കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തിനെത്തിയവരോട് ഭക്ഷണം തരില്ലെന്ന് വീട്ടുകാര്‍; അമ്പരന്ന് അതിഥികള്‍, വൈറലായി സംഭവം

Google Oneindia Malayalam News

ദില്ലി: വിവാഹം ഏറ്റവും ആഢംബരമായി നടത്തണമെന്ന് എല്ലാവരുടെയും ആഗ്രഹമായിരിക്കും. അതുപോലെ വിവാഹ സല്‍ക്കാരങ്ങളും ആകര്‍ഷകമായിരിക്കും. പരമാവധി ആളുകളെ നമ്മള്‍ ഈ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്യും. ബന്ധുക്കളും നാട്ടുകാരുമൊക്കെ ചടങ്ങിനെത്തും. ഏറ്റവും നല്ല ഭക്ഷണവും നമ്മള്‍ ചടങ്ങില്‍ ഒരുക്കിയിട്ടുണ്ടാവും. എന്നാല്‍ ഞെട്ടിക്കുന്ന ഒരു വിവാഹ പാര്‍ട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഭക്ഷണത്തിനായി എത്തിയവരോട് തരാന്‍ പറ്റില്ലെന്ന വീട്ടുകാരുടെ വാദമാണ് വൈറലായിരിക്കുന്നത്. ഇവരെ അകത്ത് കയറ്റണമെങ്കില്‍ ഒരു നിബന്ധനയും ഇവര്‍ മുന്നോട്ട് വെച്ചു. സോഷ്യല്‍ മീഡിയയില്‍ ആകെ ചിരി പടര്‍ത്തിയിരിക്കുകയാണ് ഇത്. വിശദമായ വിവരങ്ങളിലേക്ക്...

1

നൂറുകണക്കിന് അതിഥികള്‍ വന്നതാണ് ഒരു കുടുംബത്തിനെ ഇത്തരത്തില്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ആരൊക്കെ വരുന്നുണ്ടെന്നും പോകുന്നുണ്ടെന്നും തിരിച്ചറിയാന്‍ ഇവര്‍ വല്ലാതെ ബുദ്ധിമുട്ടിയിയിരുന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. ഈ കുടുംബം വിവാഹ വേദിയിലേക്ക് എത്തിയ വന്‍ ജനക്കൂട്ടത്തെ കണ്ട് ആകെ അമ്പരന്നിരിക്കുകയാണ്. ഇവര്‍ക്കുള്ള ഭക്ഷണം ഉണ്ടാവുമോ എന്ന ഭയമായിരുന്നു പിന്നീട്. എന്നാല്‍ ഈ കുടുംബം പിന്നീട് ചെയ്തത് പറഞ്ഞ് പോലും കേള്‍ക്കാത്ത കാര്യമാണ്. അതാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയത്.

2

ഈ ചിത്രത്തില്‍ ഒരു നായ ഒളിഞ്ഞിരിപ്പുണ്ട്; കഴുകന്റെ കണ്ണുകളുണ്ടെങ്കില്‍ കണ്ടെത്താം, 3 സെക്കന്‍ഡ് തരാംഈ ചിത്രത്തില്‍ ഒരു നായ ഒളിഞ്ഞിരിപ്പുണ്ട്; കഴുകന്റെ കണ്ണുകളുണ്ടെങ്കില്‍ കണ്ടെത്താം, 3 സെക്കന്‍ഡ് തരാം

വിവാഹ വേദിയിലേക്ക് കടക്കണമെങ്കില്‍ ഇവരോട് ആധാര്‍ കാര്‍ഡ് കാണിക്കാനാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. അതായത് ഇവിടെയെത്തി ഭക്ഷണം കഴിക്കണമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് വേണം. ഹാളിലേക്ക് പ്രവേശിപ്പിച്ചത് കൈയ്യില്‍ തിരിച്ചറിയല്‍ കാര്‍ഡുള്ളവരെ മാത്രമാണ്. ഇതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസാണ് പങ്കുവെച്ചത്. ഇതിലൊരാള്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ചിരിക്കുന്നതും കാണാം. ഹസന്‍പൂരിലെ ധാവര്‍സി ഗ്രാമത്തിലാണ് വിവാഹത്തിനിടെ വിചിത്രമായ സംഭവം നടന്നിരിക്കുന്നത്.

