റിലയന്‍സില്‍ ഏറ്റവും കുറഞ്ഞ ശമ്പളം മുകേഷ് അംബാനിക്ക്; ബാക്കിയുള്ളവര്‍ വാങ്ങുന്ന ശമ്പളം ഇത്ര
ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം. ഇതിന്റെ കാലാവധി കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. ഭാവിയില്‍ മക്കള്‍ ഈ പദവി ഏറ്റെടുക്കുമെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു. എന്നാല്‍ മുകേഷ് അംബാനിയുടെ ആസ്തി എത്രയാണെന്ന് അറിയുമോ?
94.6 ബില്യണ്‍ ഡോളറാണ് അംബാനിയുടെ ആസ്തി. എന്നാല്‍ അദ്ദേഹത്തിന്റെ ശമ്പളം എത്രയാണ്. റിലയന്‍സില്‍ നിന്ന് മാസത്തിലോ വര്‍ഷത്തിലോ അദ്ദേഹത്തിന് ലഭിക്കുന്നത് കേട്ടാല്‍ ആരും ഞെട്ടിപ്പോകും. കമ്പനിയില്‍ നിന്ന് ഏറ്റവും കുറഞ്ഞ പ്രതിഫലം വാങ്ങുന്നതും മുകേഷ് അംബാനിയാണ്.2023-23 സാമ്പത്തിക വര്‍ഷത്തില്‍ മുകേഷ് അംബാനി വാങ്ങിയ ശമ്പളം എത്രയാണെന്ന് അറിയുമോ? ഒരു രൂപ പോലും അദ്ദേഹം ശമ്പളം വാങ്ങിയിട്ടില്ല എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം.

റിലയന്‍സില്‍ ഇന്‍ഡസ്ട്രീസില്‍ ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്ന ജീവനക്കാരനായി ഇതോടെ മുകേഷ് അംബാനി മാറിയിരിക്കുകയാണ്. 2021 മുതല്‍ കമ്പനിയില്‍ നിന്ന് ശമ്പളമായി യാതൊന്നും അദ്ദേഹം കൈപറ്റുന്നില്ല എന്നതും മറ്റൊരു ഞെട്ടിക്കുന്ന കാര്യമാണ്. അതേസമയം ലാഭവിഹിതമായി ഒരു തുക അദ്ദേഹത്തിലേക്ക് എത്തുന്നുണ്ട്. അത് എല്ലാ കമ്പനിയുടെ എംഡിമാര്‍ക്കും ലഭിക്കുന്നുണ്ട്. പക്ഷേ ശമ്പളം മാസത്തിലോ വര്‍ഷത്തിലോ വാങ്ങാത്തവരായി ആരും ഉണ്ടാവില്ല.
2008-09 സാമ്പത്തിക വര്‍ഷത്തില്‍ മുകേഷ് അംബാനി കമ്പനിയില്‍ നിന്ന് ശമ്പളം വാങ്ങിയിരുന്നു. വാര്‍ഷിക ശമ്പളമായി 15 കോടി രൂപയാണ് അദ്ദേഹം വാങ്ങിയത്. അതേസമയം ഈ ശമ്പളത്തില്‍ അദ്ദേഹം മാറ്റം വരുത്തിയിട്ടില്ല. 2020 സാമ്പത്തിക വര്‍ഷം വരെ ഇതേ ശമ്പളമാണ് അദ്ദേഹം വാങ്ങിയത്. എന്നാല്‍ 2021 സാമ്പത്തിക വര്‍ഷം മുതല്‍ തന്റെ ശമ്പളം വേണ്ടെന്ന് വെക്കുകയായിരുന്നു മുകേഷ് അംബാനി.
ജൂലായ് 2002ല്‍ പിതാവിന്റെ വിയോഗ ശേഷമാണ് റിലയന്‍സിന്റെ ചെയര്‍മാനായി അദ്ദേഹം നിയമിതനായത്. അതിന് ശേഷമുള്ള മുകേഷ് അംബാനിയുടെ വളര്‍ച്ച അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോടീശ്വരനായി അദ്ദേഹം മാറുകയായിരുന്നു.കമ്പനിയില്‍ നിന്ന് അലവന്‍സുകളോ, വിരമിക്കല്‍ ആനുകൂല്യങ്ങളോ, കമ്മിഷനുകളോ, ഓഹരികള്‍ വാങ്ങുകയോ ഒന്നും ചെയ്തിട്ടില്ല. റിലയന്‍സില്‍ സൗജന്യമായിട്ടാണ് അദ്ദേഹം ജോലി ചെയ്യുന്നതെന്ന് പറയേണ്ടി വരും.
അതേസമയം അംബാനി കുടുംബത്തിലെ മറ്റ് ബന്ധുക്കള്‍ വലിയ ശമ്പളം കമ്പനിയില്‍ നിന്ന് വാങ്ങുന്നുണ്ട്. മുകേഷിന്റെ ബന്ധുക്കളായ നിഖില്‍, ഹിതാല്‍ മെസ്വാനി എന്നിവര്‍ 25, 17.28 കോടി എന്നിങ്ങനെയാണ് കമ്മീഷനായി വാങ്ങുന്നത്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പിഎംഎസ് പ്രസാദ് 13.50 കോടി രൂപയാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വാങ്ങിയത്. പെര്‍ഫോമന്‍സ് അധിഷ്ഠിതമായ ഇന്‍സെന്റീവുകളാണിത്. പവന്‍കുമാര്‍ കപില്‍ 4.40 കോടിയാണ് നേടിയത്. നിത അംബാനിക്ക് 6 ലക്ഷം രൂപ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായും ലഭിച്ചു. 2 കോടി കമ്മീഷനായും നിതയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചു.












Click it and Unblock the Notifications