Get Updates
Get notified of breaking news, exclusive insights, and must-see stories!

30 വര്‍ഷമായി ലോട്ടറിയെടുക്കുന്നു, ഭാഗ്യം ഇതുവരെ വന്നില്ല; 64ാം വയസ്സില്‍ ഡീനിന് ബംപറടിച്ചത് 42 ലക്ഷം

ടൊറന്റോ: ഒരുപാട് കാലമായി ലോട്ടറിയെടുക്കുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ഭാഗ്യത്തിന് കാറ്റ് പോലും അടിച്ചില്ലെന്ന് പറഞ്ഞാല്‍ എത്ര സങ്കടമുണ്ടാകും. ഒരുപാടുണ്ടാകും അല്ലേ. അങ്ങനെയൊരാള്‍ അങ്ങ് കാനഡയിലുണ്ട്. തന്റെ ജീവിത കാലത്തിന്റെ പകുതിയോളം കാലം ടിക്കറ്റെടുത്തിട്ടും ഒരു രൂപ പോലും ലോട്ടറിയടിച്ചില്ലെന്ന് പറയുന്നതില്‍ ഇയാള്‍ക്ക് ഒരല്‍പ്പം നിരാശയുണ്ടായിരുന്നു.

ഇപ്പോഴത് മാറി കിട്ടിയിരിക്കുകയാണ്. അതിന് കാരണവുമുണ്ട്. ജീവിതത്തിന്റെ നല്ലൊരു പാതി പിന്നിട്ട വേളയില്‍ ഈ നിര്‍ഭാഗ്യവാനെ തേടി വലിയ ഭാഗ്യമെത്തിയിരിക്കുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാതെ ലോട്ടറിയിലൂടെ തന്നെയാണ് ബംപറടിച്ചിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

1

image credit: OLG

ഫ്രീ പ്ലേ ടിക്കറ്റിലാണ് കാനഡയിലെ ഒന്താരിയോ നിവാസിയായ ഡീന്‍ ആഗ്ന്യു ലക്ഷങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഇയാള്‍ കാനഡയിലാണ് താമസം. ലണ്ടനില്‍ നിന്ന് ഒന്താരിയോയിലേക്കെത്തുകയായിരുന്നു ഡീന്‍. തുടര്‍ന്നാണ് ഇവിടെ താമസമാക്കിയത്. ഡീന്‍ ഓട്ടോമോട്ടീവ് മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്. നിലവില്‍ വിരമിച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുന്ന അവസ്ഥയിലാണ്. ലോട്ടറി സ്ഥിരമായി എടുക്കുന്ന ശീലം പണ്ടേയുള്ളയാളാണ് ഡീന്‍.

2

30 വര്‍ഷമായി ഡീന്‍ ടിക്കറ്റെടുക്കുന്നുണ്ട്. ഒരേ തന്ത്രം തന്നെയാണ് ഓരോ ടിക്കറ്റിനും അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. എന്നിട്ടും ഇതുവരെ ഒരു രൂപ പോലും ഡീനിന് ലോട്ടറിയിലൂടെ കിട്ടിയിരുന്നില്ല. അതുകൊണ്ടാണ് ഫ്രീ പ്ലേ ടിക്കറ്റ് എടുക്കാന്‍ തീരുമാനിച്ചത്. ഈ ടിക്കറ്റിന്റെ ഫലം അറിയാന്‍ കടയിലേക്ക് പോയിരുന്നു ഡീന്‍. എന്നാല്‍ അതില്‍ വന്ന ഫലം ശരിയായിരുന്നില്ല. കാരണം അതില്‍ കാണിച്ചിരിക്കുന്ന നമ്പറുകള്‍ എനിക്ക് വിശ്വസിക്കാന്‍ പോലും സാധിക്കുന്നതായിരുന്നില്ല. ലോട്ടറിയില്‍ നിന്ന് എന്തെങ്കിലും കിട്ടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.

