Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകം നിന്ന് കത്തും; ആണവ യുദ്ധം നാശം വിതയ്ക്കും, ബ്രസീലിയന്‍ ജ്യോതിഷിയുടെ വൈറല്‍ പ്രവചനം

ലണ്ടന്‍: ഒരു ബ്രസീലിയന്‍ ജ്യോതിഷിയുടെ പ്രവചനത്തില്‍ ലോകം മുഴുവന്‍ ഞെട്ടി വിറച്ചിരിക്കുകയാണ്. പ്രവചിച്ചതെല്ലാം ഇതുവരെ യാഥാര്‍ത്ഥ്യമാക്കിയ മാന്ത്രികനാണ് ഈ ജ്യോതിഷി. ഇപ്പോള്‍ നമ്മുടെ മുന്നില്‍ നടന്നു കഴിഞ്ഞ കാര്യങ്ങളില്‍ പലതും ഈ ബ്രസീലിയന്‍ ജ്യോതിഷി പ്രവിച്ചതാണ്. ആധുനിക കാലത്തെ നോസ്ട്രഡാമസ് എന്നാണ് ഇയാളെ ലോകം ഇപ്പോള്‍ വാഴ്ത്തുന്നത്.

ഈ ജ്യോതിഷി പറയുന്ന കാര്യങ്ങള്‍ സത്യമായാല്‍ ലോകം വന്‍ ദുരന്തത്തിലേക്ക് പോകും. നിരവധി ആളുകളായിരിക്കും ഈ ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതാവുക. വിശദമായ വിവരങ്ങളിലേക്ക്.....

1

image credit: athos_salome

ലോകത്ത് ഉടന്‍ തന്നെ ഒരു ആണവ യുദ്ധം നടക്കുമെന്നാണ് ബ്രസീലിയന്‍ ജ്യോതിഷിയായ അഥോസ് സലോമി പ്രവചിക്കുന്നത്. ഇത് ഒഴിവാക്കാനാവില്ലെന്നും സലോമി പറയുന്നു. സലോമിയുടെ പ്രവചനം ആര്‍ക്കും തള്ളിക്കളയാനാവില്ല. നേരത്തെ കൊവിഡിന്റെ വരവ് പ്രവചിച്ച് ലോകത്തെ തന്നെ സലോമി അമ്പരപ്പിച്ചിരുന്നു. എലിസബത്ത് രാജ്ഞിയുടെ മരണം വരെ കൃത്യമായി സലോമി പ്രവചിച്ചിരുന്നു. ഇത് മാത്രമല്ല ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങുമെന്ന് പ്രവചിച്ചതും സലോമിയുടെ പൊന്‍തൂവലാണ്.

2

image credit: athos_salome

അതോസ് സലോമിക്ക് അദ്ഭുത സിദ്ധികളുണ്ടെന്നാണ് സോഷ്യല്‍ മീഡിയ കരുതുന്നത്. റോബോട്ടുകള്‍ ഉപയോഗിച്ച് മനുഷ്യന്‍ ജോലി ചെയ്യിപ്പിക്കുമെന്ന് നേരത്തെ തന്നെയുള്ള സലോമിയുടെ പ്രവചനമാണ്. ഇലോണ്‍ മസ്‌ക് ഒപ്ടിമസ് റോബോട്ടുകളെ കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യം സലോമി പ്രവചിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം കടത്തി വെട്ടുന്ന പ്രവചനമാണ് ലോക മഹായുദ്ധം തന്നെ നടക്കുമെന്ന കാര്യം. മൂന്നാം ലോക മഹായുദ്ധം ആരംഭിച്ച് കഴിഞ്ഞതായി സലോമി പറയുന്നു.

3

image credit: athos_salome

യുക്രൈനിലെ റഷ്യയുടെ അതിക്രമിച്ച് കയറ്റം ചൂണ്ടിക്കാണിച്ചാണ് തന്റെ പ്രവചനം സത്യമാണെന്ന് സലോമി പറഞ്ഞു. താനൊരു നാട്യക്കാരനല്ലെന്ന് സലോമി വ്യക്തമാക്കി. ഭാവി ഗണിച്ച് പറയുന്നയാളല്ല താനെന്നും സലോമി പറഞ്ഞു. അതില്‍ വിശ്വസിക്കുന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രം തന്നെ എന്റെ കഴിവുകള്‍ യഥാര്‍ത്ഥമാണെന്ന് അംഗീകരിച്ചു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്റെ പ്രവചനങ്ങളുമായി ടെക്‌നിക്കല്‍ അനാലിസിസ് നടത്തിയിരുന്നു. അതില്‍ താന്‍ ഉണ്ടാക്കി പറയുന്നതാണെന്ന് കണ്ടെത്തിയിട്ടില്ല. പന്ത്രണ്ടാം വയസ്സ് മുതല്‍ താന്‍ വ്യത്യസ്തനാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്.

4

image credit: athos_salome

എനിക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അതാണ് പ്രവചനങ്ങളായി മാറുന്നത്. ചിലതൊക്കെ നടക്കാതാവുമ്പോള്‍ സംശയം വന്നിരുന്നു. എന്നാല്‍ കുറച്ച് കാലത്തിനുള്ളില്‍ തന്നെ അത് യാഥാര്‍ത്ഥ്യമാകും. തനിക്ക് ഈ കഴിവുകള്‍ എവിടെ നിന്ന് കിട്ടിയെന്ന് അറിയില്ല. ഒരുപക്ഷേ ജിപ്‌സി പാരമ്പര്യത്തില്‍ നിന്ന് കിട്ടയതാവാം. ദൈവത്തിന്റെ ചിത്ര രൂപത്തിലാണ് നമ്മള്‍ സൃഷ്ടിക്കപ്പെട്ടതെന്നും സലോമി പറഞ്ഞു. ജനങ്ങളെ സഹായിക്കാനായി തിരഞ്ഞെടുക്കപ്പെട്ടവനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. 2020 കൊവിഡ് വരുമെന്ന് ഇയാള്‍ പ്രവചിച്ചിരുന്നു. സലോമി പ്രവചിച്ച് 44 ദിവസത്തിനുള്ളിലാണ് റഷ്യ യുക്രൈനെതിരെ യുദ്ധം തുടങ്ങിയത്.

5

image credit: athos_salome

സ്റ്റേജ് തകര്‍ന്ന് വലിയൊരു ദുരന്തമുണ്ടാകുമെന്ന് സലോമി പറഞ്ഞിരുന്നു. ജൂലായ് മാസത്തില്‍ തോലിമയില്‍ കാളപ്പോരിനിടെ ഇങ്ങനൊരു ദുരന്തമുണ്ടായിരുന്നു. ആറ് പേര്‍ മരിച്ചിരുന്നു. ഇലോണ്‍ മസ്‌ക് റോബോട്ടുകളെ പുറത്തിറക്കിയാല്‍ അതോടെ അടുത്ത പ്രവചനവും സത്യമാകും. മസ്‌കിന്റെ റോബോട്ടുകളായിരിക്കും ജോലികളെല്ലാം ചെയ്യുക. മൂന്നാം ലോക മഹായുദ്ധം റഷ്യയുടെ യുദ്ധം തന്നെയാണെന്ന് സലോമി സ്ഥിരീകരിച്ചു. എലിസബത്തിന്റെ മരണവും തന്റെ പ്രവചന ലിസ്റ്റിലുണ്ടെന്ന് സലോമി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+