വിവാഹ മോചനത്തിന് ചെലവായത് 6 ലക്ഷം കോടി; ആരും അമ്പരക്കും, ഇവരാണ് ആ വേര്‍പിരിഞ്ഞ ദമ്പതിമാര്‍
്‌വാഷിംഗ്ടണ്‍: വിവാഹ മോചനവും, അതിനെ തുടര്‍ന്ന് ജീവനാംശവും പാശ്ചാത്യ രാജ്യങ്ങളില്‍ വലിയ ചെലവുള്ള കാര്യമാണ്. ഇന്ത്യയേക്കാള്‍ എത്രയോ മടങ്ങാണ് മറ്റ് രാജ്യങ്ങളില്‍ നല്‍കേണ്ട ജീവനാംശം. ശതകോടീശ്വരന്‍ ബില്‍ ഗേറ്റ്‌സും, ഭാര്യ മെലിന്ദ ഗേറ്റ്‌സും തമ്മിലുള്ള വിവാഹ മോചനം കേട്ടാല്‍ ആരും ഞെട്ടിപ്പോകും. കാരണം ചിന്തിക്കാന്‍ പോലും സാധിക്കാത്തത്ര തുകയാണ് ഇതിലൂടെ ബില്‍ ഗേറ്റ്‌സിന് നഷ്ടമായത്.
2021 മെയ് നാലിനായിരുന്നു വിവാഹ മോചനം ഇവര്‍ പ്രഖ്യാപിച്ചത്. ലോകം മുഴുവന്‍ ഈ വാര്‍ത്ത കേട്ട് ഞെട്ടിയിരുന്നു. കാരണം ടെക് ലോകത്തെ തന്നെ മാതൃകാ ദമ്പതിമാരായിരുന്നു ഇവര്‍. 27 വര്‍ഷത്തോളം ഇവര്‍ ഒന്നിച്ച് താമസിക്കുകയും ചെയ്തിരുന്നു. അത്രയും കാലം ഒരുമിച്ച് താമസിച്ച് ഇവര്‍ പെട്ടെന്ന് പിരിയാന്‍ തീരുമാനിച്ചതാണ് വലിയ ചര്‍ച്ചയായി മാറിയത്. എന്താണ് കാരണമെന്ന് മാത്രം ഇരുവരും വ്യക്തമാക്കിയില്ല.

പക്ഷേ വിവാഹ മോചന വാര്‍ത്തകള്‍ പെട്ടെന്ന് ആളുകളുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോയി. കാരണം എല്ലാവരും ചര്‍ച്ച ചെയ്തത് ജീവനാംശത്തെ കുറിച്ചായിരുന്നു. ലേകത്തെ തന്നെ ഏറ്റവും സമ്പന്നരായ ദമ്പതിമാരാണ് വേര്‍പിരിയുന്നത്. അതുകൊണ്ട് ജീവനാംശത്തിന്റെ കാര്യത്തില്‍ വലിയ അഭ്യൂഹങ്ങള്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ ഇരുവരുടെയും വിവാഹ മോചനത്തിലെ യഥാര്‍ത്ഥ ജീവനാംശ തുക ഔദ്യോഗികമായി പറഞ്ഞിട്ടേയില്ല. എന്നാര്‍ ചില റിപ്പോര്‍ട്ടുകള്‍ ഇക്കാര്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമാക്കിയിരുന്നു.
വിവാഹ മോചനത്തിന് പിന്നാലെ ബില്‍ ഗേറ്റ് 73 ബില്യണ്‍ യുഎസ് ഡോളറാണ് മെലിന്ദയ്ക്കായി നല്‍കിയത്. ഇത് ഇന്ത്യന്‍ രൂപയില്‍ നോക്കുമ്പോള്‍ ആറ് ലക്ഷം കോടി വരും. ഇത്രയും വലിയൊരു തുക നമുക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല അല്ലേ. അതേസമയം ഈ തുക ലഭിച്ചതോടെ ലോകത്തെ തന്നെ ഏറ്റവും സമ്പത്തുള്ള ബിസിനസ് സ്ത്രീകളിലൊരാളായി അവര്‍ മാറുകയും ചെയ്തു. ഇരുവരുടെയും പേരില്‍ ഒരു ഫൗണ്ടേഷന്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ നിന്നുള്ള വരുമാനമോ, മറ്റ് കാര്യങ്ങളോ ബില്‍ ഗേറ്റ്‌സ് തുടരുന്നുണ്ടോ എന്ന് ഉറപ്പില്ല. ഫോബ്‌സ് റിപ്പോര്‍ട്ട്പ്രകാരം 119.4 ബില്യണ്‍ ഡോളറുകളാണ് ബില്‍ ഗേറ്റ്‌സിന് ആസ്തിയായി ഉള്ളത്.
അതേസമയം വിവാഹ മോചനം സംബന്ധിച്ച് ഇരുവരും പ്രസ്താവനയും പുറത്തിറക്കിയിരുന്നു. ഒരുപാട് ചിന്തിച്ച ശേഷമാണ് പിരിയാന്‍ തീരുമാനിച്ചത്. 27 വര്‍ഷത്തിനിടെ മൂന്ന് മക്കളെ ഞങ്ങള്‍ നന്നായി വളര്‍ത്തി. ലോകം മുഴുവന്‍ ഉള്ളവര്‍ക്ക് ആരോഗ്യകരമായ-ഉല്‍പ്പാദക്ഷമതയുള്ള ജീവിതം സാധ്യമാക്കാന്‍ സൗകര്യമൊരുക്കി. ആ ദൗത്യത്തില്‍ ഒരേ സ്വപ്‌നമാണ് ഞങ്ങള്‍ക്ക് ഇപ്പോഴുമുള്ളത്. ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷനില്‍ തുടര്‍ന്നും ഒരുമിച്ച് പ്രവര്‍ത്തിക്കും. പക്ഷേ ദമ്പതിമാരെന്ന നിലയില്‍ ഞങ്ങള്‍ ഒരുമിച്ച് വളരാന്‍ സാധിക്കില്ല. ഈ അവസരത്തില്‍ സ്വകാര്യതയാണ് വേണ്ടതെന്നും സംയുക്ത പ്രസ്താവനയില്‍ ഇരുവരും അറിയിച്ചു.












Click it and Unblock the Notifications