സ്റ്റാർബക്സ് കോഫിക്ക് ഏറ്റവും വിലക്കൂടുതൽ ഏത് രാജ്യത്ത്? ഇന്ത്യയിലെ വില അറിയാമോ?
നിങ്ങൾക്ക് കോഫി ഇഷ്ടമാണോ? ചിലർക്ക് ചായയെക്കാൾ ഇഷ്ടം കോഫിയാണ്. നിങ്ങൾ കോഫി പ്രിയരാണെങ്കിൽ ഒരിക്കലെങ്കിലും സ്റ്റാർബക്സിന്റെ കോഫി കുടിക്കണം. കാരണം അതിന് പ്രത്യേക രുചിയാണ്. എന്നാൽ സാധാരണ കോഫിയുടെ വിലയല്ല ഈ സ്റ്റാർബക്സിന്റെ കോഫിക്ക്.
ഇത്തിരി കാശ് ചെലവാകും. ഓരോ രാജ്യത്തും ഓരോ വിലയാണ്. എങ്കിലും ആളുകൾ തേടിപ്പിടിച്ച് തന്നെ ഈ കോഫി കുടിക്കാറുണ്ട്. ഇനി നമുക്ക് സ്റ്റാർ ബക്സ് കോഫിയുടെ വില അറിയാം. അമേരിക്കയിലും ഇന്ത്യയിലും ചൈനയിലും വ്യത്യസ്ത വിലയാണ്. വിവിധ രാജ്യങ്ങളിൽ സ്റ്റാർബക്സിന്റെ വില അറിഞ്ഞാലോ...

വിവിധ രാജ്യങ്ങളിലെ സ്റ്റാർപക്സിന്റെ വില:
സോഷ്യൽ ഫിനാൻഷ്യൽ പ്ലാറ്റ് ഫോമായ ടോക്ക്മാർക്കറ്റ്സ് നടത്തിയ പഠനത്തിൽ സ്റ്റാർബക്സ് ഉത്പന്നങ്ങളുടെ വില വിവരം ഇങ്ങനെയാണ്:
യു എസ് എ: അമേരിക്കയിൽ സ്റ്റാർബക്സ് കാപ്പിയുടെ വില 3. 26 ഡോളറായിരുന്നു. അതായത്. ഏകദേശം 271 രൂപ.
ഇന്ത്യ: ഇന്ത്യയൻ സ്റ്റോറിൽ ഒരു കപ്പ് സ്റ്റാർ ബക്സ് കോഫിക്ക് വില 3. 56 ഡോളറായിരുന്നു അതായത് ഏകദേശം 295 രൂപ,
സ്വിസ്റ്റർലാൻഡ്: സ്വിറ്റസർലാൻഡിൽ ആണ് സ്റ്റാർബക്സ് കോഫിക്ക് വില കൂടുതൽ. ഒരു കപ്പ് കാപ്പിയുടെ വില 7. 17 ഡോളറായിരുന്നു, അതായത് ഏകദേശം 596 രൂപ
ചൈന; ചൈനയിൽ സ്റ്റാർ ബക്സ് കോഫിക്ക് 4. 23 ഡോളറാണ്. അതായത് ഏകദേശം 351
തുർക്കി: സ്റ്റാർബക്സ് കോഫിക്ക് ഏറ്റവും വില കുറവ് തുർക്കിയിലാണ്. ഒരു കപ്പ് കാപ്പിയുടെ വില 1. 31 ഡോളറാണ്, അതായത് ഏകദേശം
109 രൂപ.
അപ്പോൾ കോഫി പ്രിയരാണെങ്കിൽ ഒരു വട്ടമെങ്കിലും ഈ കോഫിയുടെ രുചി ഒന്ന് രുചിച്ച് നോക്കൂ. വില ഇത്തിരി കൂടിയാലവും സംഭവം പൊളിയാണ്.












Click it and Unblock the Notifications