ഒരു താലി മീല്‍സിന് ഒന്ന് സൗജന്യം; ഓര്‍ഡര്‍ ചെയ്ത യുവതിക്ക് എട്ടിന്റെ പണി, നഷ്ടമായത് 90000 രൂപ
ദില്ലി: സൈബര്‍ തട്ടിപ്പുകളുടെ കാലമാണ് ഇപ്പോള്‍. എങ്ങനെയാ, എപ്പോഴാ നമ്മുടെ പണം നഷ്ടമാകുന്നതെന്ന് പറയാന്‍ സാധിക്കില്ല. പക്ഷേ ദില്ലിയിലെ ഒരു യുവതിക്ക് ഒരിക്കലും ചിന്തിക്കാത്ത രീതിയില്‍ നഷ്ടമായത് ഒരു ലക്ഷം രൂപയുടെ അടുത്താണ്. ഭക്ഷണം മാത്രം ഓര്‍ഡര്‍ ചെയ്ത യുവതിക്കാണ് ഇങ്ങനൊരു പണി കിട്ടിയിരിക്കുന്നത്.
ഉത്തരേന്ത്യയിലെ പ്രമുഖമായ താലി മീല്‍സ് എല്ലാവര്ക്കും അറിയാമല്ലോ. ഈ യുവതി ഒന്ന് വാങ്ങിയാല്‍ അതിനൊപ്പം മറ്റൊരു താലി മീല്‍സ് സൗജന്യമെന്ന് കണ്ടാല്‍ ഓര്‍ഡര്‍ ചെയ്തത്. ദക്ഷിണപശ്ചിമ ദില്ലിയിലെ ഈ യുവതിക്ക് നഷ്ടമായത് 90000 രൂപയാണ്. ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് മാത്രമേ ഓര്മയുള്ളൂ എന്നാണ് ഞെട്ടലോടെ സവിത ശര്‍മ എന്ന യുവതി പറയുന്നത്.

അതേസമയം ഇവരെ സൈബര്‍ തട്ടിപ്പുകാര്‍ ശരിക്കും പറഞ്ഞ് കുടുക്കുകയായിരുന്നു. അതേ തുടര്‍ന്നാണ് സവിത ആ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ഒരു ബാങ്കില്‍ സീനിയര്‍ എക്സ്ക്യൂട്ടീവായിരുന്നു സവിത. 2022 നവംബര്‍ 27നാണ് ഇവരുടെ ജീവിതത്തിലെ ഏറ്റവും ഞെട്ടിച്ച ആ സംഭവം നടന്നത്. ഇവര്‍ ആ ദിവസം ഒരു സൈറ്റ് സന്ദര്‍ശിച്ചിരുന്നു.
തുടര്‍ന്ന് അതില്‍ നല്‍കിയിട്ടുള്ള നമ്പറില്‍ ഇവര്‍ വിളിച്ചുനോക്കുകയായിരുന്നു. ഒന്നെടുത്താല്‍ ഒന്ന് സൗജന്യമായി ലഭിക്കുന്ന ഓഫറിനെ കുറിച്ച് അന്വേഷിക്കാനായിരുന്നു വിളിച്ചത്. എന്നാല്‍ ആ സമയം ആരും ഫോണെടുത്തില്ലെന്ന് യുവതി പറയുന്നു. എന്നാല്‍ വൈകാതെ തന്നെ ഒരു കോള്‍ തന്നെ തേടി വന്നു. ദില്ലിയിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പായ സാഗര്‍ രത്നയുടെ ഓഫറാണ് ഇതെന്നായിരുന്നു അയാളില്‍ നിന്ന് ലഭിച്ച മറുപടി.
സവിത ശര്‍മയെ വിളിച്ചയാള്‍ ഒരു ലിങ്കും ഇവര്‍ക്ക് ഷെയര്‍ ചെയ്തിരുന്നു. അതില്‍ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും, അതിലൂടെ ഓഫര്‍ ലഭിക്കുമെന്നും ഇയാള്‍ പറഞ്ഞു. ഈ ആപ്പില്‍ കയറയാനുള്ള യൂസര്‍ ഐഡിയും പാസ് വേര്‍ഡും വരെ ഇയാള്‍ യുവതിക്ക് നല്കി. അതോടെ അവര്‍ വിശ്വസിക്കുകയും, ഈ ആപ്പില്‍ കയറി രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഓഫര്‍ ലഭിക്കൂ എന്നാണ് ഇയാള്‍ പറഞ്ഞതെന്ന് യുവതി പറഞ്ഞു.
ആ ലിങ്കില്‍ ഞാന്‍ ക്ലിക്ക് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. തുടര്‍ന്ന് ഐഡിയും പാസ് വേര്‍ഡും നല്കി. അതോടെ ഫോണിലുള്ള എന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും, ബാക്കിയെല്ലാം തനിയെ നടന്നതാണെന്നും യുവതി പറഞ്ഞു.
എന്റെ ഫോണ്‍ സൈബര്‍ തട്ടിപ്പുകാര്‍ ഹാക്ക് ചെയ്തു. ആദ്യം 40000 രൂപ എന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചുവെന്നായിരുന്നു സന്ദേശം വന്നത്. പിന്നാലെ 50000 രൂപ കൂടി പിന്‍വലിച്ചുവെന്ന സന്ദേശവും വന്നു. എന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും, പേടിഎം അക്കൗണ്ടില്‍ നിന്നുമൊക്കെയാണ് പണം ഈ തട്ടിപ്പുകാര്‍ കൊണ്ടുപോയത്.
ഒരിക്കല്‍ പോലും എന്റെ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് നല്‍കിയിട്ടില്ല. അതാണ് അമ്പരപ്പിക്കുന്നത്. ഉടനെ തന്നെ ക്രെഡിറ്റ് കാര്‍ഡ് ബ്ലോക് ചെയ്തുവെന്നും യുവതി പറഞ്ഞു. അതേസമയം പോലീസ് ഇക്കാര്യം അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. സാഗര്‍ രത്ന റെസ്റ്റോറന്റ് ഇത്തരം പരാതികള്‍ ലഭിക്കുന്നതായും സ്ഥിരീകരിച്ചു. ഞങ്ങളുടെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്. എന്നാല്‍ ഫേസ്ബുക്ക് ഞങ്ങള്‍ ഓഫറുകളൊന്നും നല്‍കാറില്ലെന്നും ഇവര്‍ പറഞ്ഞു.
-
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications