Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങൾ അറിയാതെ നിങ്ങളുടെ ആധാറുമായി മറ്റ് സിംകാർഡുകൾ ലിങ്ക് ചെയ്തിട്ടുണ്ടോ? ഉടൻ പരിശോധിക്കുക, ഇങ്ങനെ

ഇപ്പോൾ ഏറ്റവും കൂടുതൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഒന്നാണ് സൈബർ കുറ്റ കൃത്യം. ഡിജിറ്റൽ ഇടപാടുകളും ഡിജിറ്റലായുള്ള വിവരങ്ങൾ പങ്കുവെയ്ക്കലുമൊക്കെ ധാരാളം നടക്കുമ്പോൾ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളും സംഭവിക്കുന്നു. സാധാരണക്കാരെ മുതൽ സാങ്കേതിക വിദഗ്ദ്ധരെ വരെ തട്ടിപ്പ് സംഘം പറ്റിക്കുന്നുണ്ട്.

അടുത്തിടെ നടന്ന ഒരു തട്ടിപ്പാണ് ഒരു ആധാർ കാർഡുമായി ബന്ധിപ്പിച്ച 658 സിം കാർഡുകൾ ആന്ധ്രാപ്രദേശിലെ പോലീസ് കണ്ടെത്തിയത്. സിം കാർഡുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട സേവന ദാതാക്കൾക്ക് പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മൊബൈൽ ഫോണുകളും കിയോസ്‌കുകളും വിൽക്കുന്ന കടകളിൽ വിതരണം ചെയ്യുന്ന പോലുകൊണ്ട നവീന്റെ പേരിലാണ് സിം കാർഡുകൾ രജിസ്റ്റർ ചെയ്തിരുന്നത്.

sim

ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികോം നിയമങ്ങൾ അനുസരിച്ച് ഒരാൾക്ക് ഒരു ആധാർ കാർഡിൽ ഒമ്പത് സിം കാർഡുകൾ എടുക്കാനുള്ള അനുവാദമുണ്ട്. ഒരുപാട് അംഗങ്ങൾ ഉള്ള ഒരു കുടുംബത്തിന് ഒരു ആധാർകാർഡ് നൽകി ഒന്നിലധികം കണക്ഷനുകൾ എടുക്കാൻ പറ്റുന്നത്. ഉപകാരപ്രദമാണ്.

എന്നാൽ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് നിങ്ങളുടെ പേരിൽ എത്ര സിം കാർഡുകൾ ഉപയോഗിക്കുന്നതെന്ന് പരിശോധിക്കേണ്ടത് പ്രധാനപ്പെട്ടതാകുന്നത്. ഇതിനായി ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികോമിന് ഒരു വെബ്സൈറ്റ് ഉണ്ട്.

tafcop.dgtelecom.gov.in (സഞ്ചാർ സതി) എന്നതിൽ ലോഗിൻ ചെയ്യുന്നതിലൂടെ, ഒരു ഉപയോക്താവിന് തന്റെ പേരിൽ നൽകിയ സിം കാർഡുകളുടെ എണ്ണം അറിയാൻ മാത്രമല്ല, നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈൽ ബ്ലോക്ക് ചെയ്യാനും കഴിയും.

നിങ്ങളുടെ ആധാറിൽ എത്ര സിം കാർഡുകൾ നൽകിയിട്ടുണ്ടെന്ന് പരിശോധിക്കാനുള്ള നടപടികൾ

സഞ്ചാർ സതിയിൽ ലോഗിൻ ചെയ്ത ശേഷം, ഒരു ഉപയോക്താവ് രണ്ട് ലിങ്കുകൾ കാണും - നിങ്ങളുടെ നഷ്ടപ്പെട്ട/മോഷ്ടിക്കപ്പെട്ട മൊബൈൽ ബ്ലോക്ക് ചെയ്യാൻ ഉള്ളതും നിങ്ങളുടെ മൊബൈൽ കണക്ഷനുകൾ അറിയാൻ ഉള്ളതുമാണ്.

രണ്ടാമത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പേജ് തുറക്കും. അവിടെ ഉപയോക്താവിനോട് 10 അക്ക മൊബൈൽ നമ്പറും ക്യാപ്ച കോഡും മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപിയും നൽകാൻ ആവശ്യപ്പെടും.

തുറന്നുവരുന്ന പേജിൽ ഒരു ഉപയോക്താവിന്റെ പേരിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളുടെ വിശദാംശങ്ങളും ഉണ്ടാകും. നിങ്ങളുടേതല്ലാത്ത നമ്പർ ബ്ലോക്ക് ചെയ്യാനും ഓപ്ഷൻ ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+