റിലയന്‍സ് ജിയോയുടെ മാസ്റ്റര്‍ ബ്രെയിന്‍, ആകാശ് അംബാനി ചില്ലറക്കാരനല്ല, ഇതാ അറിയാത്ത കാര്യങ്ങള്‍
മുംബൈ: മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയെ അറിയാത്തവരായി ആരുമുണ്ടാവില്ല. ബിസിനസ് ലോകത്ത് മാത്രമല്ല ക്രിക്കറ്റ് ലോകത്തും ആകാശ് പ്രശസ്്തനാണ്. ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ കാര്യങ്ങള്‍ നോക്കുന്നതും അദ്ദേഹമാണ്. എന്നാല്‍ എത്രയാണ് ആകാശ് അംബാനിയുടെ ആസ്തി.
അദ്ദേഹത്തിന്റെ വ്യക്തി വിവരങ്ങള്‍ പലതും ആര്‍ക്കുമറിയില്ല. മുകേഷ് അംബാനിയോളം തന്നെ പ്രശസ്തനാണെങ്കിലും തന്റെ വ്യക്തിജീവിതം അത്രത്തോളം മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് കൊണ്ടുവരാന്‍ അദേഹം തയ്യാറല്ല. എന്നാല്‍ ആഢംബര ജീവിതത്തിനിടയില്‍ അറിയാത്ത നിരവധി കാര്യങ്ങളുണ്ട്. അത് എന്താണെന്ന് നോക്കാം.

അപാര നേതൃപാടവം
ആകാശ് അംബാനിയുടെ സംഭാവന എന്താണെന്ന് ചോദിച്ചാല്‍ ഒരുപാടുണ്ടെന്ന് പറയേണ്ടി വരും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വളര്‍ച്ചയ്ക്ക് ധാരാളം കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.
അതുപോലെ ജിയോ പ്ലാറ്റ്‌ഫോമുകളുടെ ഇത്ര വലിയൊരു കുതിപ്പിന് കാരണവും ആകാശ് തന്നെയാണ്. അതുകൊണ്ട് പല കാര്യങ്ങളും അദ്ദേഹത്തെ വിശ്വസിച്ച് ഏല്‍പ്പിക്കാറുമുണ്ട്. അംബാനി കുടുംബത്തിന്റെ ആസ്തി വര്‍ധിക്കുന്നതും മുകേഷ് അംബാനിയുടെ മക്കളിലൂടെയാണ്.
ആകാശിന്റെ വിദ്യാഭ്യാസം
ആകാശ് അംബാനി പഠനത്തിന്റെ കാര്യത്തിലും മുമ്പനാണ്. മുകേഷിന്റെ മൂത്ത മകനായ ആകാശ് മുംബൈയിലെ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പഠനം നടത്തിയത്. സ്‌കൂള്‍ കാലഘട്ടത്തിലെ പഠനമെല്ലാം ഈ സ്‌കൂളിലായിരുന്നു.
പിന്നീട് ഇക്കണോമിക്‌സില്‍ ബാച്ചിലര്‍ ഡിഗ്രിയും എടുത്തു. അമേരിക്കയിലെ റോഡ് ഐലന്‍ഡിലുള്ള ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നായിരുന്നു ബിരുദമെടുത്തത്.
വിവാഹ ജീവിതം ഇങ്ങനെ
മാര്‍ച്ച് 2019നാണ് ആകാശ് വിവാഹം കഴിക്കുന്നത്. രത്‌ന വ്യാപാരി റസ്സല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയെയാണ് ഇവര്‍ വിവാഹം കഴിച്ചത്.
ആഡംബര വിവാഹമായിരുന്നു ഇത്. ഇന്ത്യയിലെയും വിദേശത്തെയും വളരെ പ്രമുഖരും,. പ്രശസ്തരും ഈ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
റിലയന്‍സിലെ റോളെന്താണ്
ആകാശ് അംബാനിക്ക് റിലയന്‍സില്‍ എന്താണ് ഇപ്പോഴത്തെ പദവി. നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ചേര്‍ന്നാണ് ആകാശ് പ്രവര്‍ത്തിച്ചത്. മുകേഷ് അംബാനിയുടെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയാണിത്.
റിലയന്‍സ് ജിയോയില്‍ ചെയര്‍മാന്‍ പദവിയിലേക്ക് എത്തിയിരുന്നു കഴിഞ്ഞ ജൂണില്‍ ആകാശ്. ജിയോ ഇന്‍ഫോകോമില്‍ നോണ്‍ എക്‌സിക്യൂട്ട് ഡയറക്ടര്‍ പദവിയിലായിരുന്നു നേരത്തെ ആകാശ് ഉണ്ടായിരുന്നത്. റിലയന്‍സ് ഗ്രൂപ്പ്, ജിയോ പ്ലാറ്റ്‌ഫോമുകള്‍, റിലയന്‍സ് റീട്ടെയില്‍ എന്നിവയുടെ എല്ലാം ഭാഗമായിരുന്നു ആകാശ്.
വളര്‍ച്ച ഇങ്ങനെ
ആകാശിന്റെ നേതൃത്വത്തിന് കീഴിലാണ് ജിയോ പ്ലാറ്റ്‌ഫോം വന്‍ കുതിപ്പ് നടന്നത്. ഇന്ത്യയിലെ വമ്പന്‍ ഡിജിറ്റല്‍ സര്‍വീസ് ദാതാക്കളായി അവര്‍ മാറുകയും ചെയ്തു. ഇതിനൊപ്പം അതിവേഗ ഇന്റര്‍നെറ്റ്, വോയ്‌സ് കോളിംഗ്, കണ്ടെന്റ് സ്ട്രീമിംഗ് എന്നിവയെല്ലാം കമ്പനി നല്‍കി.
ഇ കൊമേഴ്‌സിലേക്കും കമ്പനി കടന്നു. നിരവധി സ്റ്റാര്‍ട്ടപ്പുകളെ ഒത്തുചേര്‍ത്താണ് റിലയന്‍സ് മുന്നോട്ട് പോയത്. മാര്‍ക്കറ്റ് അതിവേഗം അവര്‍ പിടിച്ചെടുക്കുകയും ചെയ്തു.
ആസ്തീ മൂല്യം ഞെട്ടിക്കും
ആകാശ് അംബാനിയുടെ ആസ്തി മൂല്യവും ഞെട്ടിക്കുന്നതാണ്. ഇന്ത്യയിലെ യുവ കോടീശ്വരന്മാരിലൊരാളായി അദ്ദേഹം മാറിയിരിക്കുകയാണ്. 40 ബില്യണാണ് അദ്േഹത്തിന്റെ ആസ്തി. ഇന്ത്യയില്‍ മാത്രമല്ല, ലോകത്ത് തന്നെ വലിയ കോടീശ്വരന്മാരില്‍ ആകാശ് അംബാനിയും വരും.












Click it and Unblock the Notifications