ഒടുവില്‍ ആ രഹസ്യം കണ്ടെത്തി, ബീച്ചിനടിയില്‍ അന്യഗ്രഹ കേന്ദ്രം, വിവരങ്ങള്‍ ഇങ്ങനെ
ലണ്ടന്‍: അന്യഗ്രഹജീവികളുണ്ടോ, ദീര്‍ഘകാലമായി പരസ്പരം നമ്മള്‍ ചോദിക്കുന്നതായിരിക്കും ഇക്കാര്യങ്ങള്‍. അടുത്തിടെ അമേരിക്കയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അടക്കം സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ മറച്ചുവെച്ചുവെന്നായിരുന്നു. ഇപ്പോള്‍ ആ രഹസ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഒരു പ്രമുഖ പറക്കുംതളിക വിദഗ്ധന്‍.
റസ്സല്‍ കെല്ലട്ട് എന്ന ഈ വിദഗ്ധന്‍ യോര്‍ക്ക്ഷയര്‍ തീരത്തിന് സമീപത്ത് വെള്ളത്തിന് അടിയിലായി രഹസ്യമായി നിര്‍മിച്ച അന്യഗ്രഹ ബേസ് കണ്ടെത്തിയെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇത് കണ്ടെത്തിയിരിക്കുന്നത് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ്. അതുകൊണ്ട് സംഭവം ഏറെ വൈറലായിരിക്കുകയാണ്.താന്‍ ഇരുപത് വര്‍ഷത്തോളമാണ് ഈ അന്യഗ്രഹ കേന്ദ്രം കണ്ടെത്താനായി ചെലവിട്ടതെന്ന് കെല്ലട്ട് പറയുന്നു.

അന്യഗ്രഹജീവികളുടെ തട്ടിക്കൊണ്ടുപോകലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലത്താണ് കെല്ലട്ട് ഇത്രയും കാലം പരിശോധിച്ചത്. മാധ്യമങ്ങളും മറ്റും നേരത്തെ ഈ സ്ഥലത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ആര്‍എഎഫ് പൈലറ്റ് വില്യം ഷാഫ്‌നറുടെ വിമാനം ഫൈലി ബീച്ചിന് സമീപമാണ് തകര്‍ന്ന് വീണത്. ഷാഫ്‌നര്‍ മരിക്കും മുമ്പ് ഒരു പറക്കുംതളികയെ പിന്തുടര്‍ന്ന് വന്നതാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മൃതദേഹം ഒരിക്കലും ലഭിച്ചിരുന്നില്ല.
ബിബിസി ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഷാഫ്‌നറെ അന്യഗ്രഹജീികല്‍ തട്ടിക്കൊണ്ടുപോയതാണെന്ന സൂചനയാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്നത്. ബ്രിട്ടീഷ് ചരിത്രത്തിലെ അന്യഗ്രഹ ജീവികളുടെ തട്ടിക്കൊണ്ടുപോകലില്‍ ഏറ്റവും പ്രാധാനപ്പെട്ട സംഭവങ്ങളിലൊന്നാണിത്. എന്നാല്‍ കൃത്യമായ തെളിവുകള്‍ ഇതുവരെ ലഭിച്ചിരുന്നില്ല. എന്നാല്‍ കെല്ലട്ടിന്റെ കണ്ടെത്തല്‍ ഇതെല്ലാം മാറ്റി മറിക്കുന്നതാണ്.
വെള്ളില്‍ നിന്ന് വരുന്ന കാര്യങ്ങളുടെ ദൃശ്യങ്ങളാണ് ഇത്രയും വര്‍ഷങ്ങളില്‍ അദ്ദേഹം പകര്‍ത്തു. അത്തരമൊരു ദൃശ്യത്തില്‍ രണ്ട് പറക്കുംതളികകള്‍ കടലിന്റെ രണ്ട് വശം ചേര്‍ന്ന് വരുന്നതാണ് ഉള്ളത്. ത്രികോണ രൂപണത്തിലാണ് ഈ വാഹനം ഉണ്ടായിരുന്നത്. റോഡിനോട് ചേര്‍ന്നായിരുന്നു ഇവ നിന്നത്. വീഡിയോയുടെ തുടക്കത്തില്‍ തന്നെ ഇവയെ കാണാന്‍ സാധിക്കുന്നുണ്ടെന്നും റസ്സല്‍ പറയുന്നു.
എന്നാല്‍ ഇതെന്താണെന്ന് യുക്തിഭദ്രമായ വിശദീകരണം ആവശ്യമാണ്. ആളുകള്‍ ഇതൊരു വിമാനമോ ബോട്ടോ ആണെന്ന് പറഞ്ഞേക്കാം. എന്നാല്‍ കണ്ട ലൊക്കേഷനില്‍ അതൊന്നും സാധ്യമല്ല. ഫൈലി ബീച്ചിന്റെ തീരത്തെ വെള്ളത്തിനടിയില്‍ തീര്‍ച്ചയായും ഒരു അന്യഗ്രഹ ബേസുണ്ട്. ഇവിടെ വിമാനം ഇടിച്ചിറങ്ങിയ പൈലറ്റിന്റെ ഉറപ്പായും അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ട് പോയതാണ്. അതിന് പിന്നില്‍ ഈ അണ്ടര്‍വാട്ടര്‍ കേന്ദ്രത്തിന് പങ്കുണ്ട്. ഈ പറക്കുംതളികകള്‍ റഡാറുകളിലൊന്നും പതിയാത്തതാണെന്നും റസ്സല്‍ പറഞ്ഞു.












Click it and Unblock the Notifications