Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറിയെടുത്തത് വര്‍ഷങ്ങളോളം; ബംപറടിച്ചതിന് പിന്നാലെ കനേഡിയക്കാരിയുടെ ഓട്ടം; വാങ്ങിയത് ഇക്കാര്യം

ടൊറന്റോ: വര്‍ഷങ്ങളായിട്ടും ലോട്ടറിയെടുത്തിട്ട് സമ്മാനം അടിച്ചില്ലെങ്കില്‍ പലര്‍ക്കും നിരാശ തോന്നാം. എന്തുകൊണ്ട് തന്നെ തേടി മാത്രം ഭാഗ്യം വരില്ലെന്നായിരുന്നു നമ്മള്‍ ചിന്തിക്കുക. എന്നാല്‍ ചിലര്‍ക്കത് വ്യത്യസ്തമായിരിക്കും. ചൂതാട്ടം ഒരു ശീലമായി പോയത് കൊണ്ട് ലോട്ടറിയെടുക്കുന്നവരുമുണ്ടാവും. ഇനി വര്‍ഷങ്ങളോളം ടിക്കറ്റെടുത്തിട്ടും, നല്ലൊരു പ്രായം പിന്നിടുമ്പോള്‍ നമ്മളെ തേടി എത്തുന്ന ലോട്ടറി നേട്ടവുമുണ്ട്.

അത്തരമൊരു നേട്ടമാണ് ഒരു കനേഡിയന്‍ വയോധികയ്ക്ക് ലഭിച്ചിരിക്കുന്നത്. അവരെ തേടിയെത്തിയിരിക്കുന്നത് കോടികളുടെ ബംപര്‍ ലോട്ടറിയാണ്. ജീവിതത്തിലെ ഈ സര്‍പ്രൈസ് ആഘോഷിച്ചതും മറ്റൊരു കാര്യത്തിലൂടെയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: olg

ഒന്താരിയോയില്‍ നിന്നുള്ള 53കാരിയായ മോനീം മക്ലിന്‍ടയറാണ് ജീവിതം ആകെ മാറിഞ്ഞ അവസ്ഥയില്‍ നില്‍ക്കുന്നത്. ലോട്ടറി കാരണം ഇവരുടെ വലിയ ആഗ്രഹങ്ങളൊന്ന് സാധിക്കുകയും ചെയ്തു. കാനഡയിലെ ഒന്താരിയോയിലെ വിന്‍ഡ്‌സോറിലാണ് മോനീം താമസിക്കുന്നത്. ലോട്ടറിയെന്നാല്‍ ഭ്രാന്താണ് ഇവര്‍ക്ക്. എത്ര വര്‍ഷങ്ങളായി ലോട്ടറിയെടുക്കുന്നു. അത് എത്ര കാലം എന്ന് ചോദിച്ചാല്‍ പറയാന്‍ ഉത്തരവും മോനീമിന്റെ മുന്നിലുണ്ട്. കേള്‍ക്കുമ്പോള്‍ തന്നെ അറിയാം അത്രയും വലിയ ഭ്രാന്താണ് ഇതെന്ന്.

2

18 വയസ്സ് മുതല്‍ മോനീം ലോട്ടറി ടിക്കറ്റുകള്‍ എടുക്കുന്നുണ്ട്. അതായത് കഴിഞ്ഞ 35 കൊല്ലമായി ലോട്ടറിയില്ലാതെ അവര്‍ മുന്നോട്ട് പോയിട്ടില്ല. ഒരു പേഴ്‌സണല്‍ സപ്പോര്‍ട്ട് പ്രവര്‍ത്തകയാണ് മോനീം. ഒരു സാധാരണ ദിവസത്തിലാണ് ആ ടിക്കറ്റെടുത്തത്. ചെറിയൊരു ഷോപ്പിംഗിനായി പോയതായിരുന്നു. ആ തിരക്കിനിടയില്‍ ലോട്ടറി കണ്ടപ്പോള്‍ മോനിം അത് വാങ്ങിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്‍സ്റ്റന്റ് ടിക്കറ്റുകളോട് താല്‍പര്യം ഉള്ളതിനാല്‍, അത് തന്നെയാണ് അവര്‍ വാങ്ങിയത്.

3

ടിക്കറ്റെടുത്ത് ഞാന്‍ വീട്ടിലേക്ക് പോരുകയായിരുന്നുവെന്ന് മോനിം പറയുന്നു. ചെറിയ തിരക്കുള്ളത് കൊണ്ടായിരുന്നു ഇത്. വീട്ടിലെത്തിയപ്പോള്‍ ആ ടിക്കറ്റ് പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിലെ ഫലം നോക്കിയപ്പോള്‍ ആകെ അമ്പരന്ന് പോയി. എന്റെ കണ്ണുകളെ പോലും വിശ്വസിക്കാനായില്ലെന്ന് മോനിം പറയുന്നു. വിശ്വാസമാവാത്തതിനെ തുടര്‍ന്ന് ഒല്‍ജി ആപ്പില്‍ കയറി നോക്കി. അവിടെ കണ്ട കാര്യങ്ങളാണ് സമ്മാനം എനിക്ക് തന്നെയെന്ന് ഉറപ്പിച്ചു. ആ അമ്പരപ്പ് പിന്നീട് സന്തോഷത്തിലേക്ക് വഴിമാറിയെന്ന് മോനിം പറഞ്ഞു.

4

അഞ്ച് ലക്ഷം ഡോളറാണ് ഇവര്‍ക്ക് സമ്മാനമായി അടിച്ചത്. ഇത് ഈ ലോട്ടറിയിലെ ടോപ് പ്രൈസുകളില്‍ ഒന്നാണ്. മൂന്ന് കോടി രൂപയ്ക്ക് മുകളിലുണ്ടാവും ഈ തുക. ശരിക്കും പറഞ്ഞാല്‍ വലിയ ഷോക്കിലായിരുന്നു ഞാനെന്ന് മോനിം പറയുന്നു. ഇത്രയും വലിയ തുകയാണ് തന്റെ കൈയ്യിലുള്ളതെന്ന് അറിഞ്ഞപ്പോള്‍, മനസ്സില്‍ പഴയ ആഗ്രങ്ങളൊക്കെ തലപ്പൊക്കി തുടങ്ങി. അധികം സമയമൊന്നും പാഴാക്കാന്‍ മോനിം തയ്യാറല്ലായിരുന്നു. നേരെ ഓടിയത് പുതിയൊരു സാധനം വാങ്ങിയത്. ലോട്ടറി അടിച്ചത് ആഘോഷിച്ചത് മോനിം ആ പര്‍ച്ചേസിലൂടെയാണ്.

5

പുതിയൊരു ട്രക്ക് വാങ്ങാനാണ് ആ നിമിഷം കാറുമെടുത്ത് മോനിം പുറത്തേക്ക് പോയത്. വമ്പനൊരു പര്‍ച്ചേസിലൂടെയായിരുന്നു ഈ ആഘോഷം. സമ്മാനം അടിച്ചെന്ന് മനസ്സിലാക്കിയ ആ നിമിഷം, ഡീലര്‍ഷിപ്പില്‍ എത്തി പുതിയ ട്രക്ക് ബുക്ക് ചെയ്യുകയായിരുന്നുവെന്ന് മോനിം പറഞ്ഞു. ഒഎല്‍ജി പ്രൈസ് സെന്ററിലെത്തിയാണ് അവര്‍ സമ്മാനം ഏറ്റുവാങ്ങിയത്. വിരമിക്കലിന് ശേഷം ജീവിതം ആഘോഷിക്കാന്‍ ബാക്കി തുക മാറ്റിവെക്കുമെന്നും മോനിം പറഞ്ഞു. നല്ലൊരു യാത്രയും പ്ലാനിലുണ്ട്. പക്ഷേ ഇപ്പോഴും ആ ലോട്ടറി അടിച്ചത് വിശ്വസിക്കാനായിട്ടില്ലെന്ന് മോനിം പറയുന്നു. ശരിക്കും സ്വപ്‌നം കാണുകയാണെന്ന് തോന്നുന്നുവെന്നും അവര്‍ പറഞ്ഞു.

6

കാനഡയിലെ തന്നെ ഡോണ മിലറും ഇതുപോലെ കോടീശ്വരിയായിരിക്കുകയാണ്. പത്ത് ഡോളറിന് എടുത്ത ലോട്ടറി ടിക്കറ്റാണ് ഇവര്‍ക്ക് ഭാഗ്യം സമ്മാനിച്ചത്. ഒരു മില്യണ്‍ കനേഡിയന്‍ ഡോളറാണ് ഇവര്‍ക്ക് സമ്മാനമായി കിട്ടിയത്. ആറ് കോടി രൂപയ്ക്ക് മുകളില്‍ വരും. നവംബര്‍ 29നായിരുന്നു നറുക്കെടുപ്പ്. ടിക്കറ്റ് വാങ്ങി വീട്ടിലെത്തിയ ശേഷമായിരുന്നു ഇത് സ്‌ക്രാച്ച് ചെയ്ത് നോക്കിയത്. ഇത് സത്യം തന്നെയാണോ എന്നായിരുന്നു സ്വയം ചോദിച്ചതെന്ന് ഇവര്‍ പറയുന്നു. അടുത്തുള്ള കടയില്‍ പോയി ക്യാഷിയറെ കൊണ്ട് പരിശോധിപ്പിച്ചാണ് സമ്മാനം ഉറപ്പിച്ചത്. തനിക്ക് വിശ്വാസം വന്നില്ലെന്നും അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+