ചാണക്യന്‍ ഒരു ' സെക്‌സിസ്റ്റ്' ആണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് നിഷേധിക്കാന്‍ കഴിയുമോ?
ചാണക്യ കഥകള്‍ പലതും നമ്മള്‍ കേട്ടിട്ടുണ്ട്. പല കഥകളും വിപത്തുകളില്‍ നിന്നു രക്ഷപ്പെടാനും അറിവിന്റെ കണ്ണു തുറക്കാനും ചാണക്യ കഥകള്‍ കഴിഞ്ഞിട്ടുണ്ട്.
ലോകത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ആധാരം സ്ത്രീയാണ് എന്നായിരുന്നു ചാണക്യന്റെ കണ്ടെത്തല്‍. വിവാഹത്തെക്കുറിച്ച് പറഞ്ഞാലും ബന്ധങ്ങളെക്കുറിച്ച് പറഞ്ഞാലും സ്ത്രീയാണ് പ്രശ്‌നം.

21ാം നൂറ്റാണ്ടില്‍ അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ എന്തായിരുന്നു സ്ത്രീകളോടുള്ള നിങ്ങളുടെ എതിര്‍പ്പിന് കാരണമെന്ന് ഫെമിനിസ്റ്റുകള്‍ ആവര്‍ത്തിച്ച് ചോദിച്ചേന്നെ. ഇതു തന്നെയാണ് സ്ത്രീകള്‍ക്ക് ചാണക്യന്‍ എന്ന വാക്ക് കയ്പു നിറഞ്ഞതായത്.
സ്ത്രീകളെക്കുറിച്ച് ചാണക്യന്‍ പറഞ്ഞ ഇത്തരം വാക്കുകളില്‍ നിന്നും വ്യക്തമാണ് അദ്ദേഹമൊരു സെക്‌സിസ്റ്റ് ആയിരുന്നു എന്ന്.

കള്ളം പറയുന്നത്
സ്ത്രീകള്‍ക്ക് മാത്രമേ കള്ളം പറയാന്‍ സാധിക്കൂ. ഇത് അവരുടെ അത്യാഗ്രഹത്തെയും ക്രൂരമനോഭാവത്തെയും ചൂണ്ടി കാണിക്കുന്നു.

സ്ത്രീകളെ ആകര്‍ഷിക്കുന്നത്
സമ്പന്നനായ പുരുഷനില്‍ മാത്രമേ സ്ത്രീ ആകൃഷ്ടയാകൂ... പണവും പെണ്ണും അവനെ ഏതു നിമിഷവും ചതിക്കുന്നു.

സ്ത്രീയുടെ കളിപ്പാവ
ഏതെങ്കിലുമൊരു പുരുഷനില്‍ സ്ത്രീ ആകൃഷ്ടയാകുന്നു എങ്കില്‍ പുരുഷന്മാര്‍ അറിയാത്ത ഒന്നുണ്ട്, നിങ്ങള്‍ അവളുടെ കയ്യിലെ കളിപ്പാവയാകാന്‍ പോകുന്നു എന്ന്.

സ്ത്രീയുടെ നിരീക്ഷണം
ഭര്‍ത്താവിന്റെ അനുവാദമില്ലാത്തെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നവളാണ് സ്ത്രീ. ഇതവന്റെ ആയുസ്സ് കുറയ്ക്കുന്നു.

സ്ത്രീയുടെ സ്വഭാവങ്ങള്‍
വഞ്ചന, പരുഷമായ വാക്കുകൾ, കൊഞ്ചിക്കുഴയല്‍, അത്യാഗ്രഹം, ദുര്‍ന്നടപ്പ് എന്നിയാണ് സ്ത്രീയുടെ സ്വഭാവഗുണങ്ങളായി ചാണക്യന്‍ വിശേഷിപ്പിക്കുന്നത്. ഇത് അവളുടെ പെരുമാറ്റ രീതിയില്‍ കാണാമെന്നും പറയുന്നു.

സ്ത്രീയുടെ വശീകരണം
പുരുഷനെ വശീകരിക്കാന്‍ സ്ത്രീയ്ക്ക് പ്രത്യേക കഴിവുണ്ട്. അവന്റെ മനസ്സിനെ കീഴ്‌പ്പെടുത്തി അവളുടെ ചിന്താഗതികള്‍ക്ക് അധീനയാക്കുന്നു.

പ്രായത്തെ മറയ്ക്കുന്നു
സ്ത്രീകള്‍ക്ക് എത്ര പ്രായമായാലും ഇത് മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നു. ചെറുപ്പമാണെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നു.

സ്ത്രീയുടെ വാക്ക് കേള്‍ക്കില്ല
ബുദ്ധിയുള്ളവര്‍ സ്ത്രീയുടെ വാക്കുകള്‍ കേട്ട് പ്രവര്‍ത്തിക്കില്ല. എല്ലാ കുടുംബപ്രശ്‌നങ്ങള്‍ക്കും മൂലാധാരം സ്ത്രീയാണ്.

സ്ത്രീയുടെ ആര്‍ത്തവും
സ്ത്രീയുടെ ആര്‍ത്തവ സമയത്ത് പുരുഷന്‍ ഇണചേരരുത്. ഇത് പുരുഷന്റെ ആയുസ് കുറയ്ക്കുന്നു.

സ്ത്രീയുടെ ത്യാഗം
എല്ലാം ത്യജിച്ച് പാപങ്ങള്‍ ഇല്ലാതാകാന്‍ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചാലോ, ഈശ്വരനെ ഭജിച്ചാലോ സ്ത്രീയുടെ മനസ്സ് നന്നാവില്ല. അവള്‍ അവളുടെ ഭര്‍ത്താവിന്റെ കാലില്‍ വീണാല്‍ മാത്രമമേ ശുദ്ധി വരൂ..

ബലി കൊടുക്കുക
പ്രതിസന്ധിഘട്ടങ്ങളില്‍ പെണ്ണും പണവും സംരക്ഷിക്കുക, എന്നാല്‍ ആത്മരക്ഷാര്‍ത്ഥം രണ്ടിനെയും വിട്ടുകൊടുക്കുന്നതില്‍ തെറ്റില്ല.

സെക്‌സിസ്റ്റ് എന്നാല്‍?
മെയില്‍ ഷോവനിസ്റ്റിന്റെ വാക്കുകള്‍
പരിഷ്‌കരണവാദി ഫെമിനിസം പറയുന്നത് ഈ സമൂഹത്തിലെ സ്ത്രീയോടുള്ള സമീപനത്തിനുകാരണം പുരുഷകേന്ദ്രീകൃത മുതലാളിത്ത പാരമ്പര്യമാണ്. ഇതിനെ ഇവര്‍ സെക്‌സിസ്റ്റ് എന്നു വിശേഷിപ്പിക്കുന്നു.












Click it and Unblock the Notifications