കാമുകന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ചോരയൊലിപ്പിച്ച് കിടക്കുന്ന കാമുകിയെ;ഞെട്ടിക്കുന്ന വീഡിയോ
ശബ്ദമുണ്ടാക്കി കൊണ്ട് കരിയ കെന്‍ തറയില്‍ ചോരയൊലിപ്പിച്ച് കിടക്കുന്ന ഡിയാരയുടെ ദേഹത്ത് വീണ് അലറികരയുന്നതാണ് പിന്നീട് വീഡിയോയില്‍ കാണുന്നത്.
പല അതിരുവിടുന്ന പ്രാങ്ക് വീഡിയോകളും യൂട്യൂബില്‍ ഉണ്ടാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. കെന്‍ എന്ന യുവാവിനെ അയാളുടെ കാമുകിയായ ഡിയാര പറ്റിക്കുന്നതാണ് വീഡിയോയിലുള്ളത്.
നെഞ്ചത്ത് കൃത്രിമ മുറിവുണ്ടാക്കി ചോര ഒലിപ്പിച്ച് ബാത്ത് റൂമില്‍ കിടക്കുന്നതായി അഭിനയിക്കുകയായിരുന്നു ഡിയാര. വാതിലിന്റെ പടിയിലും ബാത്ത റൂമിന്റെ തറയിലും ചോരപ്പാടുകള്‍ വീഴ്ത്തുകയും ചെയ്തതായി വീഡിയോയില്‍ കാണാം. ഡിയാരയുടെ ഈ തമാശയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഞെട്ടി
രണ്ട് കവറുകളില്‍ ഭക്ഷണവുമായി വീട്ടിലേക്ക് കയറി വന്ന കെന്‍ വാതില്‍ തുറന്നപ്പോള്‍ കാണുന്നത് ചോരപ്പാടുകളായിരുന്നു.

ഡിയാര
ശബ്ദമുണ്ടാക്കി കൊണ്ട് കരിയ കെന്‍ തറയില്‍ ചോരയൊലിപ്പിച്ച് കിടക്കുന്ന ഡിയാരയുടെ ദേഹത്ത് വീണ് അലറികരയുന്നതാണ് പിന്നീട് വീഡിയോയില്‍ കാണുന്നത്.

അനങ്ങാതെ കിടന്നു
ഡിയാരയുടെ ദേഹത്തു നിന്നും എഴുന്നേറ്റ കെന്‍ ഫോണ്‍ കൈയ്യിലെടുത്ത് അംബുലന്‍സിനെ വിളിക്കാനൊരുങ്ങുന്നത് വിഡിയോയില്‍ കാണാം. അപ്പോഴും ഡിയാര അനങ്ങാതെ കിടക്കുകായിരുന്നു.
തമാശകാണിക്കരുത്
കെന്‍ പോയപ്പള്‍ കണ്ണ് തുറന്ന ഡിയാര, കെന്‍ മടങ്ങി വന്നപ്പോള്‍ പൂര്‍വ്വ സ്ഥിതിയിലാകുകയും പെട്ടെന്ന് പൊട്ടിച്ചിരിയോടെ എഴുന്നേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഇങ്ങനെ തമാശകാണിക്കരുതെന്ന് താക്കീത് സനല്‍കുന്ന കെന്നിനെയും വീഡിയോയില്‍ കാണാം.












Click it and Unblock the Notifications