ഇന്ത്യന്‍ യുട്യൂബില്‍ പണം വാരുന്ന ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ഇവര്‍; സമ്പാദ്യം ഇങ്ങനെ
സോഷ്യല്‍ മീഡിയ പണം സമ്പാദിക്കാവുന്ന നല്ലൊരു പ്ലാറ്റ്‌ഫോമാണെന്ന് എല്ലാവര്‍ക്കും അറിയാം. നിരവധി പേര്‍ അത്തരത്തില്‍ സമ്പാദിക്കുന്നുമുണ്ട്. എന്നാല്‍ അത് എളുപ്പമുള്ള കാര്യമല്ല. നമ്മള്‍ മികച്ച ഫോളോവേഴ്‌സിനെ ഉണ്ടാക്കണം. അതിലുപരി അവര്‍ക്ക് ഇഷ്ടപ്പെട്ട കണ്ടന്റുകള്‍ നമ്മള്‍ നല്‍കണം. യുട്യൂബിലാണ് ഇത്തരം ആളുകള്‍ ഏറ്റവും ക്ലിക്കാവുക.
ഇന്ത്യയില്‍ സിറ്റ് കോമിലൂടെയും, ട്രോളുകളിലൂടെയുമെല്ലാം സെലിബ്രിറ്റികളായ നിരവധി യുട്യൂബര്‍മാരുണ്ട്. എന്നാല്‍ ഇവര്‍ എത്രയായിരിക്കും ഒരു വീഡിയോയിലൂടെ ലഭിക്കുക. ഇവരുടെ ആസ്തി എത്രയായിരിക്കും. ഇതൊക്കെ അറിയാന്‍ നമുക്ക് ആഗ്രഹമുണ്ടാവും. അതൊന്ന് പരിശോധിച്ച് നോക്കാം.

ഒന്നാമന്‍ ഇപ്പോഴും കാരിമിനാറ്റി
യുട്യൂബര്‍മാരില്‍ ഒന്നാം സ്ഥാനത്ത് അജയ് നാഗര്‍ എന്ന കാരിമിനാറ്റിയാണ്. യുട്യൂബില്‍ ടീസീരിസിന്റെ അപ്രമാദിത്വം വരെ കാരിമിനാറ്റി തകര്‍ന്നിരുന്നു. 40 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് കാരിമിനാറ്റി ചാനലിനുള്ളത്. 4 മില്യണ്‍ ഡോളറാണ് കാരിമിനാറ്റിയുടെ സമ്പാദ്യം.
ചഞ്ചലാനി രണ്ടാമന്‍
ആശിഷ് ചഞ്ചലാനി രണ്ടാം സ്ഥാനത്തുണ്ട്. 29.8 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് അദ്ദേഹത്തിനുണ്ട്. ആശിഷ് ചഞ്ചലാനി വൈന്‍സ് എന്ന അ ദ്ദേഹത്തിന്റെ ചാനല്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. 5 മില്യണാണ് അദ്ദേത്തിന്റെ ആസ്തി.
അമിത് ബദാനയും പൊളിയാണ്
മൂന്നാം സ്ഥാനത്ത് അമിത് ബദാനയാണ്. 24.3 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് താരത്തിനുള്ളത്. 5.4 മില്യണാണ് ബദാനയുടെ ആസ്തി. കാരിമിനാറ്റിക്ക് വലിയ വെല്ലുവിളിയാവുമെന്ന് കരുതിയെങ്കിലും ബദാന അവിടേക്ക് എത്തിയിട്ടില്ല.
സെന്‍സേഷനായി ഭുവന്‍
ഭുവന്‍ ഭാം യുട്യൂബ് കൊണ്ട് ഏറ്റവും നേട്ടമുണ്ടാക്കിയ വ്യക്തിയാണ്. സിനിമകളില്‍ വരെ താരം എത്തിപ്പെട്ടിരുന്നു. 26.3 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് ഭുവന്റെ ബിബി കി വൈന്‍സ് എന്ന ചാനലിനുള്ളത്. ഒരുപാട് കഷ്ടപ്പെടാണ് ഭുവന്‍ ഇവിടെയെത്തിയത്. നാല് മില്യണാണ് ഭുവന്റെ ആസ്തി.
ധ്രുവിനെ അറിയാത്തവരില്ല
യുട്യൂബര്‍ ധ്രുവ് രതി വളരെ പോപ്പുലറാണ്. ധ്രുവ് രതി എന്ന ചാനലാണ് അദ്ദേഹത്തിനുള്ളത്. 12.2 മില്യണ്‍ സബ്‌സക്രൈബേഴ്‌സ് താരത്തിനുണ്ട്. 4 മില്യണാണ് ആസ്തി.
വിവേക് ബിന്ദ്ര തരംഗമാണ്
ഡോ വിവേക് ബിന്ദ്ര യുട്യൂബിലെ പ്രമുഖനാണ്. 21 മില്യണ്‍ സബ്‌സക്രൈബേഴ്‌സ് അദ്ദേഹത്തിനുണ്ട്. 6.5 മില്യണ്‍ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.
ഇനിയുള്ളത് ഇവര്‍
എമിവേ ബാന്തായി 20.5 മില്യണ്‍ സബ്‌സക്രൈബേഴ്‌സ് ഉള്ള യുട്യൂബറാണ്. 5 മില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. ഗൗരവ് ചൗധരിക്ക് 23.1 മില്യണാണ് സബ്‌സക്രൈബേഴ്‌സ്. ആസ്തി 45 മില്യണാണ്. യുട്യൂബില്‍ നിന്ന് മാത്രമല്ല താരത്തിന് വരുമാനം കിട്ടുന്നത്.
നിഷ മധുലികയ്ക്ക് 13.7 മില്യണ്‍ സബ്‌സക്രൈബേഴ്‌സാണ് ഉള്ളത്. വരുമാനം 5.56 മില്യണും. സന്ദീപ് മഹേശ്വരിക്ക് 27.9 മില്യണ്‍ സബ്‌സക്രൈബേഴ്‌സ് ഉണ്ട്. ആസ്തി 3.5 മില്യണും.












Click it and Unblock the Notifications