വിയര്‍പ്പിന്റെ അസുഖമുണ്ടേ; ജോലി ഉപേക്ഷിച്ച് ടെന്റില്‍ താമസിച്ച് യുവാവ്, കാരണം ചിരിപ്പിക്കും
ബെയ്ജിങ്: പണിയൊന്നുമില്ലാതെ കറങ്ങി നടക്കാന്‍ ആര്‍ക്കും ഇഷ്ടമാണ് അല്ലേ. പക്ഷേ അതിന് പണം വേണമെന്ന് മാത്രം. വീട്ടില്‍ ഇരുന്ന് തിന്നും കുടിച്ചും അധിക കാലം തുടരാന്‍ ആര്‍ക്കും സാധിക്കില്ല. ഉറപ്പായും നമ്മളെ ആ വീട്ടില്‍ നിന്ന് പുറത്താക്കും. എന്നാല്‍ ആ പ്രശ്‌നങ്ങളൊന്നുമില്ലാത്ത ഒരു യുവാവിന്റെ ജീവിതമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഇയാള്‍ ജോലി ഉപേക്ഷിച്ച് വളരെ രസകരമായ ഒരു ജീവിതമാണ് നയിക്കുന്നത്. ചൈനയില്‍ നിന്നുള്ള ഈ യുവാവ് 29ാം യസ്സില്‍ തന്റെ ജോലി ഉപേക്ഷിച്ചിരിക്കുകയാണ്. അത് മാത്രമല്ല ഇപ്പോള്‍ ഒരു ടെന്റിലാണ് ഇയാളുടെ ജീവിതം. കേള്‍ക്കുന്ന ആരും ഇയാള്‍ക്ക് ഭ്രാന്താണല്ലോ എന്ന് തോന്നിപ്പോകുന്നതാണ് ഈ ജീവിതം.

IMAGE CREDIT: LI SHU
ഇയാള്‍ ശരിക്കുമൊരു നാടോടി ജീവിതമാണ് നയിക്കുന്നത്. അതിലുപരി ജോലി ഉപേക്ഷിച്ചതിന്റെ കാരണം കേട്ടാല്‍ ആരും ചിരിച്ച് പോകും. തനിക്കൊന്ന് റിലാക്‌സ് ചെയ്യണമെന്നും, ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്നും ലി ഷൂ എന്ന ഈ യുവാവ് പറയുന്നു. അതുകൊണ്ടാണ് ജോലി ഉപേക്ഷിച്ചിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട ഒരു കാര്‍ പാര്‍ക്കിനുള്ളിലാണ് ഇയാളുടെ ടെന്റുള്ളത്.
സിച്ചുവാന്‍ പ്രവിശ്യയിലാണ് ഇയാള്‍ ഇപ്പോഴുള്ളത്. 200 ദിവസത്തോളമായി ഇയാള്‍ ഈ കാര്‍ പാര്‍ക്കിനുള്ളില്‍ താമസിക്കുന്നു. ഓറഞ്ച് നിറത്തിലുള്ള ഇയാളുടെ ടെന്റ് ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിയര്‍പ്പിന്റെ അസുഖമുണ്ടല്ലേ എന്നുള്ള ചോദ്യങ്ങളും പലരും ഉയര്‍ത്തുന്നുണ്ട്.ഇയാളുടെ ടെന്റ് കല്ലും പാറയുമെല്ലാം നിറഞ്ഞ ഒരിടത്താണ് നില്‍ക്കുന്നത്.
നമ്മുടെ നാട്ടില്‍ മാലിന്യങ്ങളൊക്കെ കൊണ്ടുപോയി തള്ളുന്ന സ്ഥലം പോലെയാണ് ഇത് തോന്നിപ്പിക്കുക. ഇവിടെ ഇഷ്ടികകള്‍ ഒക്കെയായി മൂടി കിടക്കുകയായിരുന്നു. ഈ ടെന്റില്‍ ഒരു കുറിപ്പും ഉണ്ട്. അതാണ് ഏറ്റവും രസകരം. വല്ല കള്ളന്മാരോ, വഴിയാത്രക്കാരോ ടെന്റിന് പ്രശ്‌നങ്ങളുണ്ടാക്കാതിരിക്കാനാണ് ഈ കുറിപ്പ് വെച്ചിരിക്കുന്നത്.
