ചിക്കന്‍ പഫ്‌സ് ഉണ്ടാക്കുന്നത് ഇങ്ങനെയാണോ? സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട
ആരെയും കൊതിപ്പിക്കുന്ന ഭക്ഷണമാണ് ചിക്കന്‍ വിഭവങ്ങള്‍. ചിക്കന്‍ പഫ്‌സും ചിക്കന്‍ കട്‌ലറ്റും ചിക്കന്‍ റോളുമൊക്കെയായി ബേക്കറികളിലെയും ഹോട്ടലുകളിലെയും തീന്‍മേശയില്‍ എത്തുമ്പോള്‍ നാം അറിയാതെ കഴിച്ചുപോകും. പക്ഷേ, ഇതുണ്ടാക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന തരത്തിലാണെന്നാണ് പറയപ്പെടുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട പ്രചാരണം വ്യാപകമാണ്. അരച്ച കോഴിയെ ബേക്കറികളിലും ഹോട്ടലുകളിലും എത്തിക്കുന്നതിന് പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടത്രെ. തമിഴ്‌നാട്ടില്‍ നിന്നാണ് കോഴികള്‍ കേരളത്തിലേക്ക് എത്തുന്നതില്‍ ഭൂരിഭാഗവും.

നൂറ് കോഴികളെ ഒരു ലോറിയില്‍ കൊണ്ടുവരമ്പോള്‍ ചുരുങ്ങിയത് പത്തെണ്ണമെങ്കിലും ചത്തുപോകുന്നത് സാധാരണമാണ്. എന്നാല്‍ ഇവ ഒഴിവാക്കുന്നില്ല. കോഴികളെ മുഴുവനായി അരയ്ക്കുന്ന യന്ത്രങ്ങളുണ്ട്. അതിലിട്ട് അരച്ച കോഴിയിറച്ചിയാക്കി ഹോട്ടലുകലിലും ബേക്കറികളിലുമെത്തിക്കുന്നു. പലതും ഹോട്ടല്‍ ഉടമകള്‍ അറിയുന്നുമില്ല.
കോഴി ഇറച്ചി മാത്രമാണ് അരയ്ക്കുന്നതെന്നാണ് പലരുടെയും വിശ്വാസം. എന്നാല്‍ കോഴിയെ മുഴുവനായിട്ടാണ് അരയ്ക്കുന്നത്. ഒരുഭാഗവും ഒഴിവാക്കുന്നില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ നിന്ന് വ്യക്തമാകുന്നു.
മലയാളികളെ ആകെ കുഴപ്പത്തിലാക്കുന്നതാണ് ഇത്തരം പ്രചാരണങ്ങള്‍. ഇത്തരം ഭക്ഷണങ്ങള്‍ വാങ്ങി കഴിക്കണോ എന്നകാര്യം രണ്ടു വട്ടം ചിന്തിക്കണം എന്ന് ഓര്‍മിപ്പിച്ചാണ് വീഡിയോ അവസാനിക്കുന്നത്.












Click it and Unblock the Notifications