രക്തം വാര്‍ന്നൊലിച്ച് ചുവരുകള്‍; അജ്ഞാത കാരണം, സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച വീഡിയോ വൈറല്‍
വാഷിംഗ്ടണ്‍: വീടുകളില്‍ പ്രേതബാധ ഉണ്ടെന്ന വാര്‍ത്തകളൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട് അല്ലേ. എന്നാല്‍ ഇതിനൊന്നും ഇതുവരെ തെളിവുകളൊന്നും കിട്ടിയിട്ടില്ല. എന്നാല്‍ പലരും പല അനുഭവങ്ങള്‍ ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. പക്ഷേ ഇവിടെ ഒരു കാലിഫോര്‍ണിയന്‍ യുവതിക്ക് അമ്പരപ്പിക്കുന്ന അനുഭവമാണ് സ്വന്തം വീട്ടില്‍ നിന്നുണ്ടായിരിക്കുന്നത്.
ഇവരുടെ വീട് ചോര്‍ന്നൊലിക്കുന്നുണ്ട്. എന്നാല്‍ ചോര്‍ച്ചയിലൂടെ വെള്ളമല്ല പുറത്തേക്ക് വരുന്നത്. ഇവിടെയാണ് എല്ലാവരും ഭയപ്പെടുന്ന തരത്തിലേക്ക് ഈ സംഭവം മാറിയത്. ചോര്‍ച്ചയിലൂടെ വരുന്നത് രക്തമാണ്. ഇത് എന്ത് പ്രതിഭാസമാണെന്ന് അറിയാതെ ഞെട്ടിയിരിക്കുകയാണ് യുവതി. സംഭവത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്....

image credit:lexi raye instagram
ബാത്‌റൂമിലെ ചുമരുകള്‍ എപ്പോഴും ക്ലീനാകണമെന്നില്ല. ഇവിടെ സംഭവം നടന്നത് ബാത്‌റൂമിലാണ്. നമ്മുടെ ശുചിമുറിയുടെ നിര്‍മാണം നല്ല രീതിയില്‍ അല്ല നടന്നതെങ്കില്‍ ചില പ്രശ്‌നങ്ങള്‍ നമ്മളെ തേടിയെത്താം. നിര്‍മാണത്തിന് ഉപയോഗിക്കുന്ന കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇതില്‍ പിഴച്ചാല്‍ വിള്ളലുകളും ചുമരുകള്‍ അടര്‍ന്ന് വീഴുന്നതുമൊക്കെ പതിവാണ്. എന്നാല്‍ ഇവിടെ ചുമരുകള്‍ പൊളിഞ്ഞെങ്കിലും സംഭവിച്ച കാര്യത്തില്‍ യുവതി ഭയന്നിരിക്കുകയാണ്. ഇതിന്റെ വീഡിയോ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

image credit:lexi raye instagram
കാലിഫോര്‍ണിയയിലെ കോളേജ് കൗണ്‍സിലറായ ലെക്‌സി ചിഡെസ്റ്ററാണ് വീടില്‍ നിന്ന് ഇങ്ങനൊരു അനുഭവം നേരിട്ടത്. ഇവരുടെ ബാത്‌റൂം ക്യാബിനറ്റില്‍ നിന്ന് ചുവന്ന ദ്രാവക രൂപത്തിലുള്ള ഒരു സാധനം ഒലിച്ചിറങ്ങുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇതൊരു പ്രേത സിനിമ പോലെ ഭയപ്പെടുത്തുന്ന കാര്യമാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാവും. എന്നാല്‍ ഇതില്‍ പേടിക്കാനൊന്നുമില്ലെന്ന നിലപാടിലായിരുന്നു യുവതി. ഇത് പ്രേതവും ഭൂതവും ഒന്നുമല്ലെന്ന് ലെക്‌സി പറയുന്നു. തന്റെ സഹോദരന്‍ ഒപ്പിച്ച പണിയാണിതെന്ന് കരുതുന്നതായും അവര്‍ പറഞ്ഞു.

