ഒരു വര്‍ഷത്തില്‍ 15 ദിവസം വര്‍ധിക്കും, ഭൂമിക്ക് സംഭവിക്കാന്‍ സാധ്യതയുള്ള ആ മാറ്റം എന്താണ്?
ഭൂമിക്ക് ഇനിയും സൂര്യനെ ആശ്രയിക്കേണ്ടി വന്നാല്‍ പ്രശ്‌നങ്ങളുണ്ടാവുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. എന്തുകൊണ്ടാണ് സൂര്യന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ചൊരു ഊര്‍ജസ്രോതസ്സല്ലെന്നും ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. അതായത് സൂര്യന്‍ കാലക്രമേണ കൂടുതല്‍ ചൂടേറിയതായി വരികയാണ്.
അടുത്ത ഒരു ദശലക്ഷം വര്‍ഷത്തിനുള്ളില്‍ ഭൂമി ജീവിക്കാന്‍ സാധ്യമല്ലാത്ത, അത്രയേറെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ അതിനുള്ള വഴിയാണ് ഇപ്പോള്‍ പ്രമുഖ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ സില്‍ജസ്ട്ര നല്‍കിയിരിക്കുന്നത്. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് ആല്‍ബര്‍ട്ട്. സൂര്യനില്‍ നിന്ന് ഭൂമിയെ അകറ്റി നിര്‍ത്തുന്നതിനെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

നിലവില്‍ ഭൂമി സൂര്യനെ വലംവെക്കുന്നത് 150 മില്യണ്‍ കിലോമീറ്റര്‍ അകലത്തിലാണ്. ഇത് ഇനിയും വര്‍ധിപ്പിക്കണമെന്നാണ് ആല്‍ബര്‍ട്ട് പറയുന്നത്. 155 കിലോമീറ്ററായി വര്‍ധിപ്പിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ഇതിലൂടെയാണ് ഒരു വര്‍ഷത്തിലെ ദിവസങ്ങളുടെ എണ്ണം അടക്കം വര്‍ധിക്കുക.
വര്‍ഷത്തില്‍ 380 ദിവസങ്ങളായി അത് ഉയരും. അതായത് പതിനഞ്ച് ദിവസവും വര്‍ധിക്കും. വരാനിരിക്കുന്ന വിദൂരമായ ഭാവിയില്‍ നമ്മുടെ സമുദ്രങ്ങള്‍ ചുട്ടുപ്പൊള്ളുമെന്നാണ് ആല്‍ബര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. വീനസിനെ പോലെയാവും ഭൂമിയും. താപനില നൂറുകണക്കിന് സെല്‍ഷ്യസ് ഉയരത്തിലായിരിക്കും. അത് സംഭവിക്കും മുമ്പ് നമുക്ക് മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയെ സൂര്യനില്‍ നിന്ന് കുറച്ച് ദശലക്ഷം കിലോമീറ്റര്‍ മാറ്റിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് സങ്കീര്‍ണമായ ചില നടപടികളുണ്ടെന്നും ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. സൂര്യന്റെ അതിശക്തമായ ഗുരുത്വാകര്‍ഷണ ബലത്താലാണ് നമ്മുടെ ഭൂമി കൂടുതല്‍ സൂര്യനുമായി അടുക്കുന്നത്.
ഭൂമി അതിന്റെ ഭ്രമണത്തിന്റെ വേഗം കുറയ്ക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്. എന്നാല്‍ വേഗത്തിലാണ് ഭ്രമണമെങ്കില്‍ സൂര്യനില്‍ നിന്ന് ഇത് കൂടുതല്‍ അകന്ന് നില്‍ക്കും. കാരണം ഈ സംക്രമണത്തിലൂടെ സൂര്യന്റെ തീവ്രമായ ഗുരുത്വാകര്‍ഷണ ശക്തിയെ ഭൂമിക്ക് മറികടക്കാന്‍ സാധിക്കും. സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും ഈ കരുത്തുണ്ട്.
സൂര്യനില്‍ നിന്ന് ഭൂമി പതിയെ അകലുകയാണ്. എന്നാല്‍ അതിന്റെ വേഗം ഒട്ടും പോര. നമ്മുടെ ഗ്രഹത്തെ തണുപ്പിക്കാന്‍ പോന്ന അകലത്തില്‍ അല്ല ഇതുള്ളത്. ഭൂമിയില്‍ നിന്ന് ലോഞ്ച് ചെയ്ത ബഹിരാകാശ വാഹനം വഴി ഭൂമി സംക്രമണത്തിന്റെ വേഗം വര്‍ധിപ്പിക്കുകയാണ് ചെയ്യുക.
സാധാരണ ഗതിയില്‍ ബഹിരാകാശ വാഹനത്തിന്റെ വേഗം വര്‍ധിച്ചാല്‍ അത് സൂര്യനുമായി ഭൂമിയെ കൂടുതല്‍ അടുപ്പിക്കും. അതിന് പകരം ഈ വാഹനത്തിന്റെ വേഗം നമുക്ക് നിയന്ത്രിക്കാന്‍ സാധിച്ചാല്‍ ഭൂമിയുടെ ഭ്രമണത്തിന്റെ വേഗം വര്‍ധിപ്പിക്കാം.
ഇത് കൂടുതല്‍ സൂര്യനില്‍ നിന്ന് അകലും. ബഹിരാകാശ വാഹനത്തിന് പകരം ഒരു നഗരത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഉപയോഗിച്ച് ഇത് ചെയ്യുന്നതാണ് നല്ലതെന്നാണ് ശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്നത്.












Click it and Unblock the Notifications