25 വര്‍ഷമായി ലോട്ടറി എടുക്കുന്നു, ഇന്ത്യക്കാരിയെ തേടി കാനഡയില്‍ മഹാഭാഗ്യമെത്തി; അടിച്ചത് ലക്ഷങ്ങള്‍
ടൊറന്റോ: ഒരു ലോട്ടറി അടിക്കുന്നത് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മള്‍ക്ക് അതിനുള്ള ഭാഗ്യമൊന്നുമില്ലേ എന്നായിരിക്കും പറയാന്‍ വരുന്നത്. എന്നാല്‍ ക്ഷമയോടെ വര്‍ഷങ്ങള്‍ ലോട്ടറിയെടുത്ത ഒരു യുവതിക്ക് അതും ഇന്ത്യന്‍ യുവതിക്ക് ലഭിച്ചിരിക്കുന്നത് ലക്ഷങ്ങളാണ്. കാനഡയിലാണ് ലോട്ടറിയിലൂടെ കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ തീര്‍ക്കാനുള്ള തുക യുവതിക്ക് ലഭിച്ചിരിക്കുന്നത്.
വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പാണ് യുവതിക്ക് ഇപ്പോള്‍ മഹാഭാഗ്യത്തിന്റെ രൂപത്തില്‍ മുന്നിലേക്ക് വന്നിരിക്കുന്നത്. അടുത്തിടെയായി ഇന്ത്യക്ക് വിദേശത്ത് ലോട്ടറിയടിക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. അബുദാബി ബിഗ് ടിക്കറ്റിലാണ് സ്ഥിരമായി ലോട്ടറിയടിക്കുന്നത് ഇന്ത്യക്കാര്‍ക്കായി മാറുന്നത്.

image credit:OLG
അതേസമയം ഈ ഇന്ത്യക്കാരിക്ക് ലോട്ടറിയടിച്ചത് കൊണ്ട് പറയാനുള്ളത് മറ്റുള്ളവരെ പോലെയുള്ള ആഗ്രഹമല്ല. അത് കുറച്ച് വ്യത്യസ്തമാണ്. ശീലാവതി സെന്തിവേല്‍ എന്ന 47കാരിക്കാണ് ലക്ഷങ്ങളുടെ ലോട്ടറി അടിച്ചിരിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ ശീലാവതി കാനഡയിലെ ഒന്താരിയോയിലെ ബ്രാംപ്ടണ്‍ നിവാസിയാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും ലോട്ടറി ഭാഗ്യം ഇവരെ തേടിയെത്തിയിരുന്നില്ല. എന്നാല്‍ അതിന് നിരാശയും ഇവര്‍ക്കില്ലായിരുന്നു.

25 വര്‍ഷമായി സ്ഥിരമായി താന്‍ ലോട്ടറിയെടുക്കാറുണ്ടെന്ന് ശീലാവതി പറയുന്നു. പതിവ് പോലെ ഇത്തവണയും ടിക്കറ്റെടുക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. അതിന് ശേഷം കടയില്‍ ചെന്ന് എന്തെങ്കിലും സമ്മാനമുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. ഒരിക്കല്‍ പോലും അതിലെ കാഴ്ച്ച കണ്ട് വിശ്വസിക്കാനായില്ല. ടിക്കറ്റ് ചെക്കറില്‍ ആ ടിക്കറ്റ് സ്‌കാന്‍ ചെയ്തപ്പോള്‍ ബിഗ് വിന്നര്‍ എന്നാണ് കാണാന്‍ കഴിഞ്ഞത്. ശരിക്കും ആവേശം കൊണ്ട് താന്‍ വിറയ്ക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

image credit: OLG
താന്‍ ഉടനെ കാറിന് അടുത്തേക്ക് ഓടിപ്പോവുകയാണ് ചെയ്തത്. അവിടെ തന്റെ മകന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അവനുമായി ഈ സന്തോഷ വാര്‍ത്ത പങ്കുവെക്കാനായിട്ടായിരുന്നു ഓടിയത്. എനിക്ക് സമ്മാനം അടിച്ചത് അറിഞ്ഞ് അവസാകെ വലിയ സന്തോഷത്തിലായിരുന്നു. ഞങ്ങള്‍ രണ്ടുപേര്‍ക്കും അത് വിശ്വസിക്കാനായില്ലെന്നും ശീലാവതി പറഞ്ഞു. നവംബര്‍ 16ന് നറുക്കെടുത്ത ടിക്കറ്റിലാണ് അവര്‍ക്ക് സമ്മാനം അടിച്ചത്. 32 ലക്ഷം രൂപയില്‍ അധികമാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്.

ഒഎല്‍ജി പ്രൈസ് സെന്ററിലെത്തിയാണ് ശീലാവതി സമ്മാനം വാങ്ങിയത്. ഈ തുക കൊണ്ട് ഉടനെ ഒന്നും ചെയ്യാന്‍ പ്ലാനിട്ടിട്ടില്ല. ഈ പണം കൊണ്ട് നാട്ടിലുള്ള കുടുംബത്തെ സഹായിക്കാനാണ് പ്ലാനെന്നും ശീലാവതി വ്യക്തമാക്കി. ബ്രാംപ്ടണിലെ നോര്‍ത്ത് പാര്‍ക്ക് ഡ്രൈവിലുള്ള സോബീസില്‍ നിന്നാണ് സമ്മാനം അടിച്ച ടിക്കറ്റുകള്‍ ശീലാവതി സെന്തിവേല്‍ വാങ്ങിയിരിക്കുന്നത്. അതേസമയം കാനഡയിലെ നൈറ്റ് ഷിഫ്റ്റ് ജീവനക്കാരനും ബംപര്‍ ലോട്ടറി അടിച്ചത് വലിയ വാര്‍ത്തയായിരിക്കുകയാണ്.

ആന്‍ഡ്രെ-സിനെയ്ഡ മില്‍ചെവസ്‌ക എന്നീ ദമ്പതിമാരാണ് രാത്രിയില്‍ ലക്ഷാധിപതികളായിരിക്കുന്നത്. കാനഡയിലെ സസ്‌കാതൂണ്‍ നിവാസികളാണ് ഇവര്‍. നൈറ്റ് ഷിഫ്റ്റിന്റെ ഭാഗമായി ജോലിയിലായിരുന്നു ആ ദിനത്തില്‍ ആന്ദ്രേ. ഇതിനിടയിലാണ് ടിക്കറ്റ് സ്‌കാന്‍ ചെയ്ത് നോക്കിയത്. അതിനായി ലോട്ടോ ആപ്പും ഉപയോഗിച്ചു. എന്നാല്‍ വന്‍ തുക അടിച്ചെന്ന് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയെന്ന് സിനൈദ മില്‍െചവസ്‌ക പറഞ്ഞു. അതേസമയം ആദ്യം ഭാര്യയെ വിളിച്ചാണ് ഈ വിവരം അറിയിച്ചത്. വിളിച്ചുണയര്‍ത്തിയായിരുന്നു ഈ നേട്ടം പറഞ്ഞതെന്നും ആന്‍ഡ്രെ പറയുന്നു.

30 ലക്ഷം രൂപയാണ് ഇവര്‍ക്ക് ലോട്ടറിയിലൂടെ സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ 14ന് നറുക്കെടുത്ത ടിക്കറ്റിലാണ് സമ്മാനം അടിച്ചത്. ഒരു ഡിന്നര്‍ ലോട്ടറിയടിച്ചതിന് പിന്നാലെ പുറത്ത് നടത്തി ആഘോഷിച്ചിരിക്കുകയാണ് ഈ ദമ്പതിമാര്‍. വോനോവോണിലെ പെട്രോ കാനഡയില്‍ നിന്നാണ് ഈ ടിക്കറ്റ് വാങ്ങിയിരിക്കുന്നത്. ഈ തുക കൊണ്ട് കുടുംബത്തെയും സുഹൃത്തുക്കളെയും സഹായിക്കാനാണ് ഇവരുടെ പ്ലാന്‍. അതേസമയം ഒരിക്കലും കിട്ടില്ലെന്ന് കരുതിയ ഭാഗ്യമാണ് തേടി വന്നിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.












Click it and Unblock the Notifications