Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: രാത്രി നടുറോഡില്‍ ഒരൊന്നൊന്നര പാമ്പ്; വാലില്‍ പിടിച്ചുപൊക്കി യുവാവ്; പിന്നെ നടന്നത് ഇങ്ങനെ

അടുത്തിടെ വലിയ രീതിയിൽ വൈറലായ ഒരു വീഡിയോ ആയിരുന്നു ഉറങ്ങിക്കിടക്കുന്ന ഒരു സ്ത്രീയുടെ അരികിൽ പത്തിവിടർത്തി നിൽക്കുന്നപാമ്പിന്റേത്. സ്ത്രീയാണെങ്കിൽ അത് അറിഞ്ഞതേ ഇല്ല. കുറേ നേരം സ്ത്രീയുടെ അടുത്തുന്ന നിന്ന പാമ്പ് ശരീരത്തിലൂടെ ഇഴഞ്ഞ ശേഷം പോവുകയായിരുന്നു. എല്ലാവരും വളരെ ഞെട്ടലോടെയായിരുന്നു ആ വീഡിയോ കണ്ടത്. പണി കഴിഞ്ഞ ക്ഷീണത്തിൽ ഉറങ്ങിയ സ്ത്രീ ആണെങ്കിൽ ഒന്നും അറിഞ്ഞതുമില്ല.

എന്നാൽ ഇപ്പോൾ മറ്റൊരു വീഡിയോ ആണ് വാൈറലായിരുക്കുന്നത് താരം പാമ്പ് തന്നെ. ഒന്നൊന്നര വലിപ്പമുളറ്‌ള ഒരു പമ്പ്. പമ്പ് റോഡ് മുറിച്ച് കടന്നുകൊണ്ടിരിക്കുമ്പോഴാണ് ഒരു വാഹനം വരുന്നത്. നടുറോഡിൽ പാമ്പ് കിടക്കുന്നു. പെട്ടെന്ന് വാഹനത്തിൽ നിന്ന് ഒരാൾ ഇറങ്ങി വന്ന് പാമ്പിനെ പിടിച്ചു മാറ്റുകയാണ്. ഒരു പേടിയും കൂടാതെ പാമ്പിന്റെ വാലിൽ പിടിച്ച് ഇയാൾ പാമ്പിനെ റോഡിന്റെ ആരികിലേക്ക് വിടുന്നു. അവിടെ നിന്ന് പാമ്പ് ഇഴഞ്ഞ് കാട്ടിലേക്ക് പോകുന്നു.

1

അതേസമയം ഇയാൾ വാഹനത്തിൽഡ നിന്ന് പുറത്തിറങ്ങിപ്പോകുമ്പോൾ കൂടെയുള്ളവർ ഇയാളെ വിലക്കുന്നുണ്ട്. എന്നാൽ അതൊന്നും അയാൾ കേൾക്കുന്നില്ല. കയ്യിൽ ഒന്നും ഇടാതെ ആണ് ഇയാൾ പാമ്പിന്റെ വാലിൽ പിടിച്ച് പൊക്കി എടുത്തത്. ഐഎഫ്എസ് ഓഫീസറായ പർവീൺ കസ്വാനാണ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്.

2

മിസ്റ്റർ കസ്വാൻ പറയുന്നതനുസരിച്ച്, സംഭവം നടന്നത് ദക്ഷിണേന്ത്യയിലാണ്. ' നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്. വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്ക് പോയി അതിനെ ശല്യപ്പെടുത്തുകയോ അതോ റോഡപകടത്തിൽ നിന്ന് രക്ഷിക്കുകയാണോ അദ്ദേഹം വീഡിയോ പങ്കുവെച്ച് ചോദിച്ചു.

3

എന്തായാലും നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ചിലർ അയാളുടെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തി. ചിലരാകട്ടെ എന്തൊരു എടുത്തിചാട്ടമാണ് ഇയാൾ കാണിക്കുന്നതെന്നാണ് ചോദിക്കുന്നത്.

4

കൂടെയുള്ളവർ അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞിട്ടും അത് കേൾക്കാതെ പോയത് ഇയാളുടെ എടുത്തുചാട്ടമാണെന്നും..ആ പാമ്പ് പോകുന്നതുവരെ അയാൾക്ക് ഒന്ന് ക്ഷമിച്ചൂടെ എന്നും ചിലർ ചോദിക്കുന്നുണ്ട്..എടുത്തുചാട്ടം അത്ര നല്ലതല്ലെന്നു ആർക്കും ദ്രോഹം ചെയ്യാതെ പോകുന്നുണ്ടായിരുന്ന പാമ്പിനെ ഇത്തരത്തിൽ വേദനപ്പിച്ചതെന്തിനാണെന്നും ചിൽ ചോദിക്കുന്നു,

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+