2ാം ക്ലാസുകാരന്റെ ആഗ്രഹം കേട്ട് കയ്യടിച്ച് ഷെഫ് പിള്ള; നിങ്ങള്‍ക്കൊരു എതിരാളിയാവുമോ എന്ന് കമന്റുകള്‍
ഒരു കൊച്ചുമിടുക്കൻ തനിക്ക് വലുതാവുമ്പോൾ ആരാകണമെന്ന് എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.ഷെഫ് സുരേഷ് പിള്ള ഈ മിടുക്കന്റെ കുറിപ്പ് പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്.
ആരാകണം എന്നു ചോദിക്കുമ്പോൾ ഡോക്ടർ, ടീച്ചർ, എഞ്ചിനീയർ എന്നിങ്ങനെ ഒരുപാട് ഉത്തരങ്ങൾ നമ്മൾ കേട്ടുകാണും എന്നാൽ റിഹാൻ മൻസൂർ എന്ന ഈ മിടുക്കന്റെ ആഗ്രഹം ഇതൊന്നുമല്ല..മനസ്സിന് സന്തോഷമുള്ള കാര്യങ്ങൾ എപ്പോഴും ചെയ്യണം അതുകൊണ്ട് അങ്ങനെ സന്തോഷം പകരുന്ന ഒരു ജോലി തിരഞ്ഞെടുക്കണമെന്നാണ് ഈ മിടുക്കൻ പറഞ്ഞത്.

ഭാവിയിൽ ഒരു ഷെഫ് ആകുക എന്നതാണ് എന്റെ സ്വപ്നം എന്നാണ് റിഹാൻ പറഞ്ഞത്. അതും ഷെഫ് സുരേഷ് പിള്ളയെ പോലൊരു ഷെഫ് ആകണം. ഷെഫ് പിള്ളയാണ് തന്റെ റോൾ മോഡൽ എന്നും ഈ മിടുക്കൻ പറയുന്നു. രണ്ടാം ക്ലാസ്സിലാണ് റഹാൻ പഠിക്കുന്നത്. ഒരു നോട്ട് ബുക്കിലാണ് റഹാൻ തന്റെ ആഗ്രഹം കുറിച്ചത്.
ഇതെന്താ മഡോണയുടെ കല്യാണം കഴിഞ്ഞോ! കല്യാണ വേഷത്തില്‍ താരം..അന്തംവിട്ട് ആരാധകര്‍

"ജീവിതത്തിൽ എല്ലാവർക്കും ലക്ഷ്യങ്ങളുണ്ട്. എന്റെ ലക്ഷ്യം ഒരു ഷെഫ് ആകുക എന്നതാണ്. അമ്മ എനിക്കായി എല്ലാ ദിവസവും പാചകം ചെയ്യുന്നത് ഞാൻ കാണാറുണ്ട്. പാചക വിഡിയോകൾ കാണുന്നതും എനിക്ക് വളരെയേറെ ഇഷ്ടമാണ്. എനിക്ക് കുക്കിംഗ് ഇഷ്ടമാണ്..അത് തന്നെയാണ് കുക്ക് ആകാനുള്ള ആഗ്രഹത്തിന് പിന്നിലെ ആദ്യത്തെ കാരണം.

ഈ കുറിപ്പാണ് ഷെഫ് പിള്ള പങ്കുവെച്ചത്. 'ഒരു പത്ത് പതിനഞ്ച് വർഷം കഴിയുമ്പോൾ എനിക്കൊരു നല്ല ഷെഫിനെ കിട്ടും, നന്ദി റിഹാൻ' എന്ന അടികുറിപ്പോടെയാണ് സുരേഷ് പിള്ള ഈ മിടുക്കന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്. ഇതിന് പിന്നാവെ നിപരവധിപേർ റിഹാന് ആശംസയുമായെത്തി. ഷെഫ് പിള്ളയെക്കാൾ വലിയ ഷെഫ് ആകട്ടേ എന്നാണ് ആശംസ. എന്തായാലും ഇത്ര ചെറുപ്പത്തിലേ വ്യക്തമായ ലക്ഷ്യമുള്ള റിഹാൻ എന്ന കൊച്ചു മിടുക്കൻ തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കുമെന്ന് തന്നെ പ്രതീക്ഷാം...

Click it and Unblock the Notifications