3

image credit: OLG

ആ സ്റ്റോറിലെ ക്ലര്‍ക്കിനോട് എന്റെയൊപ്പം വന്ന് ആ ടിക്കറ്റ് ഒരു തവണ കൂടി പരിശോധിക്കണമെന്ന് ആഭ്യര്‍ത്ഥിച്ചു. അദ്ദേഹവും തന്റെ കൂടെ വന്ന് ടിക്കറ്റ് പരിശോധിച്ചുവെന്ന് ഡീന്‍ പറയുന്നു. ടിക്കറ്റ് വീണ്ടും സ്‌കാന്‍ ചെയ്തപ്പോള്‍ അയാളുടെ മുഖത്ത് വലിയൊരു ആവേശമാണ് കണ്ടത്. ആ ക്ലര്‍ക്ക് ആവേശഭരിതനായിട്ടാണ് തന്നോട് ലോട്ടറിയടിച്ച കാര്യം പറഞ്ഞത്. 42 ലക്ഷം രൂപയില്‍ അധികമാണ് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിന് നറുക്കെടുത്ത ടിക്കറ്റിനായിരുന്നു സമ്മാനം അടിച്ചത്.

4

ഞാന്‍ ഇങ്ങനൊന്ന് ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു ആ കടയിലെ ക്ലര്‍ക്ക് പറഞ്ഞതെന്ന് ഡീന്‍ പറഞ്ഞു. ശരിക്കും ഞാന്‍ ഷോക്കായി പോയി. ഒന്നും മിണ്ടാതെ കുറേ നേരം നിന്നുവെന്നും ഡീന്‍ വെളിപ്പെടുത്തി. ഒഎല്‍ജി പ്രൈസ് സെന്ററിലെത്തിയാണ് ഡീന്‍ തന്റെ ലോട്ടറി തുക കൈപ്പറ്റിയത്. വീട്ടില്‍ കുറച്ച് അറ്റകുറ്റപ്പണിയുണ്ട്. ഈ പണം കൊണ്ട് അത് ആദ്യം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ബാക്കിയുള്ള പണം ബുദ്ധിപരമായി വിനിയോഗിക്കും. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനമാണിതെന്നും ഡീന്‍ പറഞ്ഞു. ലണ്ടനിലെ വെല്ലിങ്ടണ്‍ റോഡിലെ ഇന്‍സ് മാര്‍ക്കറ്റില്‍ നിന്നാണ് ഈ ടിക്കറ്റെടുത്തിരിക്കുന്നത്.

5

അതേസമയം ഒന്താരിയോയിലെ ഒരു ദമ്പതിമാര്‍ക്കും ദിവസങ്ങള്‍ക്ക് മുമ്പ് വമ്പനൊരു തുക സമ്മാനം അടിച്ചു. ഇവരുടെ ഇളയ കുട്ടിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ഈ ഭാഗ്യം തേടിയെത്തിയത്. ഒട്ടാവയിലെ ന്യൂ ഓര്‍ലിയണ്‍സിലെ ദമ്പതിമാരായ ഡയാനയും ജാക്വസ് റിച്ചറുമാണ് ഭാഗ്യം കൊണ്ട് ജീവിതം മാറ്റി മറിച്ചത്. 43 വര്‍ഷമായി ഇവര്‍ വിവാഹിതരായി ഒരു മിച്ച് താമസിക്കുകയാണ്. 40 വര്‍ഷത്തോളമായി ഇവര്‍ ലോട്ടറിയെടുക്കുന്നു. ഒരിക്കലും സമ്മാനം അടിച്ചിട്ടില്ല. ഓരോ ആഴ്ച്ചയും ടിക്കറ്റെടുക്കാറുണ്ടെന്ന് ദമ്പതിമാര്‍ പറയുന്നു.

6

കമ്പര്‍ലാന്‍ഡിലെ ടെന്‍ത്ത് ലൈനില്‍ നിന്നാണ് ഇവര്‍ ടിക്കറ്റെടുത്തത്. ഡയാന ഫോണിലൂടെയാണ് സമ്മാനം അടിച്ചോ എന്ന് പരിശോധിച്ചത്. ശരിക്കും ഷോക്കായി പോയെന്ന് ഡയാന പറയുന്നു. ആറ് കോടിയില്‍ അധികം വരുന്ന ബമ്പറാണ് ഇവര്‍ക്ക് അടിച്ചിരിക്കുന്നത്. വലിയ ആവേശത്തോടെയാണ് ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞതെന്ന് ഡയാന പറഞ്ഞു. ജാക്വസും നോക്കിയതോടെ ഇത് സത്യമാണെന്ന് മനസ്സിലായത്. കുറേ നേരം നോക്കിയപ്പോഴാണ് ലോട്ടറിയടിച്ചെന്ന് ഉറപ്പാക്കിയത്. ഇവര്‍ ഈ പണം ഉപയോഗിച്ച് യൂറോപ്പിലേക്ക് ഒരു ട്രിപ്പ് പോവാന്‍ ഒരുങ്ങുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+