• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേതങ്ങളോട് സംസാരിക്കുന്ന യുവതി; പല ഭാഷയറിയാം, ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി കനേഡിയക്കാരി

Google Oneindia Malayalam News

വാഷിംഗ്ടണ്‍: പ്രേതങ്ങള്‍ ഭൂതങ്ങളുമൊക്കെ നാട്ടിലുണ്ടോ? ഇല്ലെന്ന് തന്നെയാണ് നമ്മുടെയെല്ലാം ഉത്തരം. എന്നാല്‍ കാനഡയില്‍ നിന്നുള്ള ഒരു യുവതിയുടെ പുതിയൊരു ദൃശ്യങ്ങള്‍ ശാസ്ത്ര ലോകത്തെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ഈ യുവതിക്ക് അറിയുക പോലും ചെയ്യാത്ത മറ്റൊരു ഉച്ഛാരണ ശൈലിയില്‍ ഇവര്‍ സംസാരിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഇതെല്ലാം എങ്ങനെ സംഭവിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. പലരും ഭയപ്പെട്ടുവെന്നും കമന്റ് ചെയ്തിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് യുവതി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: celinaspookyboo TikTok

യഥാര്‍ത്ഥത്തില്‍ ഈ കനേഡിയന്‍ യുവതി സ്വപ്‌നാടനക്കാരിയാണ്. ഇതിന്റെ വീഡിയോയാണ് ഇവര്‍ പങ്കുവെച്ചത്. പക്ഷേ ഈ വീഡിയോയിലുള്ള കാര്യങ്ങളെല്ലാം ഭയപ്പെടുത്തുന്നതാണ്. ഇവര്‍ പ്രേതങ്ങളോട് സംസാരിക്കുകയാണ്. ഇവരുടെ വീട്ടിലുള്ള നായകള്‍ ഭയന്ന് വിറച്ച് പോകുന്നുണ്ട്. ഒരു വിദേശ ഭാഷാ വകഭേദത്തിലാണ് ഇവര്‍ സംസാരിക്കുന്നത്. ഇവര്‍ക്ക് പരിചയം പോലുമില്ലാത്ത ഉച്ഛാരണ ശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ സമയത്തെല്ലാം അവര്‍ ഉറങ്ങുകയാണ് എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം.

2

ലക്ഷണമൊത്ത രണ്ട് പുരുഷന്മാര്‍ ചിത്രത്തിലുണ്ട്; ഒരാളെ കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാംലക്ഷണമൊത്ത രണ്ട് പുരുഷന്മാര്‍ ചിത്രത്തിലുണ്ട്; ഒരാളെ കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാം

കാനഡയില്‍ നിന്നുള്ള കോളിന്‍ മയേസ് എന്ന 28കാരിയായ തന്റെ രൂപമാറ്റം വീഡിയോയില്‍ പകര്‍ത്തിയത്. ഇവര്‍ ജന്മനാ സ്വപ്‌നാടനക്കാരിയാണ്. എല്ലാ ദിവസവും ഇവര്‍ ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കും. എന്നാല്‍ വെറുതെ നടക്കുക മാത്രമല്ല ഇവര്‍ സംസാരിക്കുകയും ചെയ്യും. ആരോടെന്നില്ലാതെ മറ്റൊരു ഭാഷയിലായിരിക്കും സംസാരം. ഈ സമയം വീട്ടിലിരിക്കുന്ന വളര്‍ത്ത് പട്ടി ഭയന്ന് വിറക്കാറാണ് പതിവ്. ഇവര്‍ തന്നെയാണ് തന്റെ അമ്പരപ്പിക്കുന്ന ചലനങ്ങളും സ്വഭാവ സവിശേഷതകളും വീട്ടിലെ സിസിടിവി ക്യാമറയില്‍ പകര്‍ത്തിയത്.

