ഒറ്റ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് 8 കോടി അക്കൗണ്ടിലെത്തും; ഇവരുടെ വരുമാനം കേട്ടാല്‍ തലയില്‍ കൈവച്ചു പോകും

ഇന്ന് നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ഒന്നാണ് സോഷ്യല്‍ മീഡിയ. മണിക്കൂറില്‍ ഒരു തവണയെങ്കിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കയറി കണ്ണോടിക്കാത്തവര്‍ കുറവായിരിക്കും. നമ്മളെ അത്രമാത്രം സോഷ്യല്‍ മീഡിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതിന്റെ തെളിവാണിത്. കൂടാതെ സോഷ്യല്‍ മീഡിയയില്‍ നമ്മളെ സ്വധീനിക്കുന്ന ചില വ്യക്തികളുമുണ്ട്. അത് സിനിമ താരങ്ങളായരിക്കാം, കായിക താരങ്ങളായിരിക്കാം...

1

എന്നാല്‍ ഇങ്ങനെയുള്ള താരങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഒരു പോസ്റ്റിലൂടെ സാമ്പാദിക്കുന്ന കോടികളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ. എങ്കില്‍ അറിഞ്ഞിരിക്കണം. ലോകത്തെ പല പ്രമുഖ താരങ്ങളും ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവയ്ക്കുന്നത് കോടിക്കണക്കിന് രൂപയാണ് പെട്ടിയിലാക്കുന്നത്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം..

ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ലോകത്തിലെ ഏറ്റവും ജനപ്രിയനായ ഫുട്‌ബോള്‍ താരമാണ് റൊണാള്‍ഡോ. ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരം ആരാണെന്ന് ചോദിച്ചാലും അതിനുള്ള ഉത്തരം റൊണാള്‍ഡോയായിരിക്കും. ഈ റൊണാള്‍ഡോയ്ക്ക് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് വാങ്ങുന്നത് 880, 259 മുതല്‍ പത്ത് ലക്ഷം ഡോളര്‍ വരെയാണ്.

കിം കര്‍ദാഷിയാന്‍

കിം കര്‍ദാഷിയാന്‍

പ്രമുഖ അമേരിക്കന്‍ ടെലിവിഷന്‍ റിയാലിറ്റി താരവും, നടിയും, ബിസ്സിനസ് കാരിയുമാണ് കിം കര്‍ദാഷ്യാന്‍ . കര്‍ദാഷിയാന്‍ പാരീസ് ഹില്‍ട്ടണുമായിട്ടുള്ള സൗഹൃദം വഴിയാണ് ആദ്യമായി മാധ്യമ ശ്രദ്ധ നേടിയത്. താരം ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് 619,84 മുതല്‍ പത്ത് ലക്ഷം ഡോളര്‍ വരെയാണ്.

കൈലി ജെന്നര്‍

കൈലി ജെന്നര്‍

അമേരിക്കന്‍ റിയാലിറ്റി ടെലിവിഷന്‍ താരം, മോഡല്‍,സംരംഭക, സോഷ്യല്‍ മീഡിയ താരം എന്നീ രംഗങ്ങളില്‍ പ്രശസ്തയാണ് കൈലി ക്രിസ്സ്റ്റന്‍ ജെന്നെര്‍. കൈലി ഓരോ പോസ്റ്റിനും 673,528 ഡോളര്‍ മുതല്‍ പത്ത് ലക്ഷം ഡോളര്‍ വരെ വാങ്ങിക്കുന്നുണ്ട്.

ജസ്റ്റിന്‍ ബീബര്‍

ജസ്റ്റിന്‍ ബീബര്‍

കനേഡിയന്‍ ഗായകനാണ്.ഗാനരചയിതാവ്, നിര്‍മാതാവ്, അഭിനേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. ബീബറിന് ഒരു പോസ്റ്റിന് 469,820 മുതല്‍ 783033 ഡോളര്‍ വരെ ഒരു പോസ്റ്റിന് ലഭിക്കും.

ലയണല്‍ മെസി

ലയണല്‍ മെസി

ജനപ്രിയ ഫുഡബോള്‍ താരമായ മെസിക്ക് ലോകത്ത് ഒട്ടേറെ ആരാധകരാണുള്ളത്. മെസ്സിക്ക് ഒരു പോസ്റ്റിന് 651,957 ഡോളര്‍ മുതല്‍ പത്ത് ലക്ഷം ഡോളര്‍ വരെ വരുമാനം ലഭിക്കും. ലോകത്ത് മെസിയെ ഇഷ്ടപ്പെടാത്ത ഫുട്‌ബോള്‍ ആരാധകര്‍ കുറവായിരിക്കും.

ടെയ്‌ലര്‍ സ്വിഫ്റ്റ്

ടെയ്‌ലര്‍ സ്വിഫ്റ്റ്

അമേരിക്കന്‍ കണ്ട്രി പോപ് സംഗീതജ്ഞയും ഗായികയും നടിയുമാണ് ടെയിലര്‍ സ്വിഫ്റ്റ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ടെയിലര്‍ അലിസണ്‍ സ്വിഫ്റ്റ്. സ്വിഫ്റ്റിന് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലഭിക്കുന്നത് 418,970 മുതല്‍ 698,283 ഡോളര്‍ വരെ ഒരു പോസ്റ്റിനു ലഭിക്കുന്നുണ്ട്.

വീരാട് കൊഹ്ലി

വീരാട് കൊഹ്ലി

ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന താരങ്ങളില്‍ ഒരാളാണ് കൊഹ്ലി. ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ബാറ്റ്‌സ്മാനായാണ് കൊഹ്ലിയെ കണക്കാക്കുന്നത്. അദ്ദേഹത്തിന് ഒരു പോസ്റ്റിന് 390,324 ഡോളര്‍ മുതല്‍ 650,540 ഡോളര്‍ വരെ ലഭിക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q