Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി​​​​​ഗ് ടിക്കറ്റിലൂടെ യുവാവിന് വൻനേട്ടം; സ്വന്തമായത് 24 കാരറ്റ് സ്വർണക്കട്ടി, ഭാ​ഗ്യമെത്തിയത് നാലാം വർഷം

ജീവിതത്തിൽ ലോട്ടറിയിലൂടെ രക്ഷപ്പെട്ട എത്രയോ മനുഷ്യന്മാരുണ്ട്. ഒരു ഭാ​ഗ്യപരീക്ഷണം തന്നെയാണ് ലോട്ടറി. വർഷങ്ങളോളം ലോട്ടറി എടുത്താലും ചിലപ്പോൾ സമ്മാനം അടിക്കണം എന്നില്ല. എങ്കിലും വർഷങ്ങളായി ഭാ​ഗ്യപരീക്ഷണം തുടരുന്ന ആളുകൾ ഉണ്ട്.

ഇപ്പോൾ അത്തരത്തിൽ ബി​ഗ് ടിക്കറ്റിലൂടെ ഭാ​ഗ്യം തേടിയെത്തിയത് ദുബായിൽ ജീവിക്കുന്ന ജർമ്മൻ പ്രവാസിയായ യുവാവിനെയാണ്. മാർക് മെത്ത് എന്നാണ് യുവാവിന്റെ പേര്. സ്വർണക്കട്ടിയാണ് ഭാ​ഗ്യശാലിക്ക് കിട്ടിയത്.

lottery gold

നാല് വർഷമായി അദ്ദേഹം ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ഭാ​ഗ്യ നമ്പർ നോക്കിയാണ് ടിക്കറ്റുകൾ തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ ഇത്തവണ പ്രത്യേകിച്ച് ഒന്നും നോക്കാതെയാണ് അദ്ദേഹം ടിക്കറ്റ് തിരഞ്ഞടുത്തത്. ആ ടിക്കറ്റിന് തന്നെ വമ്പൻ സമ്മാനവും അടിച്ചു. ഭാര്യയോട് ഈ സന്തോഷ വാർത്ത അദ്ദേഹം പറയാൻ പോകുന്നതേയുള്ളു. സമ്മാനമായി കിട്ടിയ സ്വർണ്ണം സൂക്ഷിക്കാനാണ് അദ്ദേഹത്തിൻറെ തീരുമാനം.

ഒക്ടോബറിൽ ബി​ഗ് ടിക്കറ്റ് എടുക്കുന്നവർക്ക് നബംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ‌ ദിർഹം നേടാം. മാത്രമല്ല ബി​ഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് തൊട്ടടുത്ത ദിവസം നടക്കുന്ന ഡെയ്ലി ഇലക്ട്രോണിക് ഡ്രോയിൽ ഓട്ടോമാറ്റിക് ആയി പങ്കെടുക്കാം.

ഒരാൾക്ക് ദിവസവും 24 കാരറ്റ് സ്വർണ്ണക്കട്ടിയാണ് സമ്മാനമായി ലഭിക്കുന്നത്. ഈ ആഴ്ചയിൽ സമ്മാനം നേടിയവരിൽ ജർമ്മനി, ബം​ഗ്ലാദേശി, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്. ഇന്ത്യ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികൾ ആണ് ഇതേ ആഴ്ച്ച 24 കാരറ്റ് സ്വർണ്ണം സമ്മാനം നേടിയ മറ്റുള്ള ആറ് വിജയികൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+