ഇതാ വരുന്നു പുതിയ ലോട്ടറി: കോടിയിലേറെ രൂപ സമ്മാനം, ചെയ്യേണ്ടത് വിമാനത്തിലെ നടുവിലെ ഇരുപ്പ് മാത്രം
വിമാനയാത്രയിലെന്നല്ല ബസ് യാത്രയില്‍ പോലും യാത്രക്കാർക്ക് ഏറ്റവും താല്‍പര്യമില്ലാത്ത സീറ്റാണ് നടുവിലെ സീറ്റുകള്‍. ഇത് കൂടുതല്‍ വ്യക്തമാക്കുന്ന ഒരു വോട്ടെടുപ്പ് ഫലമാണ് ഓസ്ട്രേലിയന്‍ എയർലൈന്‍സായ വിർജിൻ ഓസ്‌ട്രേലിയയും പുറത്ത് വിട്ടിരിക്കുന്നത്. കമ്പനി സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ഒരു വോട്ടെടുപ്പില്‍ പങ്കെടുത്ത 7,500-ലധികം വോട്ടർമാരിൽ 0.6% പേർ മാത്രമാണ് മധ്യത്തിലെ സീറ്റ് തിരഞ്ഞെടുക്കുന്നുവെന്ന് വ്യക്തമാക്കിയത്. ഇതില്‍ തന്നെ ചിലർ അറിയാതെ വോട്ട് ചെയ്തവരുണ്ടാകുമെന്നും കണക്കാക്കുന്നു.

ഇതോടെയാണ് നടുവിലെ സീറ്റുകള്‍ ബുക്ക് ചെയ്യാനുള്ള യാത്രക്കാരുടെ താല്‍പര്യക്കുറവ് പരിഹരിക്കാനുള്ള ഒരു പദ്ധതിയുമായി വിർജിൻ ഓസ്‌ട്രേലിയ മുന്നോട്ട് വന്നത്. യാത്രക്കാരെക്കൊണ്ട് നടുവിലുള്ള സീറ്റ് സ്വമേധയാ ബുക്ക് ചെയ്യിക്കാനുള്ള എയർലൈനിന്റെ ഈ പദ്ധതി വിജയിച്ചാൽ യാത്രക്കാരുടെ എണ്ണത്തിലും വർധനവ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മിഡില്‍ സീറ്റില്‍ യാത്ര ചെയ്യാന്‍ താല്‍പര്യപ്പെടുന്ന യാത്രക്കാർക്കായി പ്രത്യേക ലോട്ടറിയാണ് കമ്പനി തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം 230,000 ഓസ്ട്രേലിയന്‍ ഡോളർ സമ്മാനത്തുകയാണ് ഈ ലോട്ടറിയിലൂടെ വിജയിക്ക് നല്‍കുന്നത്. അതായത് 1.2 കോടി ഇന്ത്യന്‍ രൂപയാണ് സമ്മാനമായി ലഭിക്കുക.

യാത്രാ സമയത്ത് സ്വമേധയാ മധ്യ സീറ്റില്‍ ഇരിക്കാന്‍ തയ്യാറാകുന്നവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു. "വിർജിൻ ഓസ്‌ട്രേലിയ കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യുന്ന ഒരു വിമാനക്കമ്പനിയാണ്, യാത്രാനുഭവത്തിന്റെ ഓരോ ഭാഗവും കൂടുതൽ മനോഹരമാക്കുന്നതിന് ആവേശകരമായ പുതുമകൾ കൊണ്ടുവരുന്നത് ഞങ്ങൾ വളരെ രസകരമാണ്," വിർജിൻ ഓസ്‌ട്രേലിയ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജെയ്‌ൻ ഹർഡ്‌ലിക്ക പത്ര പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഋഷി സുനക് മാത്രമല്ല, ലോകരാജ്യങ്ങളുടെ തലപ്പത്ത് വേറെയുമുണ്ട് നിരവധി ഇന്ത്യന്‍ വംശജർ: പട്ടിക കാണാം

"ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ വിശ്വസ്തരായ അതിഥികൾക്ക് ഒരു മധ്യ സീറ്റിൽ ഇരിക്കുന്നതിന് 230,000 ഒസ്ട്രേലിയന്‍ ഡോളർ വിലമതിക്കുന്ന ഒരു സമ്മാന പദ്ധതി വിജയിക്കാനുള്ള അവസരം നൽകുന്നു. ഇത് യാത്രക്കാർ അതീവ താല്‍പര്യത്തോടെ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്." എന്നും ജെയ്‌ൻ ഹർഡ്‌ലിക്ക കൂട്ടിച്ചേർത്തു.

ഇപ്പോൾ മുതൽ 2023 ഏപ്രിൽ 23 വരെയാണ് ലോട്ടറി ആനുകൂല്യം ഉണ്ടാകുക. മധ്യ സീറ്റിൽ ഇരിക്കുന്ന 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഏതൊരു വെലോസിറ്റി ഫ്രീക്വന്റ് ഫ്ലയർ അംഗത്തിനും ലോട്ടറിയിൽ എയർലൈനിന്റെ ആപ്പ് വഴി പങ്കെടുക്കാന്‍ സാധിക്കും. ഓരോ ആഴ്‌ചയും ഭാഗ്യ നറുക്കെടുപ്പിലെ വിജയിക്ക് വ്യത്യസ്തമായ സമ്മാനങ്ങൾ നൽകും.

ഒരു മുഴുവൻ ദിവസത്തെ ഹെലികോപ്റ്റർ പബ് ക്രാൾ (ഡാർവിനിലേക്കുള്ള മടക്ക ഫ്ലൈറ്റുകൾ ഉൾപ്പെടെ) കൂടാതെ കെയ്‌ൻസിൽ ഫ്ലൈറ്റുകൾ, താമസസൗകര്യം, ബംഗീ ജമ്പ് എന്നിവയുൾപ്പെടെ രണ്ട് രാത്രി നീണ്ട് നില്‍ക്കുന്ന വിനോദങ്ങളും വിജയിക്ക് ലോട്ടറിയുടെ നറുക്കെടുപ്പിലൂടെ സ്വന്തമാക്കാന്‍ സാധിക്കും.

ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ലീഗിന്റെ ആരാധകർക്കായി, ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ലീഗ് ഗ്രാൻഡ് ഫൈനലിലേക്കുള്ള ഫ്ലൈറ്റുകളും ടിക്കറ്റുകളും കൂടാതെ ഗെയിമിന് മുമ്പുള്ള ഉച്ചഭക്ഷണത്തിനും പാർട്ടിക്ക് ശേഷവുമുള്ള എക്‌സ്‌ക്ലൂസീവ് ആക്‌സസും സമ്മാന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സഞ്ചാരികൾക്ക് ഒരു വർഷത്തേക്ക് വിർജിൻ്റെ "പ്ലാറ്റിനം വെലോസിറ്റി" പതിവ് ഫ്ലയർ സ്റ്റാറ്റസിനും ഒരു മില്യൺ അധിക വെലോസിറ്റി പോയിന്റുകൾക്കൊപ്പം പുറമെ തീം ഗാലറി കാർട്ടുകളും നേടാനാകും. ഒക്ടോബർ 24 ന് എയർലൈനിന്റെ സോഷ്യൽ മീഡിയ ചാനലുകളിൽ ലോട്ടറി അറിയിപ്പ് പോസ്റ്റ് ചെയ്തതിന് ശേഷം, ചില യാത്രക്കാർ ഇതൊരു മികച്ച തീരുമാനമാണെന്നായിരുന്നു പ്രതികരിച്ചത്. എന്നാല്‍ മറ്റ് ചിലരാവട്ടെ ഇതൊന്നും തങ്ങളെ മധ്യ സീറ്റില്‍ ഇരിക്കാന്‍ പ്രേരിപ്പിക്കുന്നതല്ലെന്ന് ആവർത്തിക്കുന്നു.












Click it and Unblock the Notifications