ചൂട് കാലത്ത് വാഹനത്തിൽ ഫുൾ ടാങ്ക് പെട്രോൾ നിറയ്ക്കാമോ? അപകടമാണോ? അറിയാം
ചൂട് കൂടിക്കൂടി വരികയാണ്. കേരളത്തിൽ ഏപ്രിൽ ഒന്നാം തീയതി വരെ 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.
ചൂട് കാലത്ത് പുറത്തിറങ്ങുമ്പോൾ നമ്മൾ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് എല്ലാവരേയും ഓർമ്മപ്പെടുത്തുന്നുമുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരക്കുക എന്നത് തന്നെയാണ് പ്രധാനപ്പെട്ട കാര്യം.
ചൂട് കൂടുന്നത് അനുസരിച്ച് ആളുകളുടെ ആശങ്കയും കൂടുകയാണ്. പല സംശയങ്ങളും ആളുകൾക്കുണ്ട്. അത്തരത്തിൽ പലർക്കുമുള്ള ഒരു സംശയാമാണ് ചൂട് സമയത്ത് വാഹനങ്ങളിൽ ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കാമോ എന്നുള്ളത്. ഇതുമായി ബന്ധപ്പെട്ട് പലരും പലതരത്തിലുള്ള അഭിപ്രായമാണ് പറയുന്നത്. വാഹനത്തിൽ ഫുൾ ടാങ്ക് അടിക്കാൻ പാടില്ലെന്ന് പറയുന്ന ആളുകൾ ഉണ്ട്.

അന്തരീക്ഷ താപനില വർദ്ധിക്കുന്നത് കൊണ്ട് ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കുന്നത് വാഹനത്തിന് തീ പിടിക്കാൻ കാരണം ആകുമെന്ന് ഉൾപ്പെടെ പ്രചരിക്കുന്നുണ്ട്. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്ന് നോക്കിയാലോ. രാജ്യത്തെ പ്രമുഖ ഇവന്ധന വിതരണക്കാരായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
ഫുൾ ടാങ്ക് പെട്രോൾ നിറയ്ക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല എന്നാണ് വ്യക്തമാക്കയിരിക്കുന്നത്. മറിച്ച് പകുതി ഇന്ധനം ഉള്ളതിനെക്കാൾ സുരക്ഷിതമാണ് താനും. വാഹന നിർമ്മാതാക്കൾ എല്ലാ ഘടകങ്ങളും പരിശോധിച്ചിട്ടാണ് ഓരോ മോഡലുകളും പുറത്തിറക്കുന്നത്.
സുരക്ഷിതമല്ലാത്ത വാഹനങ്ങൾ അവർ പുറത്തിറക്കില്ല. വാഹനത്തിൽ നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ് കാര്യങ്ങൾ എന്നാണ് പറയുന്നത്. അത് കാെണ്ട് കമ്പനി നിർദ്ദേശിച്ചിരിക്കുന്ന പരമാവധി അളവിൽ ഇന്ധനം ടാങ്കിൽ നിറയ്ക്കുന്നത് പൂർണമായും സുരക്ഷിതമാണ്. അതിന് ചൂട് കാലമെന്നോ തണുപ്പ് കാലമെന്നോ വ്യത്യാസമില്ല എന്നാണ് പറയുന്നത്.












Click it and Unblock the Notifications