ചിക്കന്‍ വീണ് പൊള്ളലേറ്റു; 6 വയസുകാരിക്ക് മെക്‌ഡൊണാള്‍ഡ്‌സ് നല്‍കേണ്ട നഷ്ടപരിഹാരം 6.5 കോടി
ഫ്‌ളോറിഡ: ചിക്കന്‍ നഗ്ഗെറ്റ്‌സ് വീണ് പൊള്ളലേറ്റ ഏഴ് വയസുകാരിക്ക് വന്‍ തുക നഷ്ടപരിഹാരമായി മെക്‌ഡൊണാള്‍ഡ്‌സ് ആറര കോടിയോളം രൂപ നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. ഫ്‌ളോറിഡ സ്വദേശിയായ പെണ്‍കുട്ടിക്കാണ് പ്രമുഖ ഭക്ഷണശാല നഷ്ട പരിഹാരം നല്‍കേണ്ടത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ഭക്ഷണം നല്‍കിയെന്ന് ചൂണ്ടിക്കാണിച്ച് കുട്ടിയുടെ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു.
2019ല്‍ കുട്ടിക്ക് നാലാം വയസുള്ളപ്പോള്‍ മെക്ഡൊണാള്‍ഡില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ കാലില്‍ നെഗ്ഗറ്റ് വീണ് പൊള്ളലേറ്റതിനെ തുടര്‍ന്ന് പാടുണ്ടായിരുന്നു. അവിടെ നിന്നും വാങ്ങിയ ഹാപ്പി മീല്‍ ബോക്‌സില്‍ നിന്നാണ് ചൂടേറിയ ചിക്കന്‍ കുട്ടിയുടെ കാലില്‍ വീണ് പൊള്ളലേറ്റത്. പിന്നാലെ കുട്ടി മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ കുട്ടിക്ക് നഷ്ട പരിഹാരം നല്‍കണമെന്ന് കോടതി വിധിക്കുകയായിരുന്നു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സഹിച്ച വേദനയ്ക്ക് മൂന്ന് കോടി രൂപയും ഇനിയുള്ള ഭാവി ജീവിതത്തിന് മൂന്ന് കോടി രൂപയാണ് മെക്‌ഡൊണാള്‍ഡ് നല്‍കേണ്ടത്. കുട്ടിയുടെ കാലിനേറ്റ പൊള്ളലും ഇതിന് ശേഷമുണ്ടായ ദുരിതവും കുട്ടിയുടെ അഭിഭാഷകന്‍ കോടയില്‍ പങ്കുവച്ചിരുന്നു. ഇതിന് ശേഷമാണ് കോടതി ഭീമമായ തുക നഷ്ടപരിഹാരം വിധിച്ചത്.
എന്നാല്‍ വെറും മൂന്നാഴ്ചകള്‍ കൊണ്ട് ഉണങ്ങിയ മുറിവുകള്‍ക്ക് ഇത്രയും തുക നല്‍കാന്‍ സാധിക്കില്ലെന്നാമ് മെക്കഡൊണാള്‍ഡ്‌സ് വാദിച്ചത്. മക്ഡൊണാള്‍ഡ്സിനും ടമാരാക്കിലെ ഫ്രാഞ്ചൈസി ഓപ്പറേറ്ററായ അപ്ചര്‍ച്ച് ഫുഡ്സിനും എതിരെയാണ് ഒലീവിയയുടെ മാതാപിതാക്കളായ ഫിലാന ഹോംസും ഹംബര്‍ട്ടോ കാരബല്ലോ എസ്റ്റീവ്‌സും ചേര്‍ന്ന് കോടതിയില്‍ കേസ് കൊടുത്തത്.












Click it and Unblock the Notifications