Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video- അടിയെന്ന് പറഞ്ഞാല്‍ പൊരിഞ്ഞ അടി; വിവാഹവേദിയില്‍ പരസ്പരം അടിച്ച് വധുവും വരനും

വിവാഹം എന്നത് എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചടങ്ങാണ്. ഏതൊരാളും ഏറ്റവും സൗന്ദര്യത്തോടെ കാണുന്നത് വിവാഹദിനങ്ങളിലായിരിക്കും എന്ന് പൊതുവെ നാട്ടിന്‍പുറങ്ങളില്‍ പറയാറുണ്ട്. നല്ല വസ്ത്രവും ആഭരണവും എല്ലാം അണിഞ്ഞ് നിരവധി പേരുടെ ശ്രദ്ധാകേന്ദ്രമാകുന്നത് വധൂവരന്‍മാരായി വിവാഹ ചടങ്ങുകളില്‍ നില്‍ക്കുമ്പോഴാണ്. വിവാഹത്തിനായി അത്രയേറെ തയ്യാറെടുപ്പുകളായിരിക്കും എല്ലാവരും നടത്തുന്നത്.

വിവാഹ ചടങ്ങുകള്‍ സന്തോഷത്തിന്റെയും ആഘോഷങ്ങളുടെയും അവസരമാണ്. നിങ്ങളുടെ പ്രിയപ്പെട്ട ആള്‍ക്കൊപ്പം ജീവിക്കാന്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മുന്നില്‍ വെച്ച് തന്നെ തീരുമാനിക്കുന്നത് തീര്‍ച്ചയായും ഏറെ അനുഗ്രഹീതവുമാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന ഒരു വീഡിയോ കണ്ടാല്‍ വിവാഹം കഴിക്കണോ എന്ന കാര്യത്തില്‍ ഒരുപക്ഷെ നിങ്ങള്‍ രണ്ടാമതൊന്ന് ആലോചിച്ചേക്കും.

VIRAL VIDEO

കാരണം മറ്റൊന്നുമല്ല. വിവാഹവേദിയില്‍ വെച്ച് പരസ്പരം അടിക്കുന്ന വധൂവരന്‍മാരുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മേയ് 29 ന് ഇന്‍സ്റ്റഗ്രാമിലാണ് പ്രസ്തുത വീഡിയോ പ്രത്യക്ഷപ്പെട്ടത്. വിവാഹ വേഷത്തില്‍ നില്‍ക്കുന്ന വരനും വധുവും വിവാഹ വേദിയില്‍ വെച്ച് പരസ്പരം യാതൊരു ദാക്ഷിണ്യവുമില്ലാതെ അടിക്കുകയാണ്.

വധുവിന്റെ അടിയേറ്റ് വരന്റെ തലപ്പാവ് വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വധുവരന്‍മാരുടെ ബന്ധുക്കള്‍ ഇരുവരേയും തടയാനും അനുനയിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ ഇരുവരും പരസ്പരം അടിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടാകാനുള്ള കാരണം എന്താണ് എന്ന ഇതുവരേയും വ്യക്തമല്ല എന്നാണ് നെറ്റിസണ്‍സ് പറയുന്നത്.

എന്തായാലും വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കമന്റുമായി എത്തുന്നുണ്ട്. ഉടന്‍ വിവാഹം കഴിക്കാന്‍ പോകുന്ന ഒരാളെ ടാഗ് ചെയ്യൂ എന്ന് പറഞ്ഞ് കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വധുവിന് വിവാഹത്തിന് താല്‍പര്യം കാണില്ല എന്നും വിവാഹവേദിയില്‍ എത്തിയപ്പോള്‍ ഇക്കാര്യം പറഞ്ഞതിനാലായിരിക്കും വരന്‍ അടിച്ചത് എന്നുമാണ് ചിലര്‍ കമന്റ് ചെയ്യുന്നത്.

എന്നാല്‍ മറ്റ് ചിലര്‍ വീഡിയോ സ്‌ക്രിപ്റ്റഡ് ആണ് എന്നും വാദിക്കുന്നുണ്ട്. നേരത്തെയും സമാനമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഒരു വീഡിയോയില്‍ വരന്‍ വധുവിന് നിര്‍ബന്ധിച്ച് പലഹാരം കൊടുക്കാന്‍ ശ്രമിക്കുന്നതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇത് ഇഷ്ടപ്പെടാതിരുന്ന വധു, വരന്റെ മുഖത്ത് അടിക്കുകയായിരുന്നു. വിവാഹത്തിന്റെ താലികെട്ട് അടക്കം കഴിഞ്ഞതിന് ശേഷമായിരുന്നു ഈ സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+