മുകേഷ് അംബാനിയുടെ ആന്റിലിയ പിന്നിലാകും, ഈ മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററുടെ വീടിന്റെ മൂല്യം ഇങ്ങനെ
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയതും മൂല്യമേറിയതുമായ വീട് ആരുടെ പേരിലാണ്. നമ്മളെല്ലാവരും മുകേഷ് അംബാനിയുടെ ആന്റിലയായിരിക്കും പറയുക. 15000 കോടിയാണ് ഈ വീടിന്റെ മൂല്യം. എന്നാല്‍ ആരും അറിയാത്ത മറ്റൊരു കാര്യമുണ്ട്. ഈ വീടിനേക്കാള്‍ മൂല്യമേറിയ വീട് ഇന്ത്യയിലുണ്ട്. ഒരു മുന്‍ ക്രിക്കറ്റര്‍ക്കാണ് വമ്പന്‍ വീടുള്ളത്. പക്ഷേ ഈ താരത്തിന് വിരാട് കോലിയെ പോലെയോ സച്ചിന് ടെണ്ടുല്‍ക്കറിനെ പോലെയോ വലിയ സമ്പത്തുള്ള വ്യക്തിയല്ല.
എന്നാല്‍ ചില കാര്യങ്ങള്‍ കൊണ്ട് ഈ ക്രിക്കറ്റര്‍ സമ്പന്നനാണ്. സച്ചിനും കോലിക്കും ആയിരം കോടിയിലേറെ സമ്പത്തുണ്ട്. എംഎസ് ധോണിക്കുമുണ്ട് അതേ അളവില്‍ സമ്പത്ത്. സമര്ജിത്ത്സിംഗ് രഞ്ജിത്ത്സിംഗ് ഗെയ്ക്വാദിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ച ഏറ്റവും വലിയ ധനികനാണ് സമര്‍ജിത്ത് സിംഗ്.സമര്‍ജിത്ത് സിംഗ് രാജകുടുംബാംഗമാണ് എന്ന് പലര്‍ക്കും അറിയാന്‍ വഴിയില്ല. ഗുജറാത്തിലെ ബറോഡയിലെ രാജാവാണ് അദ്ദേഹം.

1967 ഏപ്രില്‍ 25നാണ് അദ്ദേഹം ജനിച്ചത്. മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററാണ് അദ്ദേഹം. രഞ്ജി ട്രോഫിയില്‍ ബറോഡയെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട് അദ്ദേഹം. മുന്‍നിര ബാറ്റ്സ്മാനായി ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് അദ്ദേഹം. ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. രഞ്ജിത്ത് സിംഗ് പ്രതാപ് സിംഗ് ഗെയ്ക്വാദിന്റെ ഏക മകനാണ് സമര്‍ജിത്ത് സിംഗ്. 2012 മെയില്‍ പിതാവായ മഹാരാജാവ് രഞ്ജിത്ത് സിംഗിന്റെ മരണ ശേഷമാണ് ്അദ്ദേഹത്തെ രാജാവായി കിരീടധാരണം ചെയ്തത്.
സമര്‍ജിത്ത് സിംഗിന്റെ സ്വത്തുക്കളില്‍ അധികവും തന്റെ രാജപദവികള്‍ വഴി വരുന്നതാണ്. ലക്ഷ്മി വിലാസ് കൊട്ടാരത്തിന്റെ ഉടമ കൂടിയാണ് സമര്‍ജിത്ത് സിംഗ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കൊട്ടാരമാണിതെന്ന് നിസ്സംശയം പറയാം. ഈ വീട് കണ്ടാല്‍ ലോകത്തുള്ള ആരും ഞെട്ടിപ്പോകും. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ വരെ ഈ കൊട്ടാരം സന്ദര്‍ശിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വകാര്യ താമസ കേന്ദ്രമായിട്ടാണ് ലക്ഷ്മി വിലാസ് കൊട്ടാരം അറിയപ്പെടുന്നത്.
ബക്കിങ്ങ്ഹാം പാലസിനേക്കാള്‍ നാല് മടങ്ങ് വലുതാണ് ഈ കൊട്ടാരം. അപ്പോള്‍ തന്നെ ഊഹിക്കാമല്ലോ ഇതിന്റെ പ്രൗഡി. സമര്ജിത്ത്സിംഗ് വിവാഹം ചെയ്തിരിക്കുന്നത് രാധികാ രാജയെയാണ്. ഇവര്‍ വാങ്കനേറിലെ രാജകുടുംബത്തില്‍ നിന്നുള്ളവരാണ്.ലക്ഷ്മി വിലാസ് പാലസ് ലക്ഷകണക്കിന് സ്ക്വയര്‍ ഫീറ്റിലാണ് ഉള്ളത്. 4,87800 സ്ക്വയര്‍ ഫീറ്റിലാണ് മുകേഷ് അംബാനിയുടെ ആന്റിലിയ ഉള്ളത്.
ഇതിനേക്കാള്‍ ഒക്കെ എത്ര ഇരട്ടിയില്‍ അധികമാണ് ലക്ഷ്മി വിലാസ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 170 മുറികള്‍ ഈ വീട്ടിലുണ്ട്. എട്ട് ലക്ഷത്തില്‍ അധികം സ്ക്വയര്‍ ഫീറ്റിലായിട്ടാണ് ബക്കിങ്ങ്ഹാം പാലസ് സ്ഥിതി ചെയ്യുന്നത്. മഹാരാജ സയാജിറാവു ഗെയ്ക്വാദാണ് ലക്ഷ്മി വിലാസ് കൊട്ടാരം നിര്‍മിച്ചത്. ഈ ആഢംബര കൊട്ടാരത്തില്‍ ഗോള്‍ഫ് കോഴ്സ് വരെയുണ്ട്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications