Viral Video- നിസാരം... ഇതൊക്കെ നമ്മളെക്കൊണ്ടും പറ്റും..; സൈനികന്റെ വര്‍ക്കൗട്ട് അനുകരിച്ച് നായ, വീഡിയോ കാണാം
ന്യൂദല്‍ഹി: നായ്ക്കളെ 'മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്ത്' എന്നാണ് വിശേഷിപ്പിക്കുന്നത്. മനുഷ്യര്‍ക്ക് പോറ്റാനും കൂടെ കൊണ്ടുപോകാനും ഏറ്റവും ഇഷ്ടമുള്ള വളര്‍ത്തുമൃഗങ്ങളാണ് നായ്ക്കള്‍. കൂടാതെ നായ്ക്കളുടെ ഉയര്‍ന്ന ഘ്രാണശക്തിയും പെട്ടെന്ന് ഇണങ്ങുന്ന പ്രകൃതവും കാരണം ഇവയെ സുരക്ഷാ സേനകളിലേക്കും ഏറ്റെടുക്കാറുണ്ട്.
സൈന്യവും പൊലീസും മറ്റ് സുരക്ഷാ സേനകളുടെ ഡോഗ് സ്‌ക്വാഡുകളും മനുഷ്യ-നായ ബന്ധത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് എന്ന് വെളിവാക്കുന്ന നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാണ് അത് ഒന്ന് കൂടി ഊട്ടിയുറപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഡല്‍ഹിയിലെ മെട്രോ സ്റ്റേഷനുകളുടെ സുരക്ഷയുടെ ചുമതലയുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി ഐ എസ് എഫ്) യൂണിറ്റിന് സ്‌നിഫര്‍ ഡോഗ് സ്‌ക്വാഡുമുണ്ട്. ഉന്നതനിലയില്‍ പരിശീലിപ്പിക്കപ്പെട്ട ഏറെ ജാഗ്രതയുള്ളവയാണ് ഇവിടത്തെ നായ്ക്കള്‍.
ഇപ്പോഴിതാ ഒരു സി ഐ എസ് എഫ് സൈനികന്റെ വര്‍ക്കൗട്ടുകള്‍ നായ അനുകരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ലോകമെമ്പാടുമുള്ള എല്ലാ നായ പ്രേമികളുടെയും ഹൃദയം കവരുന്നതാണ് വീഡിയോ. നവംബര്‍ 6 ന്, 'ഭാരത് ഡിഫെന്‍ഡേഴ്‌സ്' എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പുറത്ത് വന്നത്.
'സി ഐ എസ് എഫ് ഒരു മെട്രോ സ്റ്റേഷനില്‍ പരിശീലനം പ്രദര്‍ശിപ്പിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ 19,000 - ത്തിലധികം പേരാണ് കണ്ടത്. നായയുടെ ജാഗ്രതയില്‍ അഭിനന്ദനം അറിയിച്ച് കൊണ്ട് നിരവധി പേരാണ് ഇതിനോട് പ്രതികരിച്ചത്.
അമ്പരന്നുപോയ ചിലര്‍ ഈ കാഴ്ചയെ 'അത്ഭുതം' എന്ന് വിശേഷിപ്പിച്ചപ്പോള്‍, മറ്റുള്ളവര്‍ അഭിമാനം, എന്നായിരുന്നു പറഞ്ഞത്. സി ഐ എസ് എഫ് നായ്ക്കള്‍ അവരുടെ കഠിനമായ പരിശീലനത്തിനും ജാഗ്രതയ്ക്കും പേരുകേട്ടതാണ്.












Click it and Unblock the Notifications