Get Updates
Get notified of breaking news, exclusive insights, and must-see stories!

പാവങ്ങള്‍ക്ക് ഭക്ഷണം സൗജന്യം, ബിസിനസില്‍ ഗോഡ്ഫാദര്‍ യൂസഫലി; ഇഷ്ടം പറഞ്ഞ് ദില്ലി ഹോട്ടലുടമ

ദില്ലി: പണമില്ലെന്ന് കരുതി നിങ്ങള്‍ വിഷമിക്കേണ്ട. ദില്ലിയിലെ ഈ ഹോട്ടലിലാണെങ്കില്‍ വയറു നിറച്ച് നിങ്ങള്‍ക്ക് ഭക്ഷണം ലഭിക്കും. ഒരു പ്രമുഖ മലയാളിയെ ഗോഡ്ഫാദറായി കാണുന്നയാളാണ് ഈ ഹോട്ടലിന്റെ ഉടമ. ഇവിടെ പണമില്ലാത്തവരെയും പണം കൊടുത്ത് കഴിക്കാനെത്തുന്നവരെയും ഒരുപോലെയാണ് പരിഗണിക്കുന്നത്.

മലയാളിയായ ഫുഡ് ഫ്‌ളോഗര്‍ അന്‍ഫാലിന്റെ വീഡിയോയിലാണ് ഇയാളെയും ഹോട്ടലിനെയും പരിചയപ്പെടുത്തുന്നത്. മലയാളിയുടെ പ്രിയങ്കരനായ എംഎ യൂസഫലിയുടെ വലിയ ആരാധകനാണ് ഈ ഹോട്ടലുടമ. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: anfal_safari

ഈ ഹോട്ടല്‍ ഉള്ളത് ദില്ലി മാര്‍ക്കറ്റിലാണ്. റഹ്മത്തുള്ള എന്ന പേരിലാണ് ഹോട്ടല്‍ നടത്തുന്നതെന്നാണ് അന്‍ഫാലിന്റെ ഫുഡ് വ്‌ളോഗില്‍ പറയുന്നത്. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയാണ് അന്‍ഫാല്‍. വീഡിയോയില്‍ തനിക്ക് ഒരു ബിസിനസ് ഗുരുവുണ്ടെന്നും, ഗോഡ്ഫാദറാണെന്നും ഇയാള്‍ പറയുന്നുണ്ട്. നിങ്ങള്‍ കേരളത്തില്‍ നിന്നാണോ എന്ന് ചോദിച്ചപ്പോള്‍, തന്റെ ഗോഡ്ഫാദറും മലയാളിയാണെന്ന് അന്‍ഫാലിനോട് ഹോട്ടലുടമ പറയുന്നു. അത് ആരാണെന്ന് അറിയണോ എന്നും അന്‍ഫാലിനോട് ഇയാള്‍ ചോദിക്കുന്നുണ്ട്.

2

image credit: anfal_safari

വേണമെന്ന് പറഞ്ഞപ്പോള്‍, തന്റെ കൈയ്യിലുള്ള ടാബ്ലറ്റ് ലോക് തുറന്ന് അതില്‍ എംഎ യൂസഫലിക്കൊപ്പം നില്‍ക്കുന്ന ചിത്രം ഇയാള്‍ അന്‍ഫാലിന് കാണിച്ച് കൊടുക്കുകയായിരുന്നു. ബിസിനസ്സില്‍ തന്റെ ഗോഡ്ഫാദറാണ് യൂസഫലിയെന്ന് ഫഖ്‌റഹ്മാന്‍ ഖുറൈശിയെന്ന ഹോട്ടലുടമ പറയുന്നു. ഒരുപാട് പേരെ സഹായിക്കുന്നയാളാണ് യൂസഫലിയും താനും ആ പാതയാണ് പിന്തുടരുന്നതെന്നും ഖുറൈശി പറഞ്ഞു. ഇയാളുടെ കടയില്‍ 24 മണിക്കൂറും തിരക്കോട് തിരക്കാണ്. ചെയ്യുന്ന നല്ലതിന് കിട്ടുന്ന പ്രതിഫലമാണ് ഇതെന്നും അദ്ദേഹം പറയുന്നു.

3

image credit: anfal_safari

ഖുറൈശിയുടെ ഹോട്ടല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഇവിടെ പണമില്ലാത്തവര്‍ക്കും ഭക്ഷണം സൗജന്യമാണ്. ഹോട്ടലിന് പുറത്ത് വലിയൊരു ആള്‍ക്കൂട്ടം തന്നെയുണ്ട്. എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. ഇവിടെ നിന്ന് സൗജന്യം ഭക്ഷണം നല്‍കുന്നുണ്ട്. ഇതൊരു ജീവകാരുണ്യമായിട്ടാണ് ഫഖ്‌റഹ്മാന്‍ കാണുന്നത്. ഉള്ളില്‍ പണം കൊടുത്ത് കഴിക്കുന്നവരുടെ തിരക്ക് വേറെയുമുണ്ട്. ഈ ഏരിയയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഭക്ഷണം കഴിക്കാനെത്തുന്നതും ഈ ഹോട്ടലിലാണ്. എല്ലാം ദൈവത്തിന്റെ കാരുണ്യമെന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്.

4

image credit: anfal_safari

ഇയാളുടെ കടയില്‍ നിന്ന് പണം കൊടുത്ത് കഴിക്കുന്ന അത്രയും പേര്‍ തന്നെ സൗജന്യമായും ഭക്ഷണം കഴിക്കുന്നുണ്ട്. അത് മാത്രമല്ല, ഓരോ വിഭവങ്ങള്‍ക്ക് വിലയും കുറവാണ്. താന്‍ ജീവകാരുണ്യം നടത്തുന്നത് ദൈവത്തിന്റെ പേരിലാണ്. അതുകൊണ്ട് തന്നെ നല്ല രീതിയില്‍ കച്ചവടം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടയുടെ പേര് ദൈവനാമത്തിലാണ് ഇട്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ബിസിനസില്‍ തന്റെ വഴികാട്ടിയും ഗുരുവുമാണ് യൂസഫലിയെന്ന് അദ്ദേഹം പറയുന്നു. വളരെയേറെ ഇഷ്ടമാണെന്നും ഖുറൈശി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+