Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖിനേക്കാള്‍ ആഢംബരം മകന്‍ ആര്യന്‍ ഖാനോ? ആസ്തി ഞെട്ടിക്കും, കൈയ്യിലുള്ളത് വമ്പന്‍ ലക്ഷ്വറി

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ അറിയാത്തവരായി ആരുമുണ്ടാവില്ല. പലതവണ ഷാരൂഖിന്റെ ആസ്തിയെ കുറിച്ചെല്ലാം നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ ആര്യന്‍ ഖാന്‍ എന്ത് ചെയ്യുന്നു, വരുമാനം എത്ര തുടങ്ങിയ പല വിഷയങ്ങളും നമ്മള്‍ അറിയാറില്ല. ആര്യന്‍ നേരത്തെ ഒരു ഓണ്‍ലൈന്‍ വസ്ത്ര വില്‍പ്പന സൈറ്റ് ആരംഭിച്ചിരുന്നു. ആഢംബര വസ്ത്രങ്ങളായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്.

ഒരു ജാക്കറ്റിന് രണ്ട് ലക്ഷം രൂപ വരുന്നതായിരുന്നു ഈ സൈറ്റിലെ വില്‍പ്പന. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബൈക്കിനേക്കാള്‍ വിലയുണ്ട് ജാക്കറ്റിനെന്നായി പരിഹാസം. എന്തായാലും ആര്യനെ കുറിച്ച് അധികം ആരും അറിയാത്ത ചില കാര്യങ്ങള്‍ ഒന്ന് അറിഞ്ഞിരിക്കാം.ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഉടന്‍ ബോളിവുഡിലേക്ക് വരുമെന്ന സൂചനകളാണ് നല്‍കുന്നത്. സ്വന്തമായി ഒരു ബിസിനസും താരം തുടങ്ങി കഴിഞ്ഞു.

SHAH RUKH KHAN ARYAN KHAN

അതുകൊണ്ട് ഉടനെ വരുമോ എന്ന് ഉറപ്പില്ല. അള്‍ട്രോ ലക്ഷ്വറി ക്ലോത്തിംഗ് ബ്രാന്‍ഡാണ് അദ്ദേഹം ലോഞ്ച് ചെയ്തിരിക്കുന്നത്. ഡിയാവോള്‍ എന്നാണ് ഈ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയുടെ പേര്. ഇതിലെ ജാക്കറ്റുകളും, മറ്റ് വസ്ത്രങ്ങളുമാണ് നേരത്തെ വൈറലായത്. രണ്ട് ലക്ഷം രൂപയുടെ ജാക്കറ്റില്‍ ഷാരൂഖ് ഖാന്റെ ഒപ്പാണ് ഉള്ളത്. വിലയെ കുറിച്ച് വ്യാപക പരാതിയുണ്ടെങ്കിലും, പുറത്തിറക്കിയ അന്ന് തന്നെ എല്ലാ സാധനങ്ങളും ഇതില്‍ വിറ്റുപോയിരുന്നു. അതുകൊണ്ട് ആരോപണങ്ങളൊന്നും വലിയ രീതിയില്‍ ഏശിയില്ല.

അതേസമയം ആര്യന്‍ യഥാര്‍ത്ഥത്തില്‍ വലിയൊരു ആഢംബര ജീവിതമാണ് നയിക്കുന്നത്. ലോകം മുഴുവന്‍ ആരാധിക്കുന്ന സൂപ്പര്‍ സ്റ്റാറിന്റെ മകന്‍ എന്ത് ചെയ്യുന്നുവെന്നാണ് ആരാധകരും മാധ്യമങ്ങളും അന്വേഷിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ ഷാരൂഖ് ഖാന്‍ ഇവര്‍ക്ക് അധികം പിടികൊടുത്തിട്ടില്ല. പക്ഷേ ധനസമ്പാദന മാര്‍ഗങ്ങള്‍ ആര്യന് വേറെയുണ്ട്.

ആഢംബര കാറുകളുടെ വലിയൊരു കളക്ഷന്‍ തന്നെയുണ്ട് ആര്യന്. പിതാവായ ഷാരൂഖിന് പോലും ഇല്ലാത്ത കാറുകളാണ് ആര്യന്റെ കൈവശമുള്ളത്. ബോളിവുഡിലെ തന്നെ മറ്റ് താരപുത്രന്മാര്‍ക്ക് ഇല്ലാത്ത ആഢംബരമാണ് ആര്യനെ വ്യത്യസ്തനാക്കുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് ആരാധകരുടെ കാര്യത്തില്‍ ആര്യന്‍ വളരെ മുന്നിലാണ്.

ആര്യന്റെ ക്ലോത്തിംഗ് ബ്രാന്‍ഡിന് പുറമേ വിവിധ മേഖലകളില്‍ താരം പ്രശസ്തമാണ്. അതായത് പുതിയ വസ്ത്രവ്യാപാര കടയ്ക്കും, മറ്റ് ആഢംബര വസ്തുക്കളുടെ മൂല്യമെല്ലാം നോക്കുമ്പോള്‍ 80 കോടി രൂപയാണ് ആര്യന് ആകെയുള്ള ആസ്തി. നേരത്തെ ആര്യന് ഔഡി എ6 കാര്‍ ഷാരൂഖ് മകന് സമ്മാനം നല്‍കിയിരുന്നു.

ഇതിന്റെ വില 70 ലക്ഷം രൂപ വരും. മെഴ്‌സിഡസ് ജിഎല്‍എസ് 350ഡി, മെഴ്‌സിഡസ് ജിഎല്‍ഇ 4 എഎംജി തുടങ്ങിയ ആഢംബര കാറുകളും ആര്യന് സ്വന്തമായിട്ടുണ്ട്. അത്യാഢരം വേറെയും മാര്‍ഗത്തിലുണ്ട്. ബലന്‍സിയാഗയുടെ ഷൂസുകള്‍ ആര്യന്റെ കൈവശമുണ്ട്. ഈ ചെലവ് 45000 രൂപയാണ്. അങ്ങനെ താരങ്ങളില്‍ താരമായിരിക്കുകയാണ് ഷാരൂഖിന്റെ മകന്‍ ആര്യന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+