ആധാർ കാർഡ് നഷ്ടമായോ? ടെൻഷൻ വേണ്ട; ഉടൻ തന്നെ ഇക്കാര്യങ്ങൾ ചെയ്യൂ, സേവനം ലഭിക്കും
ആധാർ വളരെ പ്രധാനപ്പെട്ട രേഖയാണ്. ഔദ്യോഗികമായി പല ആവശ്യങ്ങൾക്കും ആധാർ ചോദിക്കുന്നത് ഇപ്പോൾ സാധാരണമാണ്. വളരെ പ്രധാനപ്പെട്ട രേഖ ആയത് കൊണ്ട് തന്നെ ആധാർ വളരെ സുരക്ഷിതമായി വെയ്ക്കേണ്ടത് ആവശ്യമാണ്. ഇനി നിങ്ങളുടെ കയ്യിൽ നിന്നും ആധാർ കാർഡ് നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാമോ?
തീർച്ചയായും ആധാർ കാർഡിന്റെ ഡൂപ്ലിക്കേറ്റ് എടുക്കേണ്ടത് ആവശ്യമാണ്. ആനുകൂല്യങ്ങളും അടിയന്തര സേവനങ്ങളും ലഭിക്കാൻ ഇത് ആവശ്യം ആണ്. ആധാർ കാർഡ് നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടതെന്ന് വിശദമായി അറിയാം..

ആധാർ കാർഡ് നഷ്ടപ്പെട്ടാൽ ആധാർ ഡൗൺലോഡ് ചെയ്യുന്ന വിധം:
ആദ്യം യു ഐ ഡി എ ഐ വെബ്സൈറ്റിൽ കയറുക
മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിരുന്നാൽ മാത്രമെ ഡൗൺ ലോഡ് ചെയ്യാൻ സാധിക്കൂ..
ആധാർ നമ്പർ അല്ലെങ്കിൽ എന്റോൾമെന്റ് നമ്പർ നൽകുക.
ലഭിക്കുന്ന ഒ ടി പി ഉപയോഗിച്ച് പി ഡി എഫ് ആയി ഇ ആധാർ ഡൗൺലോഡ് ചെയ്യാം.
പ്രിന്റ് ഔട്ട് എടുത്ത് ലാമിനേറ്റ് ചെയ്ത് ഉപയോഗിക്കാം.
ആധാർ പി വി സി കാർഡ്:
uidai.gov.in എന്ന ലിങ്ക് എടുക്കുക
ഓർഡർ ആധാർ കാർഡ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ 12 അക്ക ആധാർ കാർഡ് ( UID) നമ്പർ/ 16 അക്ക വെർച്വൽ ഐഡന്റിഫിക്കേഷൻ ( VID) നമ്പർ / 28 അക്ക ആധാർ എൻറോൾമെന്റ് നമ്പർ എന്നിവ നൽകുക.
വെരിഫിക്കേഷൻ നടത്തുക
വൺ ടൈം പാസ് വേർഡ് OTP ജനറേറ്റ് ചെയ്യുക
നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക
O T P നൽകുക
പ്രിന്റിംഗിനായി ഓർഡർ നൽകുന്നതിന് മുമ്പ് നിങ്ങളുടെ ആധാർ കാർഡ് വിശദാംശങ്ങൾ പരിശോധിക്കുക
ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് , യു പി ഐ അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി 50 രൂപ (ജിഎസ്ടിയും തപാൽ ചാർജുകളും ഉൾപ്പെടെ) അടയ്ക്കുക.
എസ് എം എസായി സർവീസ് റിക്വസ്റ്റ് നമ്പർ ലഭിക്കുന്നതായിരിക്കും. സ്ക്രീനിൽ ഡിജിറ്റിൽ സിഗ്നേച്ചർ ഉള്ള രസീതും ലഭിക്കും.
രസീത് ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യണം.












Click it and Unblock the Notifications