ലാലേട്ടനെ പോലും വെല്ലുവിളിച്ച 'രജിത് ആർമി': ബിഗ് ബോസില്‍ നിറഞ്ഞാടിയ ആ 8 പേർ, പിന്നീട് എവിടെ

ഏറെ വൈകി മാത്രം മലയാളത്തിലേക്ക് എത്തിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. കൃത്യമായി പറഞ്ഞാല്‍ ഹിന്ദിയില്‍ 12 സീസണ്‍ കഴിഞ്ഞിട്ടാണ് മലയാളത്തിലെ ആദ്യ സീസണ്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ അത്ര താല്‍പര്യത്തോടെയായിരുന്നില്ല മലയാളി പ്രേക്ഷകർ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയെ കണ്ടത്. എന്നാല്‍ പതിയെ പതിയ ആ താല്‍പര്യക്കുറവ് ഇഷ്ടത്തിലേക്ക് വഴിമാറിത്തുടങ്ങി. ബിഗ് ബോസ് സീസണ്‍ 4 നാണ് ഏറ്റവും കൂടുതല്‍ ടിആർപി ഉണ്ടായിരുന്നത് എന്നതും ശ്രദ്ധേയമാണ്.
ഈ നാല് സീസണ്‍ കൊണ്ട് തന്നെ ഒത്തിരി താരങ്ങളേയും ബിഗ് ബോസ് സൃഷ്ടിച്ചു. പലരും സമാനതകളില്ലാത്ത അംഗീകാരങ്ങളും അവസരങ്ങളും നേടിയപ്പോൾ, അവരിൽ ഫെയിമിന്റെ വെള്ളിവെളിച്ചത്തില്‍ നിന്നും പെട്ടെന്ന് തന്നെ മറയുന്നതാണ് കണ്ടത്. അത്തരത്തിലുള്ള ഏതാനും താരങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ബിഗ് ബോസും രജിത് കുമാർ ആർമിയും
ഈ പട്ടികയില്‍ ആദ്യം തന്നെ എടുത്ത് പറയേണ്ട പേര് രജിത് കുമാറിന്റേതാണ് എന്നതില്‍ സംശയമില്ല. സീസണ്‍ 2 വില്‍ അദ്ദേഹം ഉണ്ടാക്കിയ ഓളം അത്രയ്ക്ക് വലുതായിരുന്നു. സഹമത്സരാർത്ഥിയെ ശാരീരികമായി നേരിട്ടത്തിനെ തുടർന്ന് അദ്ദേഹത്തെ ഷോയില്‍ നിന്നും പുറത്താക്കിയപ്പോള്‍ മോഹന്‍ലാലിനെവരെ വെല്ലുവിളിക്കുന്ന തരത്തില്‍ രജത് കുമാറിന്റെ ആരാധകർ രംഗത്ത് വന്നിരുന്നു. ഷോയിൽ നിന്ന് പുറത്തുകടന്ന ഉടൻ തന്നെ ചില സിനിമ, ടിവി പ്രോജക്ടുകൾ പിടിച്ചെടുക്കാൻ കഴിഞ്ഞുവെങ്കിലും, വലിയ ബ്രേക്ക് ലഭിക്കുന്ന തരത്തിലുള്ള പ്രൊജക്ടുകള്‍ ഒന്നും ഉണ്ടായില്ല. ഈശോ എന്ന ചിത്രത്തില്‍ വേഷം ചെയ്തതാണ് മുഖ്യധാര സിനിമയിലെ പ്രകടനം.

രണ്ടാം സ്ഥാനം നേടിയ സായി വിഷ്ണു
സീസണ്‍ ഓഫ് ഡ്രീമേഴ്സ് എന്ന തീമുമായി എത്തിയ ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും ശ്രദ്ധേയനായ മത്സരാർത്ഥിയായിരുന്നു സായി വിഷ്ണു. സാധാരണക്കാരനായ അദ്ദേഹം മികച്ച പ്രകടനങ്ങളിലൂടെ മുന്നേറി മൂന്നാം സീസണിലെ ആദ്യ റണ്ണർ അപ്പ് കിരീടം നേടിയെങ്കിലും പിന്നീട് ടിവി-സിനിമാ-സീരിയില്‍ രംഗത്തൊന്നും കണ്ടില്ല. സ്വന്തമായുള്ള യൂട്യൂബ് ചാനലില്‍ മണിക്കുട്ടനുമായുള്ള ഒരു അഭിമുഖം മാസങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ചതല്ലാതെ അവിടേയും വലിയ അപ്ഡേറ്റുകളില്ല. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസില്‍ സായി വിഷ്ണു അഭിനയിക്കുന്നതായി സൂചനയുണ്ട്.

വിനയ് മാധവും റിയാസ് സലീമും
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലേക്ക് വൈല്‍ഡ് കാർഡ് എന്‍ട്രിയിലൂടെ എത്തിയ താരങ്ങളാണ് വിനയ് മാധവും റിയാസ് സലീമും. തുടക്കത്തില്‍ കത്തിക്കയറിയ വിനയ് പിന്നീട് വലിയ കണ്ടന്റുകള്‍ നല്‍കാന്‍ കഴിയാതെ കുഴങ്ങുന്നതാണ് നാം കണ്ടത്. മറുവശത്ത് റിയാസ് സലീമാവട്ടെ മികച്ച കണ്ടന്റുകള്‍ നല്‍കുകയും ഷോയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. ഷോയ്ക്ക് ശേഷം വിനയിയെ കുറിച്ചുള്ള വിവരം അധികം ലഭ്യമല്ല.

സെൻസേഷണൽ വൈൽഡ്കാർഡ് എൻട്രി ജിനോ തോമസ്
രണ്ടാം സീസണിലെ സെൻസേഷണൽ വൈൽഡ്കാർഡ് എൻട്രിയായിരുന്നെങ്കിലും ഷോയിൽ നിന്ന് നേടിയ ശ്രദ്ധ പവൻ ജിനോ തോമസിന് അധികകാലം ഉപയോഗിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ പുറത്തുവന്നിരുന്നുവെങ്കിലും വലിയ ചിത്രങ്ങളൊന്നും ഇതുവരെ റിലീസായിട്ടില്ല. അഞ്ജലി, പ്രിസണർ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിക്കുന്നുവെന്നാണ് സൂചന.

റേഡിയോ ജോക്കിയായ ആർജെ രഘു മിഷേലും
ബിഗ് ബോസ് ഷോയിലെ ആദ്യ റേഡിയോ ജോക്കിയായ ആർജെ രഘു രണ്ടാം സീസണിൽ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച മത്സരാർത്ഥിയായിരുന്നു. പക്ഷേ ഷോയ്ക്ക് ശേഷം അദ്ദേഹത്തിന് തന്റെ ഫെയിം നിലനിർത്താന്‍ സാധിച്ചില്ല. മൂന്നാം സീസണിലെ വൈൽഡ്കാർഡ് എൻട്രിയായിരുന്ന മിഷേൽ ആൻ ഷോയിലെ അഭിനയത്തിന്റെ പേരിൽ വിവാദങ്ങളിൽ അകപ്പെടുകയും ചെയ്തിരുന്നു. പക്ഷേ, റിയാലിറ്റി ഷോ പ്രൊഫഷണലായി താരത്തിന് ആനുകൂല്യം നല്‍കിയിരുന്നതായി പലരും വിലയിരുത്തപ്പെടുന്നില്ല.

പരീക്കുട്ടി പെരുമ്പാവൂർ ഹിമ ശങ്കർ
ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിൽ മത്സരാർത്ഥിയായി ഗായകനായ പരീക്കുട്ടി പെരുമ്പാവൂർ എത്തിയെങ്കിലും പിന്നീട് അദ്ദേഹത്തെ വെള്ളിവെളിച്ചത്തില്‍ കണ്ടില്ല. ഹാപ്പി വെഡ്ഡിങ്, ഒരു അഡാർ ലൌ, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. ആദ്യ സീസണിലെ സെൻസേഷണൽ മത്സരാർത്ഥികളിൽ ഒരാളായ ഹിമ ശങ്കറും ഷോയിൽ നിന്ന് ലഭിച്ച പ്രശസ്തി മുതലെടുക്കുന്നതിൽ പരാജയപ്പെട്ട താരമാണ്. എന്നാല്‍ നീലരാത്രി, ഹൌസ് നമ്പർ 13, റാം തുടങ്ങിയ സുപ്രധാന ചിത്രങ്ങളില്‍ ഹിമ ഭാഗമാവുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications