Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉറങ്ങാന്‍ പോലും വിടാതെ 8 വയസ്സുകാരനെ ടിവി കാണാന്‍ നിര്‍ബന്ധിച്ച് മാതാപിതാക്കള്‍; കാരണം?

കുട്ടികളെ ശിക്ഷിക്കാൻ രക്ഷിതാക്കൾക്ക് അവകാശമുണ്ടോ? ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണിത്. ഇല്ല എന്നാണ് ചിലർ പറയുന്നത്. അതേസമയം, കുട്ടികളെ അവരുടെ തെറ്റുകൾക്ക് ശിക്ഷിക്കണം എന്നാണ് ചിലർ പറയുന്നത്. ചിലർ പറയുന്നു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയാണ് വേണ്ടതെന്ന്..അങ്ങനെ പല അഭിപ്രായങ്ങൾ ഉണ്ട്.

ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആയിരിക്കുന്നത്. രക്ഷിതാക്കൾ കുട്ടിക്ക് നൽകിയ ഒരു ശിക്ഷയുടെ വീഡിയോയാണ്. വീഡിയോ വൈറൽ ആയിതന് പിന്നാലെ നിരവധിപേരാണ് വിമർശ‍നവുമായി രം​ഗത്ത് എത്തിയരിക്കുന്നത്. എന്നാൽ ചിലർ ഇവർ ചെയ്തത് ശരിയാണെന്നും പറയുന്നു. എന്താണ് സംഭവം എന്നുനോക്കാം

1

സ്വന്തം മക്കളെ ഒരിക്കലെങ്കിലും ശിക്ഷിക്കാത്ത മാതാപിതാക്കൾ കുറവായിരിക്കും. കുട്ടികളാകുമ്പോൾ വാശിയും കുസൃതിയുമൊക്കെ ഉണ്ടാവുമല്ലോ... ഇവിടെ ഒരു കുട്ടിയെ മാതാപിതാക്കൾ ശിക്ഷിച്ചത് കൂടുതൽ നേരം ടിവി കണ്ടതുകൊണ്ടാണ്. വഴക്ക് പറഞ്ഞില്ല, അടിച്ചില്ല പിന്നെ എന്ത് ശിക്ഷയാണ് എന്നല്ലേ പറയാം. സംഭവം നടന്നത് ചൈനയിലാണ്. മാതാപിതാക്കൾ അനുവദിച്ച സമയത്തെക്കാളും കുട്ടി കുറച്ച് അധികനേരം ടിവി കണ്ടു, അതിനാണ് കുട്ടിക്ക് മാതാപിതാക്കൾ ഈ ശിക്ഷ നൽകിയത്. ഒരു രാത്രി മുഴുവനും കുട്ടിയെ ഇവർ ടിവി കാണാൻ നിർബന്ധിച്ചു. ഉറങ്ങാൻപോലും വിടാതെയായിരുന്നു ഇങ്ങനെ ചെയ്തത്.

2

ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് സംഭവം. അച്ഛനും അമ്മയും പുറത്ത് പോയപ്പോൾ എട്ട് വയസുള്ള കുട്ടിയോട് ​ഹോം വർക്ക് ചെയ്യാനും 8.30 -ന് ഉറങ്ങാനും മാതാപിതാക്കൾ പറഞ്ഞപ. മാതാപിതാക്കൾ വീട്ടിലേക്ക് തിരികെ എത്തിയപ്പോൾ കുട്ടി ഹോം വർക്ക് ചെയ്തിരുന്നില്ല. ആ സമയമെല്ലാം കുട്ടി ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നത്രെ.

3

മാതാപിതാക്കൾ തിരികെ എത്തിയപ്പോൾ കുട്ടി ഉറങ്ങാനായി പോയി. എന്നാൽ, കുട്ടിയുടെ അമ്മ അവനെ കട്ടിലിൽ നിന്നും പിടിച്ചെഴുന്നേൽപ്പിച്ച് ലിവിം​ഗ് റൂമിലേക്ക് കൊണ്ടു വന്നു. ടിവി ഓൺ ചെയ്തു. രാത്രി മുഴുവനും കുട്ടിയോട് ടിവി കാണാൻ ആവശ്യപ്പെട്ടു. ആദ്യം അവൻ സാധാരണ പോലെ ടിവി കണ്ടു. പിന്നീട് അവന് മടുത്തു തുടങ്ങി. പക്ഷേ മാതാപിതാക്കൾ അവനെ ടിവിയുടെ മുന്നിവൽ നിന്ന് എഴുന്നേൽക്കാൻ വിട്ടില്ല.

6

സംഭവത്തിന്റെ വീഡിയോ വൈറലായി. ടിവിയുടെ മുന്നിൽ ഒരുപാട് നേരമായപ്പോൾ അവൻ എഴുന്നേറ്റ് മുറിയിൽ ചെല്ലാനും ഉറങ്ങാനും ശ്രമിക്കുന്നുണ്ട്. എന്നാൽ രക്ഷിതാക്കൾ അതിന് സമ്മതിക്കുന്നില്ല, അവൻ ഇതിനിടെ പലതവണ ഉറങ്ങി വീഴുന്നുണ്ട്. എന്നാൽ അവന്റെ അമ്മ അവനെ തട്ടി ഉണർത്തുന്നുമുണ്ട്. . അങ്ങനെ രാവിലെ അഞ്ച് മണി വരെ കുട്ടിയെ മാതാപിതാക്കൾ ഉറങ്ങാൻ സമ്മതിച്ചില്ല എന്നാണ് പറയുന്നത്. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+