ഒരു മിനുട്ടില്‍ സമ്പാദിക്കുന്നത് കോടികള്‍; ഒന്നാമന്‍ ഈ കോടീശ്വരന്‍, മുകേഷ് അംബാനിയുടെ സ്ഥാനം ഇങ്ങനെ
മുംബൈ: ലോകത്തെ അതിസമ്പന്നരായ കോടീശ്വരന്മാര്‍ നമുക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത അത്രയും തുക ഒരു വര്‍ഷത്തില്‍ സ്വന്തമാക്കാറുണ്ട്. അത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ നമ്മളൊക്കെ ചിന്തിക്കുന്നതിലും അപ്പുറമാണ് ഇവര്‍ ഓരോ മിനുട്ടിലും സമ്പാദിക്കുന്നതെന്ന് എത്ര പേര്‍ക്ക് അറിയാം.
അത്തരത്തിലൊരു പട്ടികയാണ് നമ്മുടെ മുന്നിലുള്ളത്. എന്നാല്‍ ഇതില്‍ ആരാണ് ഒന്നാമന്‍. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ മുകേഷ് അംബാനി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ അംബാനിയുടെ സ്ഥാനം എത്രയാണ്. അതൊക്കെ ഒന്ന് പരിശോധിക്കാം.

മുകേഷ് അംബാനി ചില്ലറക്കാരനല്ല
മുകേഷ് അംബാനിയുടെ കാര്യം തന്നെയെടുക്കാം ആദ്യം. ഏഷ്യയിലെ ഏറ്റവും സമ്പന്നനാണ് അദ്ദേഹം. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്ടര്‍ ചുമതലയിലുള്ള മുകേഷ് ഒരു മിനുട്ടില്‍ സമ്പാദിക്കുന്നത് ഒന്നര കോടി രൂപയാണ്. കേട്ടിട്ട് അമ്പരപ്പ് തോന്നുന്നുണ്ടല്ലേ.
ഒന്നാമന്‍ ബെസോസ് തന്നെ
ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ വ്യക്തി ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസാണ്. 11 കോടി രൂപയില്‍ അധികമാണ് അദ്ദേഹം ഒരു മിനുട്ടില്‍ സമ്പാദിക്കുന്നത്. അമേരിക്കന്‍ ഡോളറില്‍ ഇത് 1.42 ലക്ഷം ഡോളറില്‍ അധികം വരുമിത്.
മസ്‌കും പിന്നില്‍ അല്ല
ഇലോണ്‍ മസ്‌കും ലോകത്തെ മുന്‍നിരയിലുളള ധനികനാണ്. ശതകോടീശ്വരന്‍ എന്ന് തന്നെ അദ്ദേഹത്തെ വിളിക്കാം. 2021ല്‍ 19 ലക്ഷം രൂപയായിരുന്നു മസ്‌ക് ഒരു മിനുട്ടില്‍ നേടിയിരുന്നത്. എന്നാല്‍ അതിന് ശേഷം വന്‍ കുതിപ്പാണ് മസ്‌ക് നടത്തിയത്. ഇപ്പോള്‍ മണിക്കൂറില്‍ 1.41 ബില്യണ്‍ ഡോളറാണ് അദ്ദേഹം നേടുന്നത്. 1163 കോടി രൂപയെങ്കിലും ഇത് വരും.
ബഫറ്റിന്റെ നേട്ടം അമ്പരപ്പിക്കും
ബെര്‍ക്ക്ഷയര്‍ ഹഥാവെ സിഇഒയായ വാരന്‍ ബഫറ്റും വലിയ നേട്ടത്തിന്റെ ഉടമയാണ്. ഒമാഹയിലെ ദീര്‍ഘദര്‍ശി എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. നിക്ഷേപകനെന്ന നിലയില്‍ വലിയ നേട്ടങ്ങള്‍ അദ്ദേഹത്തിനുണ്ട്. 21 ലക്ഷം രൂപയില്‍ അധികം ഒരു മിനുട്ടില്‍ അദ്ദേഹം നേടുന്നുണ്ട്.












Click it and Unblock the Notifications