Viral Video: നാസയ്ക്ക് വെല്ലുവിളിയാകുമോ, ചുണ്ടിലെ സിഗരറ്റ് തീയില്‍ റോക്കറ്റ് ആകാശത്തേക്ക്, വൈറല്‍
രാജ്യം ദീപാവലി ആഘോഷത്തിന്റെ തിരക്കിലാണ്. ദീപങ്ങള്‍ തെളിയിച്ചും പടക്കങ്ങള്‍ പൊട്ടിച്ചുമുള്ള ആഘോഷത്തിലാണ് എല്ലാവരും. ഇപ്പോള്‍ സോഷ്യല്‍ മീഡിയ തുറന്നാല്‍ ദീപാവലി ആഘോഷത്തിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലാകുകയാണ്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായ ഒരു ദീപാവലി ആഘോഷമാണ് വൈറലാകുന്നത്. ചിരിയടക്കി പിടിച്ച് ആര്‍ക്കും ഈ വീഡിയോ കാണാനാകില്ല. ദീപാവലി ദിനത്തില്‍ റോക്കറ്റ് കത്തിച്ചു വിടുന്ന ഒരു വയോധികന്റെ വീഡിയോയാണിത്.

വായില്‍ കത്തിച്ച സിഗരറ്റില്‍ നിന്നും റോക്കറ്റുകള്‍ക്ക് തീ കൊടുത്താണ് അദ്ദേഹം ആകാശത്തേക്ക് പറപ്പിക്കുന്നത്. ദീപാവലിക്ക് തൊട്ടുമുമ്പ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത നന്ദ ട്വിറ്ററില്‍ പങ്കുവെച്ച ഈ വീഡിയോ വൈറലായിരിക്കുകയാണ്. ഒട്ടേറെ പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയ വഴി കണ്ടിരിക്കുന്നത്.

നാസയുടെ സ്ഥാപകന്‍ തീര്‍ച്ചയായും ഇന്ത്യയില്‍ നിന്നാണെന്ന അടിക്കുറിപ്പോടെയാണ് സുശാന്ത് നന്ദ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, വയോധികന് കത്തുന്ന സിഗരറ്റ് വായ്ക്കിടയില്‍ പിടിച്ച് ആകാശത്തേക്ക് റോക്കറ്റുകള്‍ വിടുന്നത് കാണാം. റോക്കറ്റ് വിടുന്നതിന്റെ ശബ്ദം വ്യക്തമായി വീഡിയോയില്‍ കേള്‍ക്കാം.

നടു റോഡില്‍ നിന്ന് വെറും 20 സെക്കന്റ് കൊണ്ട് 11 ഓളം റോക്കറ്റുകളാണ് അദ്ദേഹം സിഗരറ്റ് ഉപയോഗിച്ച് ആകാശത്തേക്ക് വിട്ടത്. അപകടം പിടിച്ച പരിപടിയാണെങ്കിലും അദ്ദേഹത്തിന് ഒന്നും സംഭവിച്ചിട്ടില്ല. ഒരു കൂസലുമില്ലാതെയാണ് അദ്ദേഹം റോക്കറ്റ് ആകാശത്തേക്ക് വിട്ട് നില്‍ക്കുന്നത്.

പത്ത് ലക്ഷത്തിനടുത്തോളം പേരാണ് ഈ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത്. വീഡിയോ കണ്ടതിന് ശേഷം, ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അദ്ദേഹത്തെ രജനികാന്ത് എന്നും ചിലര്‍ അദ്ദേഹത്തെ 'റോക്കറ്റ്മാന്' എന്നും വിശേഷിപ്പിച്ചു, മറ്റുള്ളവര്‍ അദ്ദേഹത്തെ സ്പേസ് എക്സ് സി ഇ ഒ ഇലോണ്‍ മസ്കിനെ പരിചയപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

എന്താലായലും ഈ വീഡിയോ സോഷ്യല്‍ മീഡിയയെ ശരിക്കും അമ്പരപ്പിച്ചിട്ടുണ്ട്. അതേസമയം, നന്മയുടെയും വെളിച്ചത്തിന്റെയും ആഘോഷമായ ദീപാവലി ആഘോഷിക്കുകയാണ് രാജ്യമെങ്ങും. കൊവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാത്ത ദീപാവലിയെന്നാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത.

ഇതിനിടെ, അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതല്‍ 10 വരെയുമായി നിയന്ത്രിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നിര്‍ദേശം. ദീപാവലി ആഘോഷങ്ങള്‍ക്കു രാത്രി എട്ടു മുതല്‍ പത്തു വരെയും മാത്രമായി പടക്കം പൊട്ടിക്കാന്‍ സമയം പരിമിതപ്പെടുത്തിയാണ് ട്രിബ്യൂണലിന്റെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

ആഘോഷങ്ങളില്‍ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. പടക്കം പൊട്ടിക്കുന്നതിനുള്ള സമയ നിയന്ത്രണം ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനും ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്കി ആഭ്യന്തര വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു.
-
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത്












Click it and Unblock the Notifications