ബസ്സ് കാശ് തന്നിട്ട് പോടോ എന്ന് കണ്ടക്ടര്‍; ചോദിച്ചത് എന്‍സിസിക്കാരനോട്, പൊതിരെ തല്ല്; വൈറല്‍ സംഭവം
ഭോപ്പാല്‍: ബസ്സില്‍ വെച്ച് തര്‍ക്കങ്ങളുണ്ടാവാറുള്ളത് പതിവാണ്. ഒന്നുകില്‍ ബാക്കി കിട്ടാനുള്ള കാശിന്റെ പേരിലാവും തര്‍ക്കം. അവസാനം ചില്ലറയില്ലെന്ന് കണ്ടക്ടര്‍ പറയുന്നത് വരെയെത്തും കാര്യങ്ങള്‍. അതുപോലെ ബസ് ചാര്‍ജിന്റെ പേരിലും തര്‍ക്കങ്ങള്‍ സാധാരണ തര്‍ക്കമുണ്ടാവാറുണ്ട്. എന്നാല്‍ ഇതില്‍ രണ്ടിലും വരാത്തൊരു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
പോലീസ് സ്‌റ്റേഷനില്‍ വരെ കാര്യമെത്തിയിരിക്കുകയാണ്. ഒരു യുവാവിനോട് കണ്ടക്ടര്‍ ടിക്കറ്റെടുക്കാന്‍ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു പ്രശ്‌നങ്ങള്‍ ഉണ്ടായത്. എന്നാല്‍ യുവാവിന്റെ വൈകാരിക പ്രകടനത്തില്‍ ബസ്സിലുള്ളവര്‍ മുഴുവന്‍ പേടിച്ച് പോയി. സംഭവത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്....

image courtesy: ndtv
മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം നടന്നത്. ബസ് ചാര്‍ജിനെ ചൊല്ലി കണ്ടക്ടറും യാത്രക്കാരനും തമ്മില്‍ വലിയ തര്‍ക്കമുണ്ടായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിക്കായിരുന്നു സംഭവം നടന്നത്. യാത്രക്കാരന്‍ ഒരു എന്‍സിസി കാഡറ്റായിരുന്നു. ബോര്‍ഡ് ഓഫീസിനടുത്ത് നിന്ന് കയറിയ ഇയാള്‍ക്ക് പോലീസ് ആസ്ഥാനത്തേക്കാണ് പോകേണ്ടിയിരുന്നത്. അതേസമയം ബസ്സിലെ സിസിടിവിയില്‍ സംഭവത്തിന്റെ എല്ലാ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. പ്രശ്‌നങ്ങളെ തുടര്‍ന്ന് കേസ് പോലീസ് സ്‌റ്റേഷനിലെത്തിയിരിക്കുകയാണ്.

25 സെക്കന്‍ഡുള്ള വീഡിയോയില്‍ ബസ് കണ്ടക്ടറും എന്‍സിസി കേഡറ്റും തമ്മില്‍ വലിയ തര്‍ക്കം നടക്കുന്നതായി കാണാം. ബസ് ചാര്‍ജിന്റെ പേരിലായിരുന്നു തര്‍ക്കം. ഇയാള്‍ക്ക് പോകേണ്ട റൂട്ടില്‍ 15 രൂപയായിരുന്നു ബസ് ചാര്‍ജായി നല്‍കേണ്ടിരുന്നത്. എന്നാല്‍ പത്ത് രൂപ മാത്രമേ നല്‍കൂ എന്നായിരുന്നു ഈ എന്‍സിസി കേഡറ്റിന്റെ വാദം. എന്നാല്‍ എന്ത് പറഞ്ഞിട്ടും കണ്ടക്ടര്‍ പറയുന്നത് യാത്രക്കാരന്‍ കേള്‍ക്കുന്നേയില്ല. അത് മാത്രമല്ല ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോകാനും ശ്രമിക്കുന്നുണ്ട്.

image courtesy: ndtv
ഇയാള്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ കണ്ടക്ടര്‍ പണം ചോദിച്ച് കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു. ഇതോടെയാണ് യാത്രക്കാരന്റെ സ്വഭാവം വാറിയത്. ഇയാള്‍ തിരിഞ്ഞ് നിന്ന് കണ്ടക്ടറോട് ദേഷ്യപ്പെടുകയായിരുന്നു. എന്നാല്‍ കണ്ടക്ടര്‍ ഇയാളെ തള്ളി മാറ്റിയതോടെ കളി കൈയ്യാങ്കളിയിലെത്തി. ബസ് കണ്ടക്ടറെ ഇയാള്‍ ക്രൂരമായി മര്‍ദിച്ചു. മുഖത്തും ദേഹത്തുമെത്തുമെല്ലാം ശക്തമായി ഇടിക്കുന്നതാണ് വീഡിയോയിലുള്ളത്. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. യുവാവിന്റെ പ്രവൃത്തിക്ക് വലിയ വിമര്‍ശനമാണ് നേരിടുന്നത്.

image courtesy: ndtv
ഇയാള്‍ കണ്ടക്ടറെ മര്‍ദിക്കുന്നത്, അടുത്തിരുന്ന യാത്രക്കാര്‍ ഭീതിയോടെയാണ് നോക്കി കണ്ടത്. തല്ലുന്നതിനിടയിലാണ് തനിക്ക് ഇറങ്ങാനുള്ള സ്ഥലം വന്നുവെന്ന് ഇയാള്‍ക്ക് മനസ്സിലായത്. ഇതോടെ കണ്ടക്ടറെ അവിടെയിട്ട് ഇയാള്‍ ഇറങ്ങിപ്പോവുകയായിരുന്നു. ബാഗുമെടുത്തായിരുന്നു പോക്ക്. കണ്ടക്ടര്‍ ഇയാലുടെ പിന്നാലെ പോയി തടയാന്‍ നോക്കുന്നുണ്ട്. എന്നാല്‍ യാത്രക്കാരന്‍ വേഗത്തില്‍ ഇറങ്ങി പോവുകയായിരുന്നു. ഇതിന് പിന്നാലെ ഭോപ്പാല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇവരാണ് ഈ ബസ് സര്‍വീസ് നടത്തുന്നത്. യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.












Click it and Unblock the Notifications