ഇതുവഴി വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മറ്റൊരാളുടെ വീടാണ്. ഇവിടെയുള്ള സാധനങ്ങള്‍ എടുത്ത് കൊണ്ടുപോകരുത്. കാരണം നിങ്ങള്‍ക്ക് കൊണ്ടുപോകാന്‍ മാത്രം മൂല്യമുള്ളതൊന്നും ഇവിടെയില്ല. എല്ലാം ചീപ്പ് സാധനങ്ങളാണെന്നും ഈ കുറിപ്പില്‍ പറയുന്നുണ്ട്.
നിങ്ങള്‍ക്ക് എന്നെ ഇവിടെ നിന്ന് മാറ്റണമെങ്കില്‍ എന്നെ വിളിച്ച് പറയൂ. ഞാനിവിടെ താല്‍ക്കാലിക താമസത്തിന് വന്നതാണ്. ആരെയെങ്കിലും ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നു. ഉടനെ തന്നെ പോകാന്‍ തയ്യാറാണെന്നും നോട്ടീസില്‍ പറയുന്നു. വെറുതെ കിടക്കുക എന്ന ജീവിത രീതിയാണ് ഇവിടെ ചര്‍ച്ചയായിരിക്കുന്നത്.
സാധാരണ കാര്യങ്ങള്‍ മാത്രം ചെയ്ത് ജീവിക്കുക എന്ന ജീവിത രീതിയിലാണ്. വെറും ഭക്ഷണത്തെ മാത്രം ആശ്രയിക്കുക. ബാക്കിയൊക്കെ വളരെ തുച്ഛമായി ജീവിക്കുകയാണ് ഇതിലൂടെ ചെയ്യുക. ചൈനയിലെ വിഷലിപ്തമായ ജോലി സംസ്‌കാരത്തെ പല യുവാക്കളും തള്ളി തുടങ്ങിയതിന്റെ സൂചനയായിട്ടാണ് ഇതിനെ കാണുന്നത്.
ഇയാളുടെ കൈവശമുള്ള ഏറ്റവും വിലയേറിയ കാര്യം ഈ ടെന്റാണ്. 400 യുവാനാണ് ഇതിന്റെ വില. ഏകദേശം 4700 രൂപ വരും. രണ്ട് വസ്ത്രങ്ങളാണ് ആകെയുള്ളത്. ഒരു സ്റ്റൗവ് പാചകത്തിനായി ഉണ്ട്. അലൂമിനിയം ചെമ്പും, കുറച്ച് ഭക്ഷണവുമാണ് ആകെ ഇയാളുടെ കൈവശമുള്ളത്. 2018 അവസാനമാണ് ഷൂ തന്റെ ജോലി ഉപേക്ഷിച്ചത്.
ഇത്രയും കാലം ജോലിയില്ലാതെയാണ് ഇയാള്‍ ജീവിച്ചത്. ഒരു വാടക ഫ്‌ളാറ്റിലാണ് ഇയാള്‍ താമസിച്ചിരുന്നത്. സാമൂഹിക ജീവിതവും ഇയാള്‍ക്കില്ല. കൈയ്യിലുള്ള പണം എല്ലാം തീര്‍ന്നതോടെ ജീവിതം ടെന്റിലേക്ക് മാറ്റുകയായിരുന്നു. അതിലൂടെ വാടകയുടെ പണം ലാഭിക്കാനായി. കൈയ്യിലുള്ള വസ്തുക്കളെല്ലാം ഇയാള്‍ വിറ്റു. ക്യാമറയും കമ്പ്യൂട്ടറും വരെ ഇതിലുണ്ടായിരുന്നു.
സ്വന്തമായി പാചകം ചെയ്യുന്നതാണ് മറ്റൊരു കാര്യം. ഒരുപാട് ദൂരം സഞ്ചരിച്ചാണ് ഷൂ വെള്ളം കണ്ടെത്തുന്നത്. ഒപ്പം ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള വഴിയും കണ്ടെത്തണം. പക്ഷേ പരാതികളൊന്നും ഇയാള്‍ക്കില്ല.
ഷുവിന്റെ സുഹൃത്തുക്കള്‍ക്ക് ഇയാള്‍ക്ക് താമസസ്ഥലം ഓഫര്‍ ചെയ്തിരുന്നു. ബിസിനസ് ആരംഭിക്കാന്‍ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വേണ്ടെന്ന നിലപാടാണ് ഇയാള്‍ സ്വീകരിച്ചത്. ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും ഉപേക്ഷിക്കുമ്പോള്‍ സമാധാനം എന്നതാണെന്ന് അറിയാം. അത് വലിയ റിലാക്‌സേഷനാണെന്നും ഷൂ പറഞ്ഞു.












Click it and Unblock the Notifications