2 യൂട്യൂബ് ചാനലുകൾ, ലക്ഷ്മി നായർക്ക് യൂട്യൂബിൽ നിന്നും ലഭിക്കുന്ന വരുമാനം കേട്ടാൽ കണ്ണുതള്ളും
മലയാളികളുടെ പ്രിയ അവതാരകയാണ് ലക്ഷ്മി നായർ. പാചക പരിപാടികളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ ലക്ഷ്മി നായർ, പിന്നീട് മനോഹരമായ യാത്രവിവരണങ്ങളിലൂടെ ആരാധകരെ ഉണ്ടാക്കി. പല സ്ഥലങ്ങളിൽ പോയി അവിടെയുള്ള രുചിയും സംസ്‌കാരവും ഒക്കെ പ്രേക്ഷകരിൽ എത്തിച്ചു. രണ്ട് യുട്യൂബ് ചാനലാണ് ലക്ഷ്മി നായർക്ക് ഉള്ളത്. രണ്ട് ചാനലുകളും ആക്ടീവ് തന്നെയാണ്.
അങ്ങനെ പെട്ടെന്ന് ചാടിക്കയറി യൂട്യൂബ് ചാനൽ തുടങ്ങിയ ആളല്ല ലക്ഷ്മി. കൃത്യമായ നിരീക്ഷണം നടത്തി തന്നെയാണ് ലക്ഷ്മി നായർ യുട്യൂബ് ചാനൽ തുടങ്ങിയത്. ഇപ്പോഴാണെങ്കിൽ യുട്യൂബേഴ്‌സിനെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥയാണ. യുട്യൂബ് ചാനൽ ഇല്ലാത്തവർ വളരെ കുറവ് ആയിരിക്കും. വലിയ വരുമാനം തന്നെ യൂട്യൂബിലൂടെ ലഭിക്കുന്നുമുണ്ട്.

ലക്ഷങ്ങൾ വരെ യൂട്യൂബ് ചാനൽ വഴി ലഭിക്കുന്നവരുണ്ട്. എന്നാൽ രണ്ട് യൂട്യൂബ് ചാനൽ ഉള്ള ലക്ഷ്മി നായരുടെ യൂട്യൂബ് വരുമാനം എത്രയാണെന്നറിയാമോ..തന്റെ യൂട്യൂബ് ചാനലിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ലക്ഷ്മി. സീ ന്യൂസ് മലയാളത്തിന് നൽകി ഇന്റർവ്യൂവിലാണ് താരം തന്റെ യൂട്യൂബ് ചാനലിൽ നിന്ന് ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് പറയുന്നത്.
ഒരു വർഷം യൂട്യൂബ് ചാനലിനെക്കുറിച്ച് പഠിച്ചാണ് താൻ യൂട്യൂബ് ചാനൽ തുടങ്ങിയതെങ്കിലും വരുമാനം ലഭിക്കും എന്ന കാര്യം തനിക്ക് അറിയാമായികുന്നില്ലെന്ന് ലക്ഷ്മി പറയുന്നു. ആളുകൾ എങ്ങനെയാണ് ചെയ്യുന്നത് എന്നാണ് നോക്കിയത്. പിന്നീടാണ് വരുമാനം ലഭിക്കുമെന്ന് അറിഞ്ഞത്. ആദ്യത്തെ വരുമാനം കണ്ട് താൻ ഞെട്ടിയെന്നും ലക്ഷ്മി പറയുന്നു.
പത്ത് പതിനഞ്ച് ദിവസകത്തിനുള്ളിൽ 65000 രൂപ കിട്ടിയെന്ന് ലക്ഷ്മി പറഞ്ഞു. അത്രയും പൈല കിട്ടിയപ്പോൾ അന്തംവിട്ടുപോയെന്നും ലക്ഷ്മി പറഞ്ഞു. പൈസ വന്നാലും വന്നില്ലെങ്കിലും താൻ വീഡിയോ ചെയ്യും ആൾക്കാർ കാണുക എന്നതാണ് പ്രധാനു്യമെന്നും ലക്ഷ്മി പറയുന്നു. എത്ര പൈസ വന്നാലും തനിക്ക് അത്രയും ചെലവുണ്ടെന്നും ലക്ഷ്മി പറയുന്നു.
ആദ്യത്തെ ചാനലിൽ നിന്ന് തനിക്ക് വരുമാനം ലഭിക്കുന്നുണ്ടെങ്കിലും രണ്ടാമത്തെ ചാനലിൽ നിന്നും വരുമാനെമാന്നും വന്ന് തുടങ്ങിയിട്ടില്ലെന്ന് ലക്ഷ്മി നായർ പറയുന്നു. യാത്രകൾക്കും മറ്റുമായി നല്ല ചെലവുണ്ട്. വീഡിയോയ്ക്കായി നാല് ദിവസം ഒരു ട്രിപ്പ് പോയിക്കഴിഞ്ഞാലും ഏതാണ് ഒരു ലക്ഷത്തോളം ചെലവാകും എന്നാണ് പറയുന്നത് .
താമസം, യാത്ര, ഒപ്പമുള്ളവരുടെ സാലറി തുടങ്ങിയവയെല്ലാം കൂടി ഒരു തുക അങ്ങനെ പോവുമെന്ന് ലക്ഷ്മി നായർ വ്യക്തമാക്കി. പക്ഷെ അത് ആസ്വദിക്കുന്നു. ആദ്യ ചാനലിൽ നിന്ന് വരുമാനമുണ്ട്. ആ വരുമാനമെടുത്ത് ഞാൻ ആദ്യ ചാനലിലെ വീഡിയോകൾക്ക് ചെലവാക്കുന്നുണ്ട് അവർ വ്യക്തമാക്കി.












Click it and Unblock the Notifications