image credit:lexi raye instagram
പക്ഷേ ഈ രക്തക്കറ പിറ്റേന്ന രാവിലെയും അവിടെ താന്‍ കണ്ടുവെന്ന് ലെക്‌സി പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ കൂടുതലുണ്ടായിരുന്നു അതെന്നും ലെക്‌സി വ്യക്തമാക്കി. അതേസമയം താന്‍ ഇതേ കുറിച്ച് ശരിക്കും അന്വേഷിക്കാന്‍ തീരുമാനിച്ചത്. കൂടെ ഒരു പ്ലംബറെയും വിളിച്ചു. വീട്ടില്‍ നിന്ന് പരിശോധിക്കാനുള്ള കിറ്റുമുണ്ടായിരുന്നു. പ്ലംബര്‍ സഹായിക്കാനാണ് എത്തിയത്. ഈ വീഡിയോയും ലെക്‌സി പങ്കുവെച്ചിട്ടുണ്ട്. ബാത്‌റൂമിലെ ചുവരുകള്‍ പിന്നിലായി ലെക്‌സി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

image credit:lexi raye instagram
ഈ ചോര വാര്‍ന്നൊലിക്കുന്നത് തേനീച്ച കൂട് കൂട്ടിയത് കൊണ്ടാണെന്ന് താന്‍ കരുതിയിരുന്നു. എന്നാല്‍ തേനീച്ചകളെ പരിപാലിക്കുന്ന ഒരു പ്രൊഫഷണല്‍ ഇത് തേനീച്ചകള്‍ അല്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. ഈ ചുവരില്‍ നിന്ന് ഒലിച്ചിറങ്ങുന്ന അതൊന്നുമല്ലെന്നും ഇയാള്‍ പറഞ്ഞു. ഈ ചുവരില്‍ ഒരു ലീക്ക് ഉണ്ടായിരുന്നില്ല. നനവോ, അതുമല്ലെങ്കില്‍ വെയിലേറ്റ പാടുകളോ ഒന്നുമുണ്ടായിരുന്നു. ചുവരുകള്‍ക്ക് പൊട്ടലുണ്ടായിട്ടില്ലെന്ന് അതിലൂടെ മനസ്സിലായി. പക്ഷേ എന്താണ് യഥാര്‍ഥത്തില്‍ നടന്നതെന്താണെന്ന് കണ്ടുപിടിക്കാന്‍ സമയം വേണ്ടി വന്നുവെന്നും ലെക്‌സി പറഞ്ഞു.

image credit:lexi raye instagram
ഈ വീഡിയോ ചിത്രീകരിച്ചത് തന്നെ മറ്റുള്ളവരില്‍ നിന്ന് അഭിപ്രായം ലഭിക്കാനാണ്. എന്താണ് യഥാര്‍ത്ഥ കാരണമെന്ന് ആരെങ്കിലും പറയുമെന്ന് കരുതി. കാരണം എനിക്ക് കൃത്യമായി അതെന്താണെന്ന് മനസ്സിലായിരുന്നില്ല. വര്‍ഷങ്ങളോളം വായുസാന്ദ്രത കുറയുകയും, ഒപ്പം തുരുമ്പും വെന്റിലേഷന്‍ ഇല്ലാത്ത അവസ്ഥയും വന്നതോടെയാണ് ഇത് സംഭവിച്ചത്. എന്റെ ബാത്‌റൂമില്‍ ഒരു ഫാന്‍ പോലുമില്ലായിരുന്നു. ഇത് അവിടെയുള്ള മെറ്റലില്‍ തുരുമ്പ് പിടിപ്പിച്ചിരുന്നു. അത് എനിക്ക് അറിയുമായിരുന്നില്ല. തുരുമ്പ് വെള്ളത്തോട് ചേര്‍ന്നാണ് ഈ നിറമായത്. അതാണ് പുറത്തേക്ക് വന്നതെനനും ലെക്‌സി ചിഡെസ്റ്റര്‍ പറഞ്ഞു.












Click it and Unblock the Notifications