'ഈ ടിപ്പൊന്നും പോര', കലിപ്പിൽ ഡെലിവെറിക്കെത്തിയ യുവതി, ഭക്ഷണം നൽകാതെ പോയി, വൈറൽ വീഡിയോ

ഭക്ഷണം വീട്ടില്‍ ഡെലിവറി ചെയ്യുന്നവര്‍ക്ക് ടിപ് കൊടുക്കുന്നത് പലരും ചെയ്യുന്ന മര്യാദയാണ്. കൊടുക്കുന്ന വ്യക്തിയാണ് എത്ര ടിപ് എന്ന് തീരുമാനിക്കുക. ടിപ് പോര എന്ന് ആരും പരാതി പറയാറില്ല. എന്നാല്‍ ഇവിടെ സംഭവിച്ചിരിക്കുന്നത് അതാണ്. ടിപ് കുറവാണെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കുക മാത്രമല്ല ഇവിടെ ഡെലിവറിക്ക് എത്തിയ ആള് ചെയ്തിരിക്കുന്നത്, ഭക്ഷണം കൊടുക്കാതെ തിരിച്ച് പോവുക കൂടിയാണ്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ എത്തിയത് ഒരു യുവതിയാണ്. ഇവര്‍ വീട്ടില്‍ എത്തി ഡോര്‍ ബെല്‍ അടിക്കുന്നത് മുതലാണ് വീഡിയോയിലുളള ദൃശ്യങ്ങള്‍. ബെല്ലടിച്ച ശേഷം ഇവര്‍ വീട്ടിലുളള വ്യക്തിയോട് പുറത്തേക്ക് വരണമെന്നും തനിക്ക് സംസാരിക്കാനുണ്ടെന്നും പറയുന്നു. താന്‍ ഇവിടേക്ക് ഭക്ഷണവുമായി വന്നത് 40 മിനുട്ട് വണ്ടി ഓടിച്ചാണ് എന്നും അതിനാല്‍ ഇപ്പോള്‍ തന്നെ ടിപ് പോര എന്നുമാണ് ഇവരുടെ പരാതി. 8 ഡോളര്‍ അതായത് 650 രൂപയായിരുന്നു യുവതിക്ക് നല്കിയ ടിപ്.
ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന് വേണ്ടി തനിക്ക് ലോംഗ് ഐലന്‍ഡ് വരെ പോകേണ്ടി വന്നുവെന്നും അതിന് ശേഷം ഡെലിവറിക്കായി സ്മിത് ടൗണിലേക്ക് 40 മിനുറ്റ് യാത്ര ചെയ്താണ് എത്തിയത് എന്നും യുവതി പറയുന്നത് കേള്‍ക്കാം. എന്നാല്‍ സ്മിത്ത് ടൗണിലേക്ക് അത്രയും ദൂരം യാത്ര ഇല്ലെന്ന് വീട്ടുകാരന് മറുപടി നല്കുന്നു. നിങ്ങള്‍ വണ്ടി ഓടിച്ച് നോക്കണമെന്നും അപ്പോള്‍ ദൂരം മനസ്സിലാകുമെന്നും താന്‍ പന്ത്രണ്ടര മൈല്‍ യാത്ര ചെയ്തുവെന്നും യുവതി പറയുന്നു.
നിങ്ങള്‍ എന്തൊക്കെയാണ് പറയുന്നതെന്നും താന്‍ 8 ഡോളര്‍ ടിപ് നല്‍കിയിട്ടുണ്ടെന്നും വീട്ടുടമ പറഞ്ഞതോടെയാണ് യുവതി ഭക്ഷണവും എടുത്ത് ഇറങ്ങിപ്പോയത്. താന്‍ ഭക്ഷണം തിരിച്ച് ഏല്‍പ്പിക്കാന്‍ പോവുകയാണ് എന്നും പറഞ്ഞായിരുന്നു യുവതി പോയത്. ഡ്രൈവര്‍ മാന്‍ എന്ന യൂട്യൂബ് ചാനലില്‍ ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുവരെ 1.5 മില്യണ്‍ പേര് ഈ വീഡിയോ കണ്ടിട്ടുണ്ട്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications