8 ലക്ഷം രൂപ മാസ ശമ്പളം, കാമുകിയുടെ വരുമാനത്തില്‍ ഒരു ഭാഗം തനിക്കും വേണമെന്ന് യുവാവ്
ലണ്ടന്‍: കാമുകിയുടെ ശമ്പളത്തില്‍ നിന്ന് ഒരു വിഹിതം വേണമെന്ന് നമ്മള്‍ ആവശ്യപ്പെടുമോ? എന്നാല്‍ അങ്ങനെ ആവശ്യപ്പെടുന്നവരുണ്ട്. അത്തരത്തിലൊരു യുവാവിന്റെ അഭിപ്രായം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ദ കൈലി ആന്‍ഡ് ജാക്കി ഒ ഷോ എന്ന പരിപാടിയില്‍ അഭിമുഖത്തിനായി ത്തെിയ ദിമിത്രി എന്ന മുപ്പതുകാരനാണ് തന്റെ ജീവിതത്തിലെ നിര്‍ണായക തീരുമാനത്തെ കുറിച്ച് പറഞ്ഞത്.
ദിമിത്രിയുടെ കാമുകി മാസ എട്ട് ലക്ഷം രൂപയില്‍ അധികം സമ്പാദിക്കുന്നുണ്ട്. ഒണ്‍ലി ഫാന്‍സ് വഴിയാണ് ഈ തുക അവര്‍ക്ക് ലഭിക്കുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ വഴി പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോമാണ് ഒണ്‍ലി ഫാന്‍സ്. തനിക്ക് കാമുകി സമ്പാദിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് ആവശ്യമാണെന്ന് ദിമിത്രി പറയുന്നു.അതായത് തന്റെ കാമുകി റോയല്‍റ്റി രൂപത്തില്‍ ഈ പണം നല്‍കണമെന്നാണ് ഇയാള്‍ പറയുന്നത്. അതിന് കാരണവം ഇയാള്‍ തന്നെ പറയുന്നു.

അഞ്ച് വര്‍ഷം മുമ്പ് വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഞങ്ങള്‍. ആ സമയത്താണ് ദിമിത്രിയുടെ കാമുകി ഒണ്‍ലി ഫാന്‍സില്‍ അക്കൗണ്ട് തുടങ്ങുന്നത്. പരസ്പര ധാരണയോടെയായിരുന്നു ഇക്കാര്യം തീരുമാനിച്ചത്. ഇതിലൂടെ സാമ്പത്തികമായ ഭദ്രത തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന് ഇവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ വൈകാതെ തന്നെ ദിമിത്രിക്ക് കാമുകി തന്നെ അവഗണിക്കുന്നത് പോലെ തോന്നി തുടങ്ങി.
താന്‍ കാമുകിയെ ഒണ്‍ലി ഫാന്‍സില്‍ ജോലി ചെയ്യാന്‍ അനുവദിച്ചത് കൊണ്ടാണ് ഈ പണം കിട്ടുന്നതെന്നാണ് ദിമിത്രി പറയുന്നു. ആ പണത്തില്‍ തനിക്കും അര്‍ഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.സാമ്പത്തിക ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് ഓണ്‍ലി ഫാന്‍സില്‍ കാമുകിയോട് വീഡിയോ ചെയ്യാന്‍ ഞാന്‍ നിര്‍ദേശിച്ചത്. ഇപ്പോള്‍ എല്ലാ പണവും അവളാണ് സ്വന്തമാക്കുന്നത്. എന്നാല്‍ എന്നെ ഇപ്പോള്‍ തഴഞ്ഞത് പോലെയാണ് കാര്യങ്ങള്‍ എന്നും യുവാവ് പറയുന്നു.
തന്റെ അതൃപ്തി ദിമിത്രി അതുകൊണ്ടും അവസാനിപ്പിച്ചില്ല. തന്റെ കാമുകി അവള്‍ക്ക് വേണ്ടി ഫാന്‍സി ഷൂസും, ബാഗുകളുമെല്ലാം വാങ്ങുന്നുണ്ട്. എന്നാല്‍ അവളുടെ ഭക്ഷണത്തിന് ഇപ്പോഴും ഞാന്‍ പണം മുടക്കണം. ഇത് ഇനിയും തുടരണമെങ്കില്‍, തനിക്ക് കാമുകിയുടെ ഭാഗത്ത് നിന്ന് പ്രതിഫലമായി തുക ലഭിക്കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു. അതേസമയം ദിമിത്രിയുടെ അഭിപ്രായത്തില്‍ പരിപാടിയുടെ അവതാരകന്‍ പോലും അമ്പരക്കുന്നുണ്ട്.
അവതാരകനായ ജാക്കി ഒ ഹെന്‍ഡേഴ്‌സന്‍, ദിമിത്രി പറഞ്ഞതിനെ എതിര്‍ക്കുകയും ചെയ്തു. ആ പണത്തില്‍ യാതൊരു അവകാശവും നിങ്ങള്‍ക്കില്ലെന്ന് ഹെന്‍ഡേഴ്‌സന്‍ പറഞ്ഞു. നിങ്ങളുടെ കാമുകിക്ക് എന്തെങ്കിലും ചെയ്യാന്‍ നിങ്ങള്‍ അനുമതി നല്‍കേണ്ട കാര്യമില്ല. അവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. മറ്റുള്ളവരുടെ പണത്തില്‍ നിങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പറയാനാവില്ല. ഒരാള്‍ സ്വന്തം ശരീരം കൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത്. അതില്‍ കാമുകന് യാതൊരു റോളുമില്ലെന്നും ഹെന്‍ഡേഴ്‌സന്‍ പറഞ്ഞു. അതേസമയം നിരവധി പേരാണ് ദിമിത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. സ്ത്രീവിരുദ്ധതയാണ് അദ്ദേഹം കാണിക്കുന്നതെന്ന് മനസ്സിലാക്കുന്നില്ലെന്നാണ് വിമര്‍ശനം.












Click it and Unblock the Notifications