ലോകകപ്പ് ആവേശത്തിൽ ഒരു കുടുംബത്തിൽ നിന്നും 70 ഓർഡർ, സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച് സ്വിഗ്ഗി
ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇത് എട്ടാമതാണ് ഇന്ത്യ വിജയം തീർക്കുന്നത്. ആവേശമുർണത്തുന്ന മത്സരം ചെറിയ സ്നാക്സ് കഴിച്ചു കൊണ്ടാകും ഏവരും കണ്ടിരിക്കുക. ഇത്തരത്തിൽ ഇന്ത്യ - പാക്ക് മത്സരത്തിനിടെ തങ്ങൾക്ക് ലഭിച്ച് വ്യത്യസ്തമായൊരു ഓഡർ സംബന്ധിച്ച് സോഷ്യൽ മീഡിയ പോസ്റ്റുമായെത്തിരിക്കുകയാണ് ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനമായി സ്വിഗി. ഒരു കുടുംബം ഒറ്റയടിക്ക് 70 ബിരിയാണികൾ ഓർഡർ ചെയ്തതായാണ് സ്വിഗ്ഗി- എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചിരിക്കുന്നത്.
70 biryanis ordered by a household in chandigarh in one-go, seems they already know who's winning 👀 #INDvsPAK pic.twitter.com/2qQpIj5nhu
— Swiggy (@Swiggy) October 14, 2023
ചണ്ഡീഗഡിലെ ഒരു വീട്ടുകാർ ഒറ്റയടിക്ക് ഓർഡർ ചെയ്ത 70 ബിരിയാണികൾ. ആരാണ് വിജയിച്ചതെന്ന് അവർ നേരത്തെ അറിഞ്ഞെന്ന് തോന്നുന്നു എന്നാണ് സ്വിഗി തങ്ങളുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അകൗണ്ടിൽ കുറിച്ചത്.
നിരവധി ആളുകളാണ് പോസ്റ്റ് ഷെയർ ചെയ്തത്. ആയിരക്കണക്കിന് ലൈക്കുകളും പോസ്റ്റിന് ലഭിച്ചു. ഇതിനെയാണ് മാർക്കറ്റിങ്ങ് തന്ത്രമെന്ന് വിളിക്കുന്നതുൾപ്പെടെയുള്ള രസകരമായ കമ്മന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്.

ഒരു മാസം മുമ്പ് ശ്രീലങ്കയിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരത്തിനിടെ ഒരു സ്വിഗ്ഗി ഉപയോക്താവ് 62 യൂണിറ്റ് ബിരിയാണി ഓർഡർ ചെയ്തിരുന്നു. "ബെംഗളൂരുവിൽ നിന്നുള്ള ആളാണ് ഇത് ഓർഡർ ചെയ്തത്. ഇത് സംബന്ധിച്ച് സ്വിഗി നൽകിയ പ്രതികരണവും ഏറെ ചർച്ചയായിരുന്നു. ബിരിയാണി ഓർഡർ ചെയ്‌തിട്ടുണ്ടോ? നിങ്ങൾ ആരാണ്? നിങ്ങളുടെ സ്ഥലം കൃത്യമായി എവിടെയാണ്? നിങ്ങളാണോ #INDvsPAK മാച്ച് ഹോസ്റ്റ് ചെയ്യുന്നത്?? എനിക്ക് വരാൻ സാധിക്കുമോ?" എന്ന് ക്യാപ്ഷൻ ഇട്ടാണ് അന്ന് സ്വിഗ്ഗി പോസ്റ്റ് ഇട്ടത്.
ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ ദീർഘകാലത്തെ ചരിത്രമുള്ള രാജ്യങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും. ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെയാണ് ഏഷ്യൻയിലെ ഈ രണ്ട് ഭീമന്മാർ ഏറ്റുമുട്ടുന്ന മത്സരങ്ങൾ കാണാറുള്ളത്. ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏകദിന ലോകകപ്പ് മത്സരവും ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം കണ്ടിരുന്നത്. 191 റൺസിൽ പാക്കിസ്ഥാനെ പിടിച്ചുകെട്ടിയ ഇന്ത്യ 7 വിക്കറ്റിന് വിജയ ഗാഥ തുടരുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്.
അതേസമയം, 2023 ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യ ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങൾ അറിയിച്ചു. ചരിത്ര നേട്ടം സ്വന്തമാക്കിയ ടീം ഇന്ത്യയെ അഭിനന്ദിക്കുന്നുവെന്ന് മുംബൈയിലെ എൻ എം എ സി സി യിൽ നടന്ന 141-ാമത് ഐ ഒ സി സെഷനിലെ മുഖ്യ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തിയിരുന്നു.












Click it and Unblock the Notifications