Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിച്ചു മോനെ 10 കോടി; അമ്പതാം വയസില്‍ വിവാഹത്തിനൊരുങ്ങിയ പ്രണയിനികള്‍ക്ക് ബംപർ ലോട്ടറി

ഏറെനാള്‍ നീണ്ടു നിന്ന പ്രണയ ബന്ധത്തിന് ശേഷം വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു ബ്രീട്ടീഷുകാരായ ക്രിസ്റ്റീൻ ജെയ്നും നിക്കും. വലിയ സാമ്പത്തിക സ്ഥിതിയൊന്നും ഇല്ലാതിരുന്ന ഇരുവരും ഏറെ കഷ്ടപ്പെട്ടുമായിരുന്നു മുന്നോട്ട് പോയിരുന്നത്. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഏറെ ആശിച്ച വിവാഹം രണ്ട് വർഷമായി മാറ്റി വെച്ചിരിക്കുകയുമായിരുന്നു. ഒടുവില്‍ ഈ ക്രിസ്മസിനോട് അനുബന്ധിച്ച് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടക്കാമെന്ന് ഉറപ്പിക്കുകയും ചെയ്തു.

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തങ്ങളുടെ സാമ്പത്തിക സ്ഥിതിയുടെ പരിമിതിയില്‍ നിന്നും നടത്തി വരുന്നതിനിടെയാണ് ഇരുവരേയും തേടി ആ മഹാഭാഗ്യം എത്തുന്നത്. ഒരു മില്യണ്‍ പൌണ്ടിലേറെ രൂപയാണ് ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഇരുവർക്കും ലഭിച്ചിരിക്കുന്നത്.

ഈ വർഷം ഒക്ടോബറിൽ നടന്ന നറുക്കെടുപ്പിലൂടെ

ഈ വർഷം ഒക്ടോബറിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് ഏകദേശം 10 കോടയിലേറെ രൂപ വിലമതിക്കുന്ന സമ്മാനം ഭാവി ദമ്പതികള്‍ക്ക് ലഭിച്ചത്. "ഒരു മില്യണ്‍ പൌണ്ട് നേടി എന്ന് അറിഞ്ഞപ്പോള്‍, ഞാൻ അക്ഷരാർത്ഥത്തിൽ കിടക്കയിൽ വീണു പോയി. സത്യത്തില്‍ അതൊരു ഞെട്ടലായിരുന്നു," ലോട്ടറി ജേതാവായ ക്രിസ്റ്റിൻ മിററിനെ ഉദ്ധരിച്ചുകൊണ്ട് ദ മിറർ വ്യക്തമാക്കുന്നു.

നേരത്തെ ആദ്യ ബന്ധം വേർപിരിഞ്ഞ

50-ഉം 55-ഉം വയസ്സുള്ള വധൂവരന്മാർ, അവരുടെ താമസസ്ഥലത്തിന് അടുത്ത ഒരു ഗോൾഫ് ക്ലബ്ബ് കേന്ദ്രത്തിന് സമീപത്ത് വെച്ചാണ് ഇരുവരും വിവാഹിതരാവാന്‍ പദ്ധതിയിട്ടിരുന്നത്. രണ്ട് വർഷമായി ഇരുവരും ഒരുമിച്ചാണ് കഴിയുന്നത്. നേരത്തെ ആദ്യ ബന്ധം വേർപിരിഞ്ഞ ഇരുവർക്കുമായി ആറ് മുതിർന്ന കുട്ടികളുണ്ട്. ക്രിസ്റ്റീനും നിക്കും വിവാഹ സമയം വരെ ഈ വാർത്ത രഹസ്യമായി സൂക്ഷിക്കാൻ തീരുമാനിച്ചിരുന്നുവെന്നതാണ് രസകരമായ കാര്യം.

ഞാൻ എന്റെ സ്വപ്നത്തിലെ പുരുഷനെ വിവാഹം

"ഞാൻ എന്റെ സ്വപ്നത്തിലെ പുരുഷനെ വിവാഹം കഴിക്കാന്‍ പോവുന്നു, ഞങ്ങളുടെ ഭാവി സുരക്ഷിതമാണെന്ന് എനിക്കറിയാമായിരുന്നു. ഈ കാര്യം ഞങ്ങള്‍ വിവാഹം വരെ വളരെ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ആരൊക്കെ എന്തൊക്കെ പറയുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല, പക്ഷേ ഞങ്ങൾ രണ്ടുപേർക്കും കുടുംബത്തിലെ എല്ലാവർക്കും ഇത് അവിശ്വസനീയമാംവിധം സന്തോഷകരമായ നിമിഷമായിരുന്നു, "അദ്ദേഹം പറഞ്ഞു.

Hair care:വെളുക്കാന്‍ തേച്ചത് പാണ്ടാവരുത്: അറിഞ്ഞ് ഉപയോഗിച്ചില്ലെങ്കില്‍ ഷാംപൂ മുടിക്ക് വില്ലനാവും

ഏതൊരു ഭാഗ്യശാലിയേയും പോലെ

ഏതൊരു ഭാഗ്യശാലിയേയും പോലെ ആദ്യം ഇത് വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. നിരവധി തവണ ടിക്കറ്റും ഫലവും പരസ്പരും ഒത്തുനോക്കി. അവസാനം ലോട്ടറി വകുപ്പില്‍ വിളിച്ച് അന്വേഷിച്ചാണ് വിജയം ഉറപ്പിച്ചത്. പ്രാദേശിക ലോട്ടറി വകുപ്പ് ഓഫീസിലെത്തിയ ഇരുവരും തങ്ങളുടെ വിജയം ക്ലെയിം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ നികുതിയും കമ്മീഷനും കിഴിച്ചുള്ള പണം നിക്കിന്റെ അക്കൌണ്ടിലേക്ക് എത്തുകയും ചെയ്തു.

അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യം ഞങ്ങള്‍ക്ക്

അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യം ഞങ്ങള്‍ക്ക് ലഭിച്ച വിവാഹ സമ്മാനമായിട്ടാണ് കാണുന്നത്. ഏതാനും സാമ്പത്തിക ബാധ്യതകള്‍ തീർക്കാനുണ്ട്, അത് തീർത്തതിന് ശേഷം ബാക്കിയുള്ള തുകയില്‍ നിന്നും മക്കള്‍ക്കും ഒരു വിഹിതം കൊടുക്കണം. തങ്ങളുടെ ദാബത്യജീവിതം സുഖകരമായി മുന്നോട്ടുകൊണ്ടുപോവാനും യാത്രകള്‍ക്കുമായി സമ്മാനത്തുക മാറ്റിവെക്കുമെന്നും ഇരുവരും വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+