3

ആമിര്‍ ഖാനെ അനുകരിച്ചു; കിഡ്‌നി പ്രവര്‍ത്തനരഹിതം, മരണത്തിന്റെ വക്കില്‍...നടന്റെ വെളിപ്പെടുത്തല്‍ആമിര്‍ ഖാനെ അനുകരിച്ചു; കിഡ്‌നി പ്രവര്‍ത്തനരഹിതം, മരണത്തിന്റെ വക്കില്‍...നടന്റെ വെളിപ്പെടുത്തല്‍

വന്‍ ജനക്കൂട്ടത്തെ കണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇങ്ങനൊരു തീരുമാനമെടുക്കുകയായിരുന്നു. അതിഥികള്‍ തിരിച്ചറിയല്‍ രേഖ കാണിക്കട്ടെയെന്നായിരുന്നു ഇവരുടെ നിലപാട്. ആധാര്‍ കാര്‍ഡും കൊണ്ടല്ലാതെ വരുന്നവര്‍ക്കൊന്നും ഭക്ഷണം നല്‍കില്ലെന്നും കുടുംബം നിലപാടെടുത്തു. നിരവധി പേരാണ് ഭക്ഷണം കിട്ടാതെ മടങ്ങിയത്. രണ്ട് വീട്ടുകാരും ക്ഷണിച്ചവര്‍ ഒരേ സമയം വേദിയില്‍ എത്തിയത് കൊണ്ടാണ് ഇങ്ങനൊരു തീരുമാനം പെണ്‍കുട്ടിയുടെ കുടുംബം എടുത്തത്.

4

മാംസം കഴിക്കുന്ന പുരുഷന്മാരെ അകറ്റുക; കിടക്ക പങ്കിടരുത്, പെറ്റയുടെ ആവശ്യം ഞെട്ടിക്കുംമാംസം കഴിക്കുന്ന പുരുഷന്മാരെ അകറ്റുക; കിടക്ക പങ്കിടരുത്, പെറ്റയുടെ ആവശ്യം ഞെട്ടിക്കും

ഭക്ഷണം വിളമ്പാന്‍ തുടങ്ങിയപ്പോള്‍ വരന്റെ വീട്ടുകാര്‍ക്കൊപ്പം വധുവിന്റെ വീട്ടുകാര്‍ കൂടി കയറാന്‍ തുടങ്ങിയതോടെ ആകെ പ്രശ്‌നമായി. ഇത് വധുവിന്റെ കുടുംബത്തിന്റെ രോഷത്തിന് കാരണമായി. ഇതോടെ അതിഥികള്‍ക്ക് ഭക്ഷണം വിളമ്പുന്നത് ഇവര്‍ നിര്‍ത്തി. പ്രശ്‌നം പരിഹരിക്കാനാണ് ആധാര്‍ കാര്‍ഡ് കാണിക്കാന്‍ പറഞ്ഞത്. എന്നാല്‍ പലരും കൈയ്യില്‍ ആധാര്‍ കാര്‍ഡ് കരുതിയിട്ടില്ലായിരുന്നു. ഇതോടെ വധുവിന്റെ വീട്ടുകാര്‍ അടക്കം രോഷത്തിലാണ്. എന്നാല്‍ ചിലര്‍ സന്ദര്‍ഭം നല്ല രീതിയില്‍ കൈകാര്യം ചെയ്തത് കൊണ്ട് അടിയുണ്ടാവാതെ രക്ഷപ്പെടുകയായിരുന്നു.

English summary
bride's family decide no food without aadhar card, reason behind it goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X