പിഎഫ് അക്കൗണ്ട് ഉണ്ടോ? ബാലൻസ് നോക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് അറിയാമോ? വിശദമായിട്ടറിയാം
പ്രൊവിഡന്റ് ഫണ്ടിനെക്കുറിച്ച് എല്ലാവർക്കും അറിയുന്നതാണല്ലോ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ( ഇ പി എഫ് ഒ) പ്രൊവിഡന്റ് ഫണ്ട് (പി എഫ്) അക്കൗണ്ടുകളിലേക്ക് പലിശ ചേർക്കുന്നത് എങ്ങനെ അറിയാൻ സാധിക്കും. എപ്പോഴെങ്കിലും നിങ്ങൾ ഇതേക്കുറിച്ച് ആലോചിച്ചുണ്ടോ?
അക്കൗണ്ട് ബാലൻസ് പരിശോധിച്ചാൽ അക്കാര്യം നമുക്ക് മനസ്സിലാകും. എല്ലാ വർഷവും ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് ( സിബിടി) ധനമന്ത്രാലയവുമായി ആലോചിച്ച ശേഷമാണ് പലിശ നിരക്ക് തീരുമാനിക്കുന്നത്.

പലിശ ക്രെഡിറ്റ് ചെയ്ത് കഴിഞ്ഞാൽ അത് വ്യക്തിയുടെ പി എഫ് അക്കൗണ്ട് പരിശോധിച്ച് ഉറപ്പാക്കുന്നത് നല്ലത്. പ്രാെവിഡന്റ് ഫണ്ട് അക്കൗണ്ട് ബാലൻസ് എങ്ങനെ അറിയാം. ടെക്സ്റ്റ് മെസേജിലൂടേയും മിസ്ഡ് കോൾ , ഉമാങ് ആപ്പിലൂടേയും ഇ പി എഫ് ഒ വെബ്സൈറ്റിലൂടെയുമൊക്കെ വിവിധ വഴിയിലൂടെ ബാലൻസ് പരിശോധിക്കാം.
എസ്എംഎസ് വഴി പിഎഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ?
1. 7738299899 എന്ന നമ്പറിലേക്ക് ''EPFOHO UAN ENG'' എന്ന സന്ദേശം അയയ്ക്കുക. സന്ദേശത്തിന്റെ അവസാന മൂന്ന് അക്കങ്ങൾ നിങ്ങൾ തിരഞ്ഞെടുത്ത ഭാഷയെ ആണ് സൂചിപ്പിക്കുന്നത് . ഇവിടെ ENG എന്നത് കാെണ്ട് ഇംഗ്ലീഷ് എന്നാണ് സൂചിപ്പിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മറാത്തി, ബംഗാളി, കന്നഡ, പഞ്ചാബി, തെലുങ്ക്, മലയാളം, ഗുജറാത്തി എന്നിങ്ങനെ മൊത്തം 10 ഭാഷകളിൽ നിന്ന് സ്വന്തം ഭാഷ തിരഞ്ഞെടുക്കാം
2 . നിങ്ങളുടെ മൊബൈൽ നമ്പർ യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പറിൽ (UAN ) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
ഘട്ടം 3 ഇ പി എഫ് ഒ നിങ്ങളുടെ ബാലൻസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് സന്ദേശം വഴി അയയ്ക്കും.
ഇ പി എഫ് ഒ ഈ അടുത്തിടെ പലിശ നിരക്കുകളിൽ ഭേദഗതി വരുത്തിയിരുന്നു.












Click it and Unblock the Notifications