കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൃദയസ്പര്‍ശിയായ കാഴ്ച; വിട പറഞ്ഞ പിതാവിനെ ഒപ്പം ചേര്‍ത്ത് വധു, കണ്ണുനിറഞ്ഞെന്ന് സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

ഒരു വ്യക്തിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നാണ് അവരുടെ വിവാഹം. ഈ ദിവസത്തില്‍ പ്രിയപ്പെട്ടവരൊക്കെ കൂടെയുണ്ടാകണമെന്നാണ് നമ്മള്‍ ആഗ്രഹിക്കാറുള്ളത്. കാരണം, എല്ലാവരുടെയും ജീവിതത്തിലെ ഒരു പുതിയ തുടക്കമായിരിക്കും വിവാഹം. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ എല്ലാവരെയും സങ്കടത്തിലാഴ്ത്തുന്നതാണ്.

image credit: priyankabhati169

1

യുവതി തന്റെ വിവാഹ ദിവസം തന്നെ വിട്ട് എന്നന്നേക്കുമായി പിരിഞ്ഞ പിതാവിന്റെ ഫോട്ടോയുമായാണ് വിവാഹ വേദിയില്‍ എത്തിയത്. ചുവന്ന നിറത്തിലുള്ള ലെഹങ്ക ധരിച്ച വധുവിനെ മുത്തശന്‍ കൈപിടിച്ചാണ് വേദിയില്‍ എത്തിച്ചത്. തന്റെ ഇടത് കൈയില്‍ മാറോട് ചേര്‍ത്ത് അച്ഛന്റെ ഫോട്ടോ ചേര്‍ത്തുപിടിച്ചാണ് വധു എത്തിയത്. സോഷ്യല്‍ മീഡിയയുടെ കണ്ണുനിറയ്ക്കുന്ന കാഴ്ചയായിരുന്നു ഇത്.

2

പ്രിയങ്ക ഭാട്ടിയ എന്നയാളാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തത്. വീഡിയോ വൈറലായതോടെ ഏകദേശം 28 ലക്ഷം പേരാണ് വീഡിയോ കണ്ടത്. വീഡിയോയ്ക്ക് ഒരു ലക്ഷത്തിലധികം ലൈക്കുകളും നിരവധി കമന്റുകളുമുണ്ട്. ഹൃദയസ്പര്‍ശിയായ വീഡിയോ ആണെന്നാണ് പലരും കമന്റ് ചെയ്തത്.

3

രാഹുൽ ഗാന്ധി രാജ്യസഭ പ്രതിപക്ഷ നേതാവാകുമോ?'; ലോക്സഭയിലേക്ക് ചിദംബരം?,രാഹുൽ ഗാന്ധി രാജ്യസഭ പ്രതിപക്ഷ നേതാവാകുമോ?'; ലോക്സഭയിലേക്ക് ചിദംബരം?,

ഇത് വേദനാജനകമാണ്. ദൈവം അവളെ അനുഗ്രഹിക്കട്ടെ. അവളുടെ പിതാവ് അവളെ സ്വര്‍ഗ്ഗത്തില്‍ നിന്ന് കാണുകയും അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ടാകും. നിങ്ങള്‍ കരയരുത്; അദ്ദേഹം എന്നേക്കും നിങ്ങളോടൊപ്പമുണ്ട് എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇന്ന് കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരമായ വീഡിയോ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.

4

ശരിക്കും മനോഹരമായ വീഡിയോ. പിതാവിന്റെ സ്ഥാനത്ത് ആര്‍ക്കും ഒരിക്കലും വരാന്‍ കഴിയില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അച്ഛന്‍ എപ്പോഴും താങ്കളുടെ കൂടെയുണ്ടാവുമെന്ന് മറ്റെരാള്‍ കമന്റ് ചെയ്തു. ഈ വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

'ശബ്ദ രേഖയിലൂടെ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞു; അത് തെളിയിച്ചാൽ ദിലീപ് ശിക്ഷിക്കപ്പെട്ടേനെ'; നിർമ്മാതാവ്'ശബ്ദ രേഖയിലൂടെ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞു; അത് തെളിയിച്ചാൽ ദിലീപ് ശിക്ഷിക്കപ്പെട്ടേനെ'; നിർമ്മാതാവ്

English summary
Bride Enters Mandap With A Portrait Of Her Late Father; Netizens Says Inspiring, Video Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X