ബിഗ് ബോസ് ഒടിടി ജേതാവ് എല്‍വിഷ് യാദവിന്റെ ആസ്തി എത്ര? മാസം വരുമാനം ഇങ്ങനെ

ബിഗ് ബോസ് ഒടിടിയിലൂടെ ഏറ്റവും കൂടുതല്‍ പ്രശസ്തനായ താരമാണ് എല്‍വിഷ് യാദവ്. അതിന് മുമ്പ് യുട്യൂബിലൂടെ അദ്ദേഹം തരംഗമായിരുന്നു. എന്നാല്‍ ബിഗ് ബോസിലൂടെ ആ ആരാധക വൃന്ദം വലുതാക്കാന്‍ എല്‍വിഷിന് സാധിച്ചിരിക്കുകയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാണ് ഷോയിലേക്ക് താരമെത്തിയത്. പിന്നീട് ഷോയിലെ ജേതാവായിട്ടാണ് അദ്ദേഹം മടങ്ങിയത്.

ഷോയില്‍ വന്ന ശേഷം വലിയ മാറ്റങ്ങളാണ് എല്‍വിഷിന്റെ ജീവിതത്തില്‍ ഉണ്ടായത്. ആസ്തിയിലും, വരുമാനത്തിലുമെല്ലാം താരം വളരെ മുന്നിലെത്തിയിരിക്കുകയാണ്. താരം യുട്യൂബില്‍ നിന്നും, ബിഗ് ബോസ് ഷോയില്‍ നിന്നുമെല്ലാം സമ്പാദിച്ച തുക എത്രയാണെന്ന് നോക്കാം.യുട്യൂബ് ചാനലിലൂടെയാണ് എല്‍വിഷ് യാദവിന് കൂടുതല്‍ വരുമാനം ലഭിക്കുന്നത്. പ്രധാന ചാനലിന് പുറമേ എല്‍വിഷ് യാദവിന് മറ്റൊരു ചാനല്‍ കൂടിയുണ്ട്.

elvish-yadav

എല്‍വിഷ് യാദവ് ബ്ലോക്‌സ് എന്നാണ് ഈ ചാനലിന്റെ പേര്. എന്നാല്‍ എല്‍വിഷ് യാദവ് പ്രശസ്തനാവുന്നത് ടിക് ടോക്ക്-യുട്യൂബ് വിവാദം വഴിയാണ്. ഇതില്‍ പ്രശസ്ത യുട്യൂബര്‍ കാരിമിനാറ്റി കൂടി പങ്കാളിയായതോടെ കൂടുതല്‍ ചര്‍ച്ചയായത്. എല്‍വിഷ് യാദവ് കരിയറിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ ജോലിക്കായി ശ്രമിച്ച വ്യക്തിയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരനാവാനുള്ള ശ്രമം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു താരം. പകരം യുട്യൂബിലും അതിലെ വീഡിയോയിലുമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എല്‍വിഷിന്റെ ഹരിയാന്‍വി സ്വാഗിന് നിരവധി ആരാധകരാണ് യുട്യൂബിലുള്ളത്.

2016ലാണ് എല്‍വിഷ് യാദവ് തന്റെ ആദ്യ യുട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. അതിന് 10.8 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാരുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 6.5 മില്യണ്‍ ഫോളോവേഴ്‌സും എല്‍വിഷിനുണ്ട്. അതേസമയം ബിഗ് ബോസ് ഒടിടിയില്‍ താരം ജേതാവായപ്പോള്‍ 25 ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്. ഷോയുടെ ഭാഗമായപ്പോള്‍ 15 മുതല്‍ 20 ലക്ഷം രൂപ വരെയാണ് താരത്തിന് ലഭിച്ചത്. അതേസമയം എല്‍വിഷിന് രണ്ട് കോടിയുടെ ആസ്തിയാണ് ഉള്ളത്. പ്രധാന വരുമാനം യുട്യൂബില്‍ നിന്നാണ്.

കുടുംബത്തോടൊപ്പം ഹരിയാനയിലെ ഗുഡ്ഗാവിലാണ് എല്‍വിഷ് താമസം. സെക്ടര്‍ 57ലെ ഇരുനില ബംഗ്ലാവിലേക്ക് കുടുംബത്തോടൊപ്പം താമസം മാറാനിരിക്കുകയാണ് എല്‍വിഷ് എന്ന് റിപ്പോര്‍ട്ടുണ്ട്. സെക്ടര്‍ 57ലെ എല്‍വിഷിന്റെ പുതിയ വീടിന് പത്ത് കോടി രൂപ വിലയുണ്ടെന്നാണ് അഭ്യൂഹം. എന്നാല്‍ ഇവിടേക്ക് താമസം മാറുന്ന കാര്യങ്ങളൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എല്‍വിഷ് യാദവിന്റെ മാസ വരുമാനം 8-10 ലക്ഷം വരെയാണ്. യുട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ആഡ്‌സെന്‍സ്, എന്നിവയിലൂടെയാണ് എല്‍വിഷിന് പ്രധാനമായും വരുമാനം ലഭിക്കുന്നത്.

ബ്രാന്‍ഡ് പ്രമോഷന്‍, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയിലൂടെയും എല്‍വിഷ് യാദവിന് പണം ലഭിക്കുന്നുണ്ട്. സിസ്റ്റം ക്ലോത്തിങ്ങ് എന്ന വസ്ത്രവ്യാപാര കമ്പനിയും അദ്ദേഹത്തിനുണ്ട്. ഇതും വലിയൊരു വരുമാനം സ്രോതസ്സാണ്. ആഢംബര കാറുകളും താരത്തിന് സ്വന്തമായിട്ടുണ്ട്. പോര്‍ഷെ 718 ബോക്‌സറ്ററാണ് ഇതില്‍ പ്രധാനം. 1.46 കോടിയാണ് ഇതിന് ഇന്ത്യയില്‍ വില. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ഹ്യൂണ്ടായിയുടെ വിലയേറിയ മറ്റൊരു കാര്‍ എന്നിവ എല്‍വിഷിന് സ്വന്തമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+