3

image credit: celinaspookyboo TikTok

25 കോടി അടിച്ചാല്‍ എത്ര കൈയ്യില്‍ കിട്ടും? ലോട്ടറി വകുപ്പ് പറയുന്ന തുക കിട്ടുമോ; ഇതാണ് ഉത്തരം25 കോടി അടിച്ചാല്‍ എത്ര കൈയ്യില്‍ കിട്ടും? ലോട്ടറി വകുപ്പ് പറയുന്ന തുക കിട്ടുമോ; ഇതാണ് ഉത്തരം

ഉറക്കത്തില്‍ ഇങ്ങനെയൊക്കെ സാധ്യമാകുമോ എന്നാണ് ചോദ്യം. ഒരു വീഡിയോ ഇവര്‍ സ്വന്തം വളര്‍ത്തുനായയെ വെടിവെക്കാനായി ശ്രമിക്കുന്നതാണ് ഉള്ളത്. എന്നാല്‍ ഇവരുടെ കൈയ്യില്‍ തോക്കില്ല. പകരം വിരല്‍ ഉയര്‍ത്തി വെടിവെക്കാനായി ശ്രമിക്കുന്നതാണ് ഉള്ളത്. പ്യു, പ്യു എന്ന് ഇവര്‍ പറയുന്നുണ്ട്. ഒരു പ്രേതത്തോട് ഇവര്‍ സംസാരിക്കുന്നുണ്ട്. എഴുപതുകള്‍ എങ്ങനെയായിരുന്നു എന്നാണ് ചോദിക്കുന്നത്. തുടര്‍ന്ന് മുറിയിലാകെ നടന്ന് ഇവര്‍ നൃത്തം ചെയ്യുന്നുണ്ട്. ഒരു ഡെസ്‌കില്‍ ഇരിക്കുകയാണ് പിന്നീട് ചെയ്യുന്നത്.

4

വളരെ വേഗത്തില്‍ ഇവര്‍ ഉറക്കത്തിലേക്ക് വഴുതി വീഴുന്നുണ്ട്. അതില്‍ നിന്ന് ഇവര്‍ സ്വബോധത്താല്‍ അല്ല ഇതൊന്നും ചെയ്യുന്നതെന്ന് ഉറപ്പായിരിക്കുകയാണ്. അടുത്തിടെ താന്‍ സേലത്ത് വന്നിരുന്നുവെന്ന് സെലിന പറയുന്നു. അവിടെയുള്ള ജ്യോതിഷി തനിക്ക് അതീന്ദ്രീയജ്ഞാനമുണ്ടെന്ന് പറഞ്ഞു. ഞാന്‍ സ്വപ്‌നാടനം നടത്തുമ്പോള്‍ സംസാരിക്കുന്നത് സ്വപ്‌നത്തില്‍ അല്ലെന്നും, പ്രേതങ്ങളോടാണ് സംസാരിക്കുന്നതെന്നും, അത് മനസ്സില്‍ വെച്ചോളാണെന്നും ആ ജ്യോതിഷി പറഞ്ഞുവെന്ന് സെലിന് പറഞ്ഞു.

5

പേഴ്‌സും മോഷ്ടിച്ച് ഓട്ടം, രക്ഷപ്പെടാന്‍ കടലില്‍ ചാടി; യുവാവിന് കിട്ടിയത് എട്ടിന്റെ പണിപേഴ്‌സും മോഷ്ടിച്ച് ഓട്ടം, രക്ഷപ്പെടാന്‍ കടലില്‍ ചാടി; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

തുടര്‍ന്നാണ് കാര്യങ്ങള്‍ ഇവര്‍ ഗൗരവമായി എടുത്തത്. ഈ വീഡിയോയില്‍ ഇംഗ്ലീഷ് ആക്‌സന്റില്‍ സംസാരിക്കുന്നതും കാണാം. നിങ്ങളുടെ കുടിക്കാന്‍ എന്തെങ്കിലും എടുക്കട്ടെ എന്നാണ് ചോദിക്കുന്നത്. ഇവര്‍ വീഡിയോയുടെ അവസാനമാവുമ്പോഴേക്ക് ആകെ താളം തെറ്റി നില്‍ക്കുകയാണെന്ന് മനസ്സിലാക്കാം. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്ക് 26 മില്യണ്‍ ഫോളോവേഴ്‌സുണ്ട്. ഈ വീഡിയോയില്‍ കാണുന്ന പ്രേതങ്ങള്‍ ശരിക്കുമുള്ളതാണെന്ന് പലരും കരുതുന്നുണ്ട്. ഇവര്‍ ചികിത്സ തേടണമെന്ന് ഉപദേശിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

English summary
canadian women talks to ghosts while sleep walking, video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X