മറൈന്‍ എന്‍ജിനീയര്‍ ആവാന്‍ അവസരം; ഉടന്‍ അപേക്ഷിക്കൂ...
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് മറൈന്‍ എന്‍ജിനീയറാവാന്‍ അവസരമൊരുക്കുന്നു. അംഗീകൃത എന്‍ജിനീയറിങ് ബിരുദത്തിനു പുറമേ അപേക്ഷകര്‍ക്ക് 1958 ലെ മോട്ടോര്‍ മെര്‍ച്ചന്റ് ഷിപ്പിങ് ആക്ട് പ്രകാരമുളള സര്‍ട്ടിഫിക്കറ്റു ലഭിച്ചിരിക്കണം ചീഫ് എന്‍ജിനീയറായോ വിദേശ സര്‍വ്വീസുളള കപ്പലുകളില്‍ സെക്കന്‍ഡ് എന്‍ജിനീയറായോ പരിയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
40 വയസ്സാണ് അപേക്ഷിക്കാനുളള പ്രായപരിധി. 29100-54500 എന്നതാണ് ശമ്പള സ്‌കെയില്‍. ഡ്രെഡ്ജര്‍ കമാന്‍ഡറിനും ( ക്ലാസ് 1) അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പ്രസ്തുത രംഗത്ത് ചീഫ് ഓഫീസറായി ആറുമാസത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം .

നേവിയില്‍ ലെഫ്റ്റനന്റ് കമാന്‍ഡര്‍ ആയി ഏഴു വര്‍ഷം പ്രവൃത്തിപരിചയമുളളവര്‍ക്കും അപേക്ഷ നല്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്റര്‍വ്യു ഉണ്ടായിരിക്കും. താത്പര്യമുളളവര്‍ സപ്തംബര്‍ ഏഴിനുള്ളില്‍ അപേക്ഷ നല്‍കിയിരിക്കണം. 47 വയസ്സിനുള്ളില്‍ പ്രായമുളളവര്‍ക്ക് ഡ്രെഡ്ജര്‍ കമാന്‍ഡര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം. ശമ്പള സ്കെയില്‍ - 29100- 54500. കൂടുതല്‍ വിവരങ്ങള്‍ക്ക്- http://goo.gl/dAVVwg












Click it and Unblock the Notifications