അന്ന് പട്ടി, ഇന്ന് പൂച്ച! കണ്ണ് കുത്തിയെടുത്ത് ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തു
തായ്ചങ്ക് ടാജ: മൃഗങ്ങളെ ഉപദ്രവിച്ച് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതാണ് ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്കിടയില്‍ വന്നിട്ടുളള ട്രെന്‍ഡ്. രണ്ടാഴ്ചയ്ക്ക് മുന്‍പ് കെട്ടിടത്തിന് മുകളില്‍ നിന്ന് പട്ടിയെ താഴേയ്ക്ക് എറിയുന്ന വീഡിയോ എല്ലാവരെയും ഞെട്ടിച്ചു.
അതിനു തുടര്‍ച്ചയായാണ് പൂച്ചയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച് ഒരുകൂട്ടം യുവാക്കള്‍ ആനന്ദം പങ്കുവെച്ചിരിക്കുന്നത്. തായ് വാനിലെ തായചങ്ക് ടാജ എന്ന ജില്ലയിലാണ് സംഭവം നടന്നത്.

പൂച്ചയുടെ കണ്ണുകള്‍ കുത്തിയെടുത്ത് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. മനുഷ്യന്റെ ക്രൂരത നിറഞ്ഞ ആനന്ദത്തിന് ഒരു തെറ്റും ചെയ്യാത്ത മൃഗങ്ങളാണ് ഇരകളാകുന്നത്.
ഇത്തരം ക്രൂരതകള്‍ ചെയ്യുന്നവരെ ശിക്ഷിക്കാന്‍ നിയമങ്ങള്‍ ഇല്ലെന്നുള്ളതും നാണക്കേട് തന്നെ. പട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്നും വലിച്ചെറിഞ്ഞ യുവാക്കള്‍ക്ക് കോടതി ശിക്ഷയായി നല്‍കിയത് 50 രൂപ പിഴയാണ്.












Click it and Unblock the Notifications