Get Updates
Get notified of breaking news, exclusive insights, and must-see stories!

Video: എന്നും രാത്രി കോണ്‍ടാക്ട് ലെന്‍സ് വെച്ച് ഉറങ്ങും; ഒടുവില്‍ യുവതിയുടെ കണ്ണില്‍ 23 കോണ്‍ടാക്ട് ലെന്‍സ്

ചില ആളുകള്‍ കണ്ണട വെയ്‌ക്കേണ്ട ബുദ്ധിമുട്ട് കാരണം കോണ്‍ടാക്ട് ലെന്‍സ് വെയ്ക്കാറുണ്ട്. ചിലരാണെങ്കില്‍ കണ്ണിന്റെ സൗന്ദര്യത്തിനായും പല നിറത്തിലുള്ള കോണ്‍ടാക്ട് ലെന്‍സും വെയ്ക്കാറുണ്ട്...എന്നാല്‍ ഒരു സ്ത്രീക്ക് വലിയൊരു അബദ്ധം പറ്റി..

ആ അബദ്ധത്തിന്റെ ഫലമായി ഡോക്ടര്‍മാര്‍ക്ക് യുവതിയുടെ കണ്ണില്‍ നിന്ന് നീക്കേണ്ടി വന്നത് 23 കോണ്‍ടാക്ട് ലെന്‍സാണ്. വളരെ വിചിത്രമായത് എന്നാണ് സംഭവത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇനി സംഭവം എന്താണെന്ന് അറിയേണ്ടേ..വിശദമായി തന്നെ അറിയാം...

1

എന്നും യുവതി തന്റെ കണ്ണില്‍ കോണ്‍ടാക്ട് ലെന്‍സ് വെയ്ക്കും. കോണ്‍ടാക്ട് ലെന്‍സ് വെച്ച് പകല്‍ മുഴുവന്‍ ചിലവിടുന്ന യുവതി കോണ്‍ടാക്ട് ലെന്‍സ് വെച്ച് തന്നെ ഉറങ്ങും. പക്ഷേ താന്‍ കോണ്‍ടാക്ട് ലെന്‍സ് വെച്ചിട്ടുണ്ടെന്ന കാര്യം യുവതി മറന്നുപോകും. അടുത്തദിവസവം രാവിലെ പുതിയ കോണ്‍ടാക്ട് ലെന്‍സ് വെയ്ക്കും. അങ്ങനെ യുവതിയുടെ ഈ മറവി കാരണം 23 കോണ്‍ടാക്ട് ലെന്‍സുകളാണ് യുവതിയുടെ കണ്ണില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്.

2

@california_eye_associates എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഡോക്ടര്‍ നീക്കം ചെയ്യല്‍ നടപടിയുടെ വീഡിയോ പോസ്റ്റ് ചെയ്തു. 'ഒരാളുടെ കണ്ണില്‍ നിന്ന് 23 കോണ്‍ടാക്റ്റ് ലെന്‍സുകള്‍ നീക്കം ചെയ്യുന്നു. എന്റെ ക്ലിനിക്കില്‍ നിന്നുള്ള യഥാര്‍ത്ഥ വീഡിയോ. നിങ്ങള്‍ കോണ്‍ടാക്റ്റ് ലെന്‍സുകള്‍ വെച്ച് ഉറങ്ങരുത്, എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

3

'രാത്രിയില്‍ കോണ്‍ടാക്ട് ലെന്‍സുകള്‍ നീക്കം ചെയ്യാന്‍ മറന്നുപോയ ഒരു അപൂര്‍വ സന്ദര്‍ഭം, എല്ലാ ദിവസവും രാവിലെ പുതിയത് ഇടും. തുടര്‍ച്ചയായി 23 ദിവസം! എനിക്ക് ഇന്നലെ എന്റെ ക്ലിനിക്കില്‍ കോണ്‍ടാക്റ്റ് ലെന്‍സുകളുടെ വലിയ ശേഖരം തന്നെ കിട്ടി' ഡോക്ടര്‍ പറഞ്ഞു. ഇത്തിരി ബുദ്ധിമുട്ടിയാണ് ഡോക്ടര്‍ കോണ്‍ടാക്ട് ലെൻസുകള്‍ പുറത്തെടുത്തത്. അവ പരസ്പരം ഒട്ടിക്കിടക്കുകയായിരുന്നു.

4

"UV ബ്ലോക്ക് സംരക്ഷണം നൽകുന്നതിനായി കോൺടാക്റ്റ് ലെൻസുകൾക്ക് സ്വാഭാവികമായും ഇളം നീല നിറമുണ്ട്. ഞാൻ Flourox എന്ന പ്രത്യേക സ്റ്റെയിൻ ഉപയോഗിച്ചു, അതുകൊണ്ട് ആ നീല നിറം പച്ചയായി മാറി." അവർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോയ്ക്ക് പിന്നാവെ പല ചോദ്യങ്ങളും ഉയർന്നു വന്നു. ദിവസവും ആ സ്ത്രീ പുതിയവ ധരിക്കുന്നത് എങ്ങനെയെന്ന് ചിലർ ആശ്ചര്യപ്പെട്ടപ്പോൾ, മറ്റുള്ളവർ ചോദിച്ചു, എന്തുകൊണ്ടാണ് അവർക്ക് ഒരു കണ്ണിൽ മാത്രം അവ ഉണ്ടായിരുന്നത് എന്നാണ്.. 23 കോൺടാക്ട് ലെൻ‌സൊക്കെ എങ്ങനെ മറന്നുപോകുമെന്നാണ് മറ്റുചിലർ അത്ഭുതപ്പെട്ടത്..

വീഡിയോ കാണുന്നതിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+