പരിനീതിയോ, പ്രതിശ്രുത വരന്‍ രാഘവ് ഛദ്ദയോ, ആര്‍ക്കാണ് കൂടുതല്‍ സമ്പത്ത്; ഇതാ വിവരങ്ങള്‍
മുംബൈ: ബോളിവുഡ് നടി പരിനീതി ചോപ്രയും ആംആദ്മി പാര്‍ട്ടിയുടെ യുവ നേതാവ് രാഘവ് ഛദ്ദയും തമ്മിലുള്ള മോതിരം മാറല്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. വളരെ ആഘോഷപൂര്‍വമായിരുന്നു ചടങ്ങുകള്‍ എല്ലാം നടന്നത്. ഇരുവരെയും ദിവസങ്ങളായി പല വേദികളില്‍ അടുത്തിടെ കാണാന്‍ കഴിഞ്ഞിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാല്‍ ഒരിക്കല്‍ പോലും അത് സ്ഥിരീകരിക്കാന്‍ പരിനീതിയോ രാഘവോ തയ്യാറായിരുന്നില്ല. വളരെ രഹസ്യമായി ഇരുവരും എന്‍ഗേജ്‌മെന്റിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ അതൊക്കെ അറിയാവുന്ന കാര്യങ്ങളായിരിക്കും. ഇരുവരുടെയും ആസ്തിയെ കുറിച്ച് ആര്‍ക്കെങ്കിലും അറിയുമോ? എങ്കില്‍ ഇവരില്‍ ആരാണ് കൂടുതല്‍ ധനികരെന്നും പരിശോധിക്കാം.

നടന്നത് ലളിതമായ ആഘോഷം
രാഷ്ട്രീയ ലോകത്തെ ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് രാഘവ് ഛദ്ദ. പഞ്ചാബ് തിരഞ്ഞെടുപ്പിന്റെ സമയത്ത് എഎപിയുടെ വക്താവായി അദ്ദേഹം തിളങ്ങിയിരുന്നു. പിന്നീട് ദേശീയ രാഷ്ട്രീയത്തില്‍ എഎപിയുടെ നാവായി അറിയപ്പെട്ടതും ഈ യുവനേതാവാണ്. എന്നാല്‍ പെട്ടെന്ന് അദ്ദേഹം സിനിമാ ലോകത്തും അറിയപ്പെടുകയായിരുന്നു.
പരിനീതിയുമായുള്ള പ്രണയബന്ധമായിരുന്നു പ്രധാന കാരണം. ശനിയാഴ്ച്ച നടന്ന മോതിരം മാറല്‍ പരിപാടിയില്‍ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും, കുടുംബാംഗങ്ങളുമായിരുന്നു പങ്കെടുത്തത്. ഇരുവരും അവരവരുടെ മേഖലകളില്‍ വിജയിച്ചവരാണ്. ഒരുപാട് വരുമാനവും ഇവര്‍ക്കുണ്ട്.
രാഘവ് ഛദ്ദയുടെ ആസ്തി
രാഘവ് ഛദ്ദ വെറും രാഷ്ട്രീയക്കാരന്‍ മാത്രമല്ല. അറിയപ്പെടുന്ന ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് കൂടിയാണ്. രണ്ടും കൂടി ബാലന്‍സ് ചെയ്ത് കൊണ്ടുപോവുകയാണ് അദ്ദേഹം ചെയ്യുന്നത്. നിരവധി അക്കൗണ്ടന്റസി കമ്പനികളില്‍ ഛദ്ദ പ്രവര്‍ത്തിച്ചിരുന്നു.
ഡെലോയിട്ട്, ശ്യാം മല്‍പാനി, ഗ്രാന്‍ഡ് തോര്‍റ്റണ്‍, എന്നിവയാണ് ഇവയില്‍ ചിലത്. വളരെ ലളിതമായ ജീവിതമാണ് രാഘവ് ഛദ്ദ നയിക്കുന്നത്. 50 ലക്ഷമാണ് രാഘവിന്റെ ആസ്തി മൂല്യമെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കൈവശം എന്തൊക്കെയുണ്ട്
രാഘവിന് സ്വന്തമായി വാഹനം ഒക്കെയുണ്ട്. മാരുതി സ്വിഫ്റ്റ് ഡിസയറാണ് രാഘവ് ഉപയോഗിക്കുന്ന വാഹനം. 90 ഗ്രാമിന്റെ ആഭരണങ്ങളും രാഘവിനുണ്ട്. അതിന്റെ വില 4,95000 രൂപയാണ്. സ്വന്തമായി ഒരു വീടും അദ്ദേഹം വാങ്ങിയിട്ടുണ്ട്.
37 ലക്ഷം രൂപയാണ് ആ വീടിന്റെ വില. സാധാരണ ഒരു മധ്യവര്‍ത്തി കുടുംബത്തിന്റെ അതേ നിലവാരത്തിലാണ് രാഘവും ജീവിക്കുന്നത്. അതേസമയം പരിനീതി ഇവരേക്കാളും സമ്പത്തില്‍ മുന്നിലാണ്.
പരിനീതി ചോപ്ര കോടീശ്വരി
ബോളിവുഡ് നടി കൂടിയായ പരിനീതി ചോപ്ര കോടീശ്വരിയാണ്. 60 കോടി രൂപയാണ് നടിയുടെ ആസ്തി. സിനിമകളില്‍ നിന്നും പരസ്യങ്ങളില്‍ നിന്നുമാണ് അവര്‍ വരുമാനം കണ്ടെത്തുന്നത്. മുംബൈയില്‍ കടലോരത്തോട് ചേര്‍ന്ന് അവര്‍ക്കൊരു ആഢംബര വീടുണ്ട്.
ഒപ്പം നിരവധി ആഢംബര കാറുകളും സ്വന്തമായിട്ടുണ്ട്. ഔഡി എ6, ജാഗ്വര്‍ എക്‌സ്‌ജെഎല്‍, ഔഡി ക്യു5, ജാഗ്വര്‍ എക്‌സ്‌ജെഎല്‍ എന്നിവയെല്ലാം അതില്‍ വരും. അതേസമയം പരിനീതിയും രാഘവും നേരത്തെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഒരുമിച്ച് പഠിച്ചവരാണ്.












Click it and Unblock